വിഴിഞ്ഞം സമരം അക്രമങ്ങൾ

ഇടവേളക്കുശേഷം വിഴിഞ്ഞ സമരം ഇന്നലെ പുനരാരംഭിച്ചപ്പോൾ ബോധപൂർവമായ അക്രമ സംഭവങ്ങളാണ് ഉണ്ടായത്. അതിനു പിന്നിൽ കൃത്യമായി ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

ഹൈക്കോടതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ല എന്ന് സമരസമിതി വ്യക്തമാക്കിയിരുന്നതാണ്. അതിനെ മറികടന്നു കൊണ്ടാണ് ഇന്നലെ പോലീസിന് നേരെയും, നാട്ടുകാർക്ക് നേരെയും അക്രമങ്ങൾ അഴിച്ചുവിട്ടത്

വർഗീയ കലാപവും അല്ലെങ്കിൽ അത്തരത്തിൽ സംഘർഷവും ഉണ്ടാക്കുക എന്നതാണ് സമരസമിതിക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

നിർമ്മാണ പ്രവർത്തനങ്ങൾ തടയില്ലെന്ന് ഹൈക്കോടതിയിൽ ഉറപ്പു നൽകിയവർ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സാമഗ്രികൾ കൊണ്ടുവരുമ്പോൾ വാഹനങ്ങൾ തടയുകയും വലിയ കല്ലുകൾ അടക്കം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്യുന്നു

യാതൊരുവിധ പ്രകോപനവും ഇല്ലാതെ നാട്ടുകാരുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നു.വലിയ ഉരുളൻ കല്ലുകൾ ഉപയോഗിച്ച് സമരത്തെ എതിർക്കുന്ന ആളുകളെ ആക്രമിക്കുന്നു

അത്തരത്തിൽ സംഘർഷം വിപുലമാക്കുക എന്നതായിരിക്കാം സമരക്കാരുടെ ഗൂഢാലോചന

സമരത്തിന്റെ പേരിൽ മുൻപും വിഴിഞ്ഞത്ത് അക്രമങ്ങൾ നടന്നിട്ടുണ്ട്

കടലിൽ ബോട്ടുകൾ കത്തിച്ച് ഭീതി പടർത്തുന്ന അന്തരീക്ഷം ഉണ്ടായിട്ടുണ്ട്

പിഎസ്‌സി പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥികളെ അടക്കം തടയുകയും ആംബുലൻസ് രോഗിയുമായി പോകുമ്പോൾ അത് തടയുകയും ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായത് നാം മറന്നിട്ടില്ല

സമരത്തിന് പിന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന് ആരോപണവും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് ഓർക്കണം

കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്

സമരത്തിൽ മുൻനിരയിലുള്ള ചില സംഘടനകൾക്കും വ്യക്തികൾക്കും കോടിക്കണക്കിന് രൂപ വിദേശത്തുനിന്ന് പല ഘട്ടങ്ങളായി വന്നതിന്റെ വിശദാംശങ്ങളും പുറത്തുവന്നിരുന്നു

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ ആരംഭിച്ച സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച മന്ത്രിതല സബ് കമ്മറ്റി സമരക്കാരുമായി വിവിധ തരത്തിലും തലങ്ങളിലും നടത്തിയ ചര്‍ച്ചയുടെ ഭാഗമായി സമര നേതാക്കള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിക്കുകയും ഇതു പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്തതാണ്.

അവ ചുവടെ ചേര്‍ക്കുന്നു.

  1. ഉ.നം.7/2022/DMD തീയതി 01/09/2022

പുനരധിവാസം നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ തീരശോഷണം മൂലം മാറി താമസിക്കേണ്ടവര്‍ക് പ്രതിമാസ വീട് വാടക ഇനത്തില്‍ 5500/- രൂപ സര്‍ക്കാര്‍ നല്‍കും

2.ഉ.നം.4132/2022/RD തീയതി 12/10/2022

മുട്ടത്തറ വില്ലേജില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിനായി ക്ഷീര വകുപ്പിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 8 ഏക്കര്‍ ഭൂമി മത്സ്യബന്ധന വകുപ്പിന് കൈമാറിയത് സംബന്ധിച്ച്

3.ഉ.നം.660/2022/F&P തീയതി 22/10/2022

മുതലപ്പൊഴിയിലെ മത്സ്യബന്ധന തുറമുഖ പ്രദേശത്ത് അടക്കടിയുണ്ടാകുന്ന അപകട സംബന്ധമായ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിന് CWPRS ന് ചുമതലപ്പെടുത്തിയത് സംബന്ധിച്ച്

4.ഉ.നം.631/2022/F&PD തീയതി 06/10/2022

തീരശോഷണത്തെ കുറിച്ച് പഠിക്കുവാനുള്ള വിദഗ്ദ സമിതി രൂപീകരിച്ചത് സംബന്ധിച്ച്

5.ഉ.നം.270/2022/F&P തീയതി 30/04/2022

വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുന്ന എഞ്ചിനുകള്‍ക്ക് മണ്ണെണ്ണ വിതരണം നടത്തുന്നത് സംബന്ധിച്ച്

ഇത്തരത്തിൽ മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചുപോന്നത്.

ഇതിന്റെ ഭാഗമാണ് മത്സ്യതൊഴിലാളികളുമായി ബന്ധപ്പെട്ട അഞ്ച് ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൈകൊണ്ട നിലപാട്.

എന്നാല്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം സംസ്ഥാനത്തിന്റെ സാമ്പത്തിക തൊഴില്‍ ടൂറിസം മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പുരോഗതി വലുതാണ്

ഈ പദ്ധതിയെ അട്ടിമാറിക്കാനുള്ള കുത്സിത ശ്രമങ്ങളെ സര്‍ക്കാര്‍ അതിജയിക്കും.