ആർച്ച് ബിഷപ്പ് പ്രതിയായത് എങ്ങനെ?

ലത്തീൻ അതിരൂപത അധ്യക്ഷൻ ഡോ. തോമസ് .ജെ .നെറ്റോ പ്രതിയായത് എന്ത് കൊണ്ട്

കേസെടുത്തത് അദാനി ഗ്രൂപ്പിൻ്റെ ഹർജിയിൽ
എതിർ കക്ഷിയായവർക്കെതിരെ

ഹർജിയിൽ തോമസ് ജെ നെറ്റോ ,ക്രിസ്തുദാസ് എന്നീ ബിഷപ്പുമാരും ,മുതിർന്ന വൈദികരായ യൂജിൻ പെരേര , ലോറൻസ് ഗുലാസ് എന്നീവരും എതിർകക്ഷികൾ ആണ്.

Con .case (c) 1703/2022 in wp 27571/2022 ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചത് കൊണ്ടാണ് ഇവർക്കെതിരെ കേസെടുത്തത്

സമരം ആരംഭിച്ച് ഇതിനോടകം 73 കേസുകളിൽ ആർച്ച് ബിഷപ്പ് പ്രതിയാണ്

ബിഷപ്പ് തോമസ് .ജെ. നെറ്റോ , സഹായ മെത്രാൻ ക്രിസ്തുദാസ് , അടക്കമുള്ള വൈദികരും , സമരത്തിന് ഒരോ ദിവസവും നേതൃത്വം നൽകുന്ന ഇടവകയിലെ അംഗങ്ങളും ആണ് പ്രതികൾ

വിഴിഞ്ഞം തുറുമുഖ നിർമ്മാണം തടസപ്പെടുത്തില്ലെന്ന് സമരം നടത്തുന്ന ലത്തീൻ അതിരൂപത തന്നെ
ഹൈക്കോടതിയിൽ ഉറപ്പ് നൽകിയതാണ്

22/ 11/ 2022-ൽ ബഹു. ഹൈക്കോടതി ജഡ്ജി അനുശിവരാമൻ ഇത് രേഖപ്പെടുത്തുകയും തുടർന്ന് കേസ് 28/11/2022 ലേക്ക് മാറ്റുകയും ചെയ്തതാണ്.

കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ നിന്ന് പിൻവാങ്ങി അക്രമം കാണിക്കുകയും , പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും , വർഗ്ഗീയ സംഘർഷത്തിൻ്റെ പടിവാതുക്കിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്ത സാഹചര്യത്തിൽ വൈദികർക്ക് എതിരെ കേസെടുത്തത് സ്വഭാവിക നടപടി മാത്രമാണ്

തുറുമുഖ നിർമ്മാണം തടസപ്പെടുത്തുന്ന സമരക്കാരുടെ നേതാക്കൾക്ക് എതിരെ കേസെടുക്കേണ്ടത് പോലീസിൻ്റെ ഉത്തരവാദിത്വം ആണ്

ഹർത്താലിൽ ആക്രമണം ഉണ്ടാവുകയാണെങ്കിൽ ആക്രമണം ഉണ്ടായ പോലീസ് സ്റ്റേഷൻ ലിമിറ്റിൽ എല്ലാം ആഹ്വാനം ചെയ്യുന്ന വ്യക്തിയെ
പ്രതിയാക്കാറുണ്ട്.

നിയമം ഉന്നതനായ ബിഷപ്പിനും ,സാധാരണക്കാരനും ഒരു പോലെയാണ്

എന്നാൽ ബിഷപ്പിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടില്ല

വിഴിഞ്ഞം തുറുമുഖത്തിന് അനുകൂലമായി സമരം ചെയ്യുന്നവരുടെ പന്തൽ പൊളിച്ച് എതിർവിഭാഗത്തിലെ രണ്ടു പേരുടെ തല തകർത്ത സംഭവത്തിൽ ആണ് യൂജിൻ പെരേര അടക്കമുള്ള വൈദികരുടെ പേരിൽ 1218/ 2022 ,1220 / 22 എന്നീ ക്രൈം നമ്പരുകൾ പ്രകാരം വധശ്രമത്തിന് കേസെടുത്തത്.