വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണം

ഇവിടെ, പറയേണ്ട പ്രധാന കാര്യം ഈ കേസ് പോലീസ് സാങ്കൽപ്പിക ധാരണയുടെ അടിസ്ഥാനത്തിൽ എടുത്തല്ല എന്നാണ്. ഹൈക്കോടതിയിൽ കൃത്യമായ കേസ് നിലവിലുണ്ട്. കോടതി വിധി നടപ്പാക്കാൻ സർക്കാരും ബന്ധപ്പെട്ട കക്ഷികളും ബാധ്യസ്ഥരാണ്. കക്ഷികളായ ലത്തീൻ അതിരൂപത കോടതിയിൽ സമ്മതിച്ച കാര്യങ്ങൾ ലംഘിക്കുമ്പോൾ അത് നിയമ വിരുദ്ധ പ്രവർത്തനമാണ്. കേസ് എടുത്തേ തീരൂ.
സമരങ്ങളായാലും അക്രമമായാലും അതിൽ നിയമ ലംഘനത്തിന്റെ പ്രശ്നമുണ്ടെങ്കിൽ കേസ് എടുക്കും. അത് ആരായാലും.
സി പി ഐ എം സംസ്ഥാന സെക്രട്ടറിക്കെതിരെയും എൽ ഡി എഫ് കൺവീനർക്കെതിരെയും ജെസെടുത്തിട്ടില്ലേ?

വിഴിഞ്ഞം സമരത്തിൽ ശനിയാഴ്ച വെടിവെപ്പുണ്ടാകുമെന്ന് മുൻ‌കൂർ ഉറപ്പിച്ചു “പ്രത്യാഘാതങ്ങൾ” ഉണ്ടാക്കാനുള്ള ആസൂത്രണം നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
സമരം ഏറ്റുമുട്ടലിൽ എത്തിക്കാനും പോലീസിനെ പ്രകോപിപ്പിച്ചു വെടിവെപ്പുണ്ടാക്കാനും അതിലൂടെ കലാപത്തിന് തിരികൊളുത്താനുമുള്ള തയാറെടുപ്പാനോ നടന്നത് എന്ന് സംശയിക്കണം.
വിമോചന സമര ഘട്ടത്തിൽ 1959 ജൂൺ 13 ന് അങ്കമാലിയിൽ വെടിവെപ്പ് നടന്നിരുന്നു.

ഒരൊത്തു തീർപ്പിനും സമ്മതിക്കാതെ സമരം തുടരുന്നതിനു പിന്നിലെ കേന്ദ്രങ്ങളെയും കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സ്വയം പുറത്തു വരുന്നുണ്ട്.
വിഴിഞ്ഞത്ത് കമേഴ്‌സ്യൽ പോർട്ട് വേണ്ട, നേവിക്ക് കൊടുക്കാം എന്നാണ് യൂജിൻ പെരേര പറഞ്ഞത്.
അദ്ദേഹം നടത്തിയ നിരവധി വിദേശ യാത്രകൾ സംശയ നിഴലിലാണ്.
രാജ്യത്തിനു പുറത്തുള്ള കമേഴ്‌സ്യൽ പോർട്ടുകളുടെ വാക്താവായി യൂജിൻ പെരേര മാറുന്നത് നിഷ്കളങ്കമാണോ?
അതിൽ എന്ത് മത്സ്യ തൊഴിലാളി താല്പര്യമാണുള്ളത്?
യൂജിൻ പെരേര പരസ്യമായി സമര സ്ഥലത്തേക്ക് ആളുകളെ വിളിച്ചു വരുത്തി അക്രമത്തിന് നിർദേശം നൽകുന്നതിന് ദൃക്‌സാക്ഷികളുണ്ട്

സമരത്തിന്റെ ഭാഗമായിമുൻപ് വിഴിഞ്ഞത്ത് അക്രമം നടത്തിയവരുടെയും പ്രകോപനപരമായ ഇടപെടലുകൾ നടത്തിയവരുടെയും വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെ ചിലർ നടത്തിയ നീക്കങ്ങളും കൂടിക്കാഴ്ചകളും പോലീസിന്റെ ശ്രദ്ധയിലുണ്ട്. ചില പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങലും ഞെട്ടിക്കുന്നതാണ്.

ഇന്ന് സമരത്തിന്റേതിന് പുറമെ രണ്ടു വധ ശ്രമക്കേസുകൾ വന്നിട്ടുണ്ട്. ജനകീയ സമിതിക്കാരന്റെ തല അടിച്ചു പൊട്ടിച്ചതിനാണ് ഒരു കേസ്. മാറ്റാത്ത പാലുബ്‌വാങ്ങാൻ പോയവനെ തടഞ്ഞു കൊല്ലാൻ ശ്രമിച്ചതിന്. ഇതൊക്കെ കൃത്യമായ സംഭവങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ്. ഈ രണ്ടു കേസിലും മെത്രാനും സഹായ മെത്രാനുമൊന്നും പ്രതിയല്ല. അക്രമത്തിൽ പങ്കെടുത്തവരാണ് പ്രതികൾ