മുമ്പുണ്ടായിരുന്നതിനെക്കാള്‍ രൂക്ഷമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന.
ജി.എസ്.ടി. നടപ്പായതോടെ സംസ്ഥാനങ്ങളുടെ ധനപരമായ അവകാശം അവസാനിച്ചു.
ധനകാര്യ അവകാശങ്ങളെ ഹനിക്കാന്‍ എഫ്.ആര്‍.ബി.എം. നിയമം കൊണ്ടുവന്ന് കടമെടുപ്പിനുള്ള പരിധി നിയന്ത്രിച്ചു.
ജി.എസ്.ടി. നടപ്പായി അഞ്ചുവര്‍ഷമാവുമ്പോള്‍ ഉദ്ദേശിച്ച വരുമാനം വന്നില്ല.
കോവിഡ് പ്രതിസന്ധിയില്‍നിന്ന് സമ്പദ്വ്യവസ്ഥ കരയേറാന്‍ ഇനിയും നാലഞ്ചു വര്‍ഷമെടുക്കും.
അക്കാലയളവിലേക്കുകൂടി ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രമതു തന്നില്ല.
ജൂണ്‍മുതല്‍ അതില്ലാതായി. ഇതിനുപുറമേ, നികുതിവിഹിതം നേരത്തേ 3.9 ശതമാനമുണ്ടായിരുന്നത് 1.92 ശതമാനമായി കുറച്ച് നേര്‍പകുതിയായി.
ഇതുവഴി 15,000 കോടി രൂപയെങ്കിലും കുറഞ്ഞു.
രാജ്യത്തെ ആകെ വരുമാനത്തിന്റെ 64 ശതമാനവും പിരിച്ചെടുക്കുന്നതു കേന്ദ്രമാണ്.
ചെലവിന്റെ 65 ശതമാനം സംസ്ഥാനങ്ങള്‍തന്നെ വഹിക്കേണ്ടിവരുന്നു. അതായത്, സംസ്ഥാനത്തിനു മൂന്നിലൊന്നു വരുമാനമേയുള്ളൂ.
പക്ഷേ, മൂന്നില്‍ രണ്ടു ചെലവാക്കണം.
ട്രഷറിനിക്ഷേപവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുന്നതാണ് കേന്ദ്രസമീപനം.
ട്രഷറിബാങ്ക് സ്വതന്ത്രമായി നിലനിര്‍ത്താന്‍ കേരളത്തിന് അവകാശമുണ്ടെങ്കിലും കേന്ദ്രമത് തടയുന്നു.
ഇതിനൊപ്പം സര്‍ക്കാര്‍ ഗാരന്റിയിലെടുത്ത കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും വായ്പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുന്നു.
ആവശ്യമായ വരുമാനം ലഭിക്കുന്നില്ല. കേന്ദ്രം വേണ്ടതു തരുന്നില്ല, കടമെടുത്ത് കാര്യങ്ങള്‍ ചെയ്യാനും സമ്മതിക്കുന്നില്ല.
സംസ്ഥാനത്തെ ട്രഷറിയിലുള്‍പ്പെടെയുള്ള പണം വെട്ടിക്കുറയ്ക്കുന്നു.
ഇതൊക്കെ കാരണം സാമ്പത്തികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ് സംസ്ഥാനം.
ഇതൊക്കെ ജനങ്ങള്‍ക്കുമുമ്പാകെ പറയേണ്ടതുണ്ട്.
ഇതു കേരളത്തിന്റെമാത്രം പ്രശ്‌നമല്ല. രാജ്യത്ത് സഹകരണാത്മക ഫെഡറലിസം വേണമെന്ന കാഴ്ചപ്പാട് ശക്തിപ്പെടുത്തണം.
തമ്പ്രാനും അടിയാനും തമ്മിലെന്ന മട്ടില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ടുപോവുക പ്രായോഗികമല്ല.
വലുതും ചെറുതുമായ സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പ്രത്യേകതകളുണ്ട്.
അതംഗീകരിച്ചുപോവാതെ ഏകപക്ഷീയമായി കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ല.
സാധാരണനിലയെല്ലാം മറികടന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
രാഷ്ട്രീയമായും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും അവര്‍ ചെയ്യുന്നതു തുറന്നുപറയാതെ ഇന്ത്യന്‍രാഷ്ട്രീയത്തില്‍ മുന്നോട്ടുപോവാന്‍ കഴിയാത്തതാണ് സംസ്ഥാനങ്ങളുടെ അവസ്ഥ.
രാഷ്ട്രീയവിരോധംവെച്ച് സംസ്ഥാനങ്ങളെ തകര്‍ക്കുന്ന സമീപനം കേന്ദ്രം സ്വീകരിക്കുന്നെന്ന ആശങ്കയിലാണ്
അഞ്ചുവര്‍ഷമായി ജി.എസ്.ടി. നഷ്ടപരിഹാരം കിട്ടിക്കൊണ്ടിരുന്നതാണ്.
. ഇങ്ങനെ, 12,000 കോടിയുടെ കുറവുണ്ടായി.
കേന്ദ്രത്തില്‍നിന്നു കിട്ടേണ്ട വിഹിതമടക്കം വെട്ടിക്കുറച്ചതിന്റെ ഭാഗമായി റവന്യൂക്കമ്മിയുണ്ടായി. കഴിഞ്ഞവര്‍ഷം അനുവദിച്ചതിനെക്കാള്‍ ഏഴായിരം കോടി കുറയും
ഇതിനൊപ്പമാണ് കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും 14,000 കോടി രൂപയുടെ വായ്പ സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കിയിട്ടുള്ള തീരുമാനം.
കഴിഞ്ഞവര്‍ഷം 1,17,000 കോടിയാണ് വായ്പ ഒഴിച്ചുള്ള തുക. അതില്‍ 23,000 കോടി കുറയും.
വരുമാന വര്‍ധനയിലൂടെയാണ് സാധാരണനിലയില്‍ ഇതു മറികടക്കേണ്ടത്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്തുശതമാനമെങ്കിലും വര്‍ധിച്ചാലേ ഇപ്പോഴത്തെ പണപ്പെരുപ്പമനുസരിച്ച് പിടിച്ചുനില്‍ക്കാന്‍ പറ്റൂ.
അങ്ങനെയെങ്കില്‍ 1,30,000 കോടി വരേണ്ടതാണ്. അങ്ങനെയൊരു വര്‍ധന വരുന്നില്ല.
ഏറ്റവും അത്യാവശ്യകാര്യങ്ങളില്‍ കുറവുവരാതെ മുന്നോട്ടുപോവാനാണ് ശ്രമം.
സംസ്ഥാനതാത്പര്യം കേന്ദ്രം അവഗണിച്ചാല്‍ വലിയ പ്രതിസന്ധിയിലാവും.