പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍ പ്രചരണവും വസ്തുതയും

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും പേഴ്സണല്‍ സ്റ്റാഫുകളെ നിശ്ചയിക്കാനുള്ള അധികാരം പിണറായി വിജയന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായതല്ല.

1959 ല്‍ മാര്‍ച്ച് മാസം മൂന്നാം തിയതി പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്‍റ് (റൂള്‍സ്) പുറത്തിറക്കിയ ജി. ഒ (എംഎസ്) നമ്പര്‍: 343 എന്ന സ്പെഷ്യല്‍ റൂള്‍ (പബ്ലിക്ക് സര്‍വ്വീസ്- പേഴ്സണല്‍ സ്റ്റാഫ് ഓഫ് മിനിസ്റ്റേഴ്സ്-കണ്ടീഷന്‍ ഓഫ് സര്‍വ്വീസ് ആന്‍റ് പേ- സ്പെഷ്യല്‍ റൂള്‍സ് എന്ന ഉത്തവര് പ്രകാരമാണ് പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പും നല്‍കാനുള്ള വ്യവസ്ഥ നിലവില്‍ വന്നത് നിലവില്‍ വന്നത്.

അഞ്ചാം പേ കമ്മീഷന്‍ ശുപാര്‍ശയിലെ 15.30 മുതല്‍ 15.32 വരെയുള്ള ശുപാര്‍ശകള്‍ പ്രകാരമാണ് പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

1994 സെപ്തംബര്‍ മാസം 23-ാം തിയതി കെ കരുണാകരന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ജി ഒ (എംഎസ്) നമ്പര്‍. 283/94/ജിഎഡി എന്ന ഉത്തരവ് പ്രകാരമാണ് പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നത്.

എന്ത് കൊണ്ട് പേഴ്സണൽ സ്റ്റാഫുകൾ ?

മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സർക്കാർ സംവിധാനങ്ങൾ ഒരു ദിവസം നിരവധി ആവലാതികൾ ലഭിക്കും. മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും നിരവധി പ്രധാന വകുപ്പുകളുടെ ചുമതലയുണ്ടാവും . ഈ വകുപ്പുകളുടെ മേൽനോട്ടം, നിർദേശം, ഉത്തരവുകൾ നൽകൽ, ഫയലുകളിലെ മേൽനോട്ടം എന്നീവ അടക്കം പിടിപ്പത് പണിയുളള ഒാഫീസ് ആണ് മന്ത്രി ഒാഫീസുകൾ

രാവിലെ 9 ന് ആരംഭിച്ച് രാത്രി വളരെ വൈകിയും ചില സാഹചര്യങ്ങളിൽ പുലർച്ചെ വരെയും ജോലി തുടരുന്ന ഒാഫീസ് ആണ് മന്ത്രിമാരുടെ ഒാഫീസുകൾ

തന്ത്ര പ്രധാനവും ,നിർണ്ണായകവും, അതീവ രഹസ്യ സ്വഭാവത്തിലുളളതുമായ നിരവധി ഫയലുകളിൽ മുഖ്യമന്ത്രി, മന്ത്രിമാർ എന്നീവർ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി മന്ത്രിക്ക് ഉപദേശ നിർദേശം നൽകുക എന്നതാണ് പേഴ്സണൽ സ്റ്റാഫുകളിലെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറി, അഢീഷണൽ പ്രൈവറ്റ് സെക്രട്ടറി ,സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി, ഒാഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി , സീനിയർ ഉദ്യോഗസ്ഥർ എന്നീവരുടെ ചുമതലകൾ

ജനങ്ങൾക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും മന്ത്രിമാർക്കിടയിലെ പാലമായി പ്രവർത്തിക്കുന്നവരാണ് പേഴ്സണൽ സ്റ്റാഫുകൾ

സർക്കാരിന്റെ നയങ്ങൾ കാര്യക്ഷമായി നടപ്പിലാക്കി എടുക്കണമെങ്കിൽ ആത്മാർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഇവരുടെ നിസ്തുലമായ സേവനം അനിവാര്യമാണ്

രാപകൽ ഇല്ലാതെ തിരശീലക്ക് പിന്നിൽ ജോലി ചെയ്യുന്ന ഇവരുടെ സേവനങ്ങൾ പലപ്പോഴും വേണ്ട വിധത്തിൽ പൊതുജന മധ്യത്തിൽ എത്താത്തത് കൊണ്ടാണ് പേഴ്സണൽ സ്റ്റാഫ് എന്നത് സർക്കാരിന്റെ ഖജനാവ് ചോർത്തുന്ന വിഭാഗം എന്ന പ്രചരണം ചിലർ നടത്തുന്നത്

പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ പ്രതിമാസം ലക്ഷകണക്കിന് രൂപയോ ?

മുഖ്യമന്ത്രിക്ക് 30 ഉം മന്ത്രിമാർക്ക് 25 മാണ് പേഴ്സണൽ സ്റ്റാഫ്
ബിജെപി ആസൂത്രിതമായി തുടക്കമിട്ട ഈ പെരുംനുണ 2017 മുതലാണ് അവർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ തുടങ്ങിയത്.

വാട്സാപ്പ് വഴി ഫോർവേഡ് ചെയ്ത് ലഭിച്ച ഈ പെരുംനുണ ഇപ്പോൾ ഗവർണർ ആവർത്തിക്കുന്നത് കൗതുകകരമാണ്

ഭരണം രണ്ട് വർഷം പൂർത്തീകരിച്ചാൽ ഉടൻ മന്ത്രിമാർ പേഴ്സണൽ സ്റ്റാഫുകളെ മാറ്റുമെന്നും തുടർന്നുളള വർഷം വീണ്ടും പുതിയതായി ചിലരെ നിയമിക്കുമെന്നും അതുവഴി ആദ്യം ജോലി ലഭിച്ചവർക്കും, പിന്നാലെ ജോലി ലഭിച്ചവർക്കും പെൻഷൻ ലഭിക്കുന്നുണ്ട് എന്ന ആസൂത്രീതമായ കളളകഥയാണ് സംഘപരിവാർബന്ധമുളളവർ തുടക്കം മുതൽ പ്രചരിപ്പിക്കുന്നതും അത് ഗവർണർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന കളളം

ഇടതുപക്ഷ സർക്കാർ പേഴ്സണൽ സ്റ്റാഫുകളെ രണ്ട് വർഷം കൂടുമ്പോൾ മാറ്റുന്ന രീതി ഒരു ഘട്ടത്തിലും സ്വീകരിക്കാറില്ല
അത്യപൂർവ്വമായ സാഹചര്യത്തിൽ പുതിയ ജോലി ലഭിക്കുകയോ മറ്റെതെങ്കിലും അനിവാര്യമായ ചുമതലകൾ ഏറ്റെടുത്തെ മതിയാവു എന്ന ഘട്ടം വരികയോ ചെയ്യുമ്പോൾ അല്ലാതെ പേഴ്സണൽ സ്റ്റാഫുകളെ മാറ്റുന്ന രീതി എൽഡിഎഫ് പിന്തുടരാറില്ല.

അത് തന്നെ വിരലിൽ എണ്ണാവുന്ന തവണ മാത്രമേ നടന്നിട്ടുളളു

എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നോക്കിയതും രണ്ട് വർഷത്തിന് ശേഷം ജില്ലാ സെക്രട്ടറിയാവാൻ ജോലി രാജി വെച്ചതും , പിന്നീട് ആർ മോഹൻ പ്രൈവറ്റ് സെക്രട്ടറിയായി വന്നതും ചൂണ്ടികാട്ടിയാണ് ചിലർ വിമർശനം ഉന്നയിക്കുന്നത്. എം വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ഒരു രൂപ പോലും ശമ്പള ഇനത്തിൽ കൈപറ്റിയിട്ടില്ല, അത് കൊണ്ട് തന്നെ അദ്ദേഹത്തിന് പെൻഷനും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഒാഫീസർ ഒാൺ സ്പെഷ്യൽ ഡ്യുട്ടിയായായ ആർ മോഹൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തു വരുന്ന ഒരു ഘട്ടത്തില്ല ശബളം കൈപറ്റിയിട്ടേ ഇല്ല

ഇനി സർക്കാർ സർവ്വീസിൽ നിന്നോ എം പി എംഎൽഎ എന്നീ പെൻഷൻ അനുകൂല്യങ്ങൾ ഉളളവർ പ്രൈവറ്റ് സെക്രട്ടറി ,സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർ പേഴ്സണൽ സ്റ്റാഫിലേക്ക് വന്നാൽ ശബളവും പെൻഷനും നിശ്ചയിക്കുന്നത് എങ്ങനെ ?

മുൻ എം പി മുൻ എംഎൽഎ എന്നീവർ പേഴ്സണൽ സ്റ്റാഫിലേക്ക് വന്നാൽ അവർക്ക് ലഭിക്കുന്ന പെൻഷൻ അതോടെ റദ്ദാക്കപ്പെടും, പിന്നീട് അവർക്ക് വഹിക്കുന്ന ചുമതലക്ക് അനുസരിച്ച ശബളം മാത്രമേ ലഭിക്കു.

സർക്കാർ സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പേഴ്സണൽ സ്റ്റാഫിലേക്ക് വരുന്നവരുടെ ശബളം വഹിക്കുന്ന ചുമതലക്ക് അനുസരിച്ച് മാറുന്നില്ല, അവർക്ക് വകുപ്പിൽ ലഭിക്കുന്ന ശബളം മാത്രമാണ് മന്ത്രിയുടെ സ്റ്റാഫിൽ ഇരിക്കുമ്പോഴും ലഭിക്കുക

പെൻഷൻ അനുകൂല്യം ഉളള മുൻ സർക്കാർ ജീവനക്കാരൻ സ്റ്റാഫിലെത്തിയാൽ അദ്ദേഹത്തിന്റെ പെൻഷൻ കുറച്ച് ഉളള തുകമാത്രമാണ് ശബള ഇനത്തിൽ നൽകുക. ഇതാവട്ടെ അയാൾ അവസാനം വാങ്ങിയ ശബളത്തേക്കാൾ കുറവാണ് താനും

പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം അഞ്ച് വർഷത്തേക്കാണ് , പത്ത് വർഷത്തിലധികം സർവ്വീസ് ഉളളവർക്ക് കെ എസ് ആർ അനുസരിച്ചുളള പെൻഷനും അല്ലാത്തവർക്ക് മിനിമം പെൻഷനുമാണ് ലഭിക്കുക

പത്ത് വർഷത്തിൽ താഴെ സർവ്വീസ് മാത്രമുളള ഒരു സർക്കാർ ജീവനക്കാരന് 11500 രൂപമാത്രമാണ് പെൻഷൻ , രണ്ട് വർഷം മാത്രമാണ് ജോലി ചെയ്ത പേഴ്സണൽ സ്റ്റാഫ് അംഗത്തിന് 3380 രൂപ മാത്രം ആണ് പെൻഷൻ .തുടർച്ചയായി 7 വർഷം പൂർത്തിയായാൽ 8250 ഉം ,8 വർഷം പൂർത്തിയായാൽ 9400 ഉം , 9 വർഷം പൂർത്തിയായാൽ 10600 രൂപയും ലഭിക്കും
ഇദ്ദേഹിന് മറ്റെതെങ്കിലും ജോലി ലഭിച്ചാൽ പെൻഷന് അർഹതയുണ്ടാവില്ല

.

ഇതൊരു വലിയ പെൻഷൻ ആണ് എന്ന് പറയാൻ കഴിയുമോ

വിവിധ സാമൂഹ്യക്ഷേമ പെൻഷൻ വഴി കേരളത്തിൽ ഒരു വ്യക്തിക്ക് 19200 രൂപ പ്രതിവർഷം ലഭിക്കുന്നുണ്ട് ( 1600 × 12 )

58 വയസ് പൂർത്തിയായ ഒരു പത്രപ്രവർത്തകന് പ്രതിമാസം ഇപ്പോൾ 10500 രൂപ പെൻഷൻ ലഭിക്കുന്നുണ്ട്

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അടക്കം പതിനാറോളം ക്ഷേമനിധി ബോർഡുകൾ വഴി സർക്കാർ പെൻഷൻ നൽകുന്നുണ്ട്

28 ഒാളം ക്ഷേമനിധി ബോർഡുകൾ വഴി നാമമാത്രമായ ഗുണഭോക്ത വിഹിതം സ്വീകരിച്ച് സർക്കാർ പെൻഷൻ നൽകി വരുന്നുണ്ട്

1999 മുതൽ മിനിമം പെൻഷന് അർഹതയില്ലാത്ത എല്ലാ സർക്കാർ ജീവനക്കാരന് എക്സ്ഗ്രേഷ്യ പെൻഷൻ ഉണ്ട്. ഒരു ദിവസം സർക്കാർ സർവ്വീസിൽ ജോലി നോക്കിയ സർക്കാർ ജീവനക്കാരനും അദ്ദേഹത്തിന് പോലും പെൻഷൻ ഉണ്ടെന്നിരിക്കെ മന്ത്രിമാരുടെ ഒഫീസിലെ നിർണ്ണായക ചുമതലകൾ വഹിക്കുന്ന പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നത് വലിയ അപരാധാമാണോ