'ബഫർസോൺ കൊണ്ടുവന്നത് കോൺഗ്രസ് വൺമാൻ ചോദ്യങ്ങൾ ആർമി തിരിഞ്ഞുകുത്തുന്നു പരിസ്ഥിതി ലോലമേഖല നിർദേശിച്ചത് ജയ്‌റാം രമേശ് ബഫർസോൺ വിഷയത്തിൽ മലയോര ജനതയുടെ താൽപര്യങ്ങൾ എൽഡിഎഫ് സർക്കാർ സംരക്ഷിക്കും

ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ത്രിശങ്കുവിലാക്കിയത്‌ കോൺഗ്രസ്‌ സർക്കാരുകൾ. അടിസ്ഥാനരഹിത ചോദ്യങ്ങളുമായി പ്രത്യക്ഷപ്പെടുന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ മറച്ചുവയ്ക്കുന്നത്‌ സ്വന്തം പ്രസ്താവനകളും റിപ്പോർട്ടുകളുമാണ്‌. 2011ൽ കോൺഗ്രസ്‌ നേതൃത്വം നൽകിയ യുപിഎ സർക്കാരിൽ ജയ്റാം രമേശ്‌ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെയാണ്‌ പരിസ്ഥിതിലോല പ്രദേശമെന്ന നിർദേശം മുന്നോട്ടുവച്ചത്‌. അതേവർഷംതന്നെ ബഫർസോൺ നിശ്‌ചയിച്ച്‌ ഉത്തരവും ഇറക്കി.

ഇക്കാര്യം പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ അന്ന്‌ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്നു വി ഡി സതീശൻ. ബഫർസോൺ 10 കിലോമീറ്റർ ആക്കണമെന്ന്‌ സതീശന്റെ കമ്മിറ്റി റിപ്പോർട്ട്‌ നൽകി. പ്രതിഷേധത്തെ തുടർന്ന്‌ ജനവാസമേഖലയെ ഒഴിവാക്കണമെന്ന്‌ 2013ൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചെങ്കിലും കേന്ദ്ര വിദഗ്ധസമിതിക്ക്‌ വിശദാംശങ്ങൾ കൈമാറാത്തതിനാൽ വിജ്ഞാപനം കാലഹരണപ്പെട്ടു.

ഇടുക്കിയിൽ മതികെട്ടാൻചോല, ആനമുടിചോല, പാമ്പാടുംചോല എന്നീ ദേശീയോധ്യാനങ്ങൾ പുതുതായി പ്രഖ്യാപിച്ച്‌ സംരക്ഷിത പ്രദേശത്തിന്റെ അളവ്‌ കൂട്ടിയത്‌ കെ സുധാകരൻ വനംമന്ത്രിയായിരിക്കെയുമാണ്‌. ഇടുക്കിയിലെ 47 വില്ലേജും ഇഎസ്എ ആക്കണമെന്ന് ശുപാർശചെയ്ത ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ കെ സുധാകരനും വി ഡി സതീശനുമാണെന്ന വസ്‌തുത കേരളം മറന്നിട്ടില്ല. അത്രയൊന്നും പഴക്കമില്ലാത്ത ഈ ചരിത്രങ്ങൾ മറച്ചുവച്ചാണ്‌ കോൺഗ്രസ്‌ നേതാക്കൾ ഇപ്പോൾ ഇരട്ടത്താപ്പ്‌ നടത്തുന്നത്‌.

എൽഡിഎഫ്‌ സർക്കാർ ചെയ്‌തത്‌

ബഫർസോൺ പൂജ്യം ആക്കണമെന്നും വനാതിർത്തിക്ക്‌ പുറത്തേക്ക് ബഫർസോൺ പാടില്ലെന്നും എൽഡിഎഫ്‌ സർക്കാർ നയമായെടുത്തു. ഈ തീരുമാനം സുപ്രീംകോടതിയെയും എംപവേർഡ് കമ്മിറ്റിയെയും അറിയിച്ചു. 2018ൽ പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ പൊതുജനാഭിപ്രായം ഉയർന്നപ്പോൾ പൂജ്യംമുതൽ ഒരു കിലോ മീറ്റർ വരെ പരിസ്ഥിതിലോല പ്രദേശമാക്കാൻ തത്വത്തിൽ തീരുമാനിച്ചു. 20 എണ്ണത്തിൽ കേന്ദ്രം കരട്‌ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ ജനവാസ, സർക്കാർ, അർധസർക്കാർ തുടങ്ങിയ സ്ഥാപനങ്ങളെ ഒഴിവാക്കി കരട്‌ ഭേദഗതി നിർദേശിച്ചു.