പ്രളയ അരിയുടെ കാശ് അടിയന്തിരമായി വേണമെന്ന് മോദി സർക്കാർ

അരിയുടെ കാശ് അടിയന്തിരമായി വേണമെന്ന് മോദി സർക്കാർ ,സബ്‌സിഡിയിൽ നിന്ന് തിരിച്ചു പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങി കേരളം .പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു

കേന്ദ്രത്തിന് നല്കാൻ
ഖജനാവിൽ നിന്ന് 205.81 കോടി രൂപ ഉടൻ കണ്ടെത്തണം

2018-ൽ ആഗസ്റ്റിൽ കേരളത്തെ പിടിച്ച് കുലുക്കിയ
പ്രളയകാലത്ത് സൗജ്യന വിതരണത്തിന് കേന്ദ്രം നൽകിയ അരിയുടെ പണം കേന്ദ്ര സർക്കാരിൻ്റെ ഭീഷണിക്ക് വഴങ്ങി തിരിച്ച് നൽകാൻ കേരളം തയ്യാറെടുക്കുന്നു. അരി വിഹിതത്തിൻ്റെ പണം ഉടൻ നൽകിയില്ലെങ്കിൽ SDRF ഫണ്ടിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് കേരളം നിവൃർത്തിയില്ലാതെ പണം തിരികെ അടയ്ക്കാൻ തീരുമാനിച്ചത്.പ്രളയകാലത്ത് 89540 മെട്രിക്ക് ടൺ അരി FCI വഴി കേരളത്തിന് നൽകിയിരുന്നു. ഇതിൻ്റെ ബിൽ തുകയായ 205. 81 കോടി രൂപ ഉടൻ നൽകണം എന്നാണ് കേന്ദ്ര സർക്കാരിൻ്റെ അന്ത്യശാസനം .

പണം തിരികെ നൽകുന്നില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തെ ഭക്ഷ്യ സബ്‌സിഡിയിൽ നിന്നോ SDRF ഫണ്ടിൽ നിന്നോ തിരികെ പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് നിവൃത്തിയില്ലാതെ പണം തിരികെ നൽകാൻ കേരളം തീരുമാനിച്ചിരിക്കുന്നത്.

പ്രളയ സഹായത്തിന് പണം ഈടാക്കരുത് എന്ന മുഖ്യമന്ത്രിയുടെതടക്കം ആവർത്തിച്ചുള്ള അഭ്യർത്ഥന പോലും വകവെയ്ക്കാതെയാണ് പണം ഉടൻ അടയ്ക്കണം എന്ന അന്ത്യശാസനം കേന്ദ്രം നൽകിയത് .പണം തിരിച്ചടക്കുന്നില്ലെങ്കിൽ റിക്കവറി വേണ്ടി വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ കടുത്ത മുന്നറിപ്പിൻ്റെ സ്വരത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്

പണം അടച്ചേ മതിയാകു എന്ന സാഹചര്യത്തിൽ 205.81 കോടി രൂപ കേന്ദ്ര സർക്കാരിലേക്ക് അടക്കാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു

പ്രളയകാലത്ത് ബുദ്ധിമുട്ടിലായ കേരളത്തോട് കരുണയില്ലാത്ത സമീപനം മുൻപും മോദി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിന് പണം ആവശ്യപ്പെട്ടിരുന്നു ,കേന്ദ്രം വായ്പ വിഹിതം വെട്ടി കുറച്ചതിനാൽ സാമ്പത്തിക ഞെരുക്കത്തിൽ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ, കൂടൂതൽ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്