ദേശീയ പാതാ വികസനം ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം വഹിക്കുമെന്ന ധാരണയില്‍ നിന്നും കേരളം പിന്മാറിയോ..?

ദേശീയ പാതാ വികസനം ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം വഹിക്കുമെന്ന ധാരണയില്‍ നിന്നും കേരളം പിന്മാറിയോ…?

ദേശീയ പാത - 66 ന്റെ വികസനത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതില്‍ 25 ശതമാനം തുക കേരളം വഹിക്കുമെന്നാണ് ധാരണ

ഈ ധാരണയില്‍ നിന്നും കേരളം പിന്‍വാങ്ങിയിട്ടില്ല

ദേശീയ പാത - 66 ന്റെ വികസനം സാധ്യമാക്കണമെങ്കില്‍ ഭൂമി വിലയുടെ 25 ശതമാനം തുക കേരളം വഹിക്കണമെന്ന് നിധിന്‍ ഗഡ്ക്കരി തന്നെ മുഖ്യമന്ത്രിയെ അറിയിച്ചു

ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍കൈയില്‍ യോഗം വിളിച്ച് ദേശീയ പാത - 66 ന്റെ വികസനം സാധ്യമാക്കാന്‍ ഭൂമി വിലയുടെ 25 ശതമാനം കേരളം വഹിക്കാന്‍ തീരുമാനിച്ചു

ഈ വിവരം 02/07/2019 ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തേയും ദേശീയ പാതാ അതോറിറ്റിയേയും ചീഫ് സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചു

അത് അനുസരിച്ച് ദേശീയ പാതാ അതോറിറ്റി , കേരള പൊതുമരാമത്ത് വകുപ്പ് , കിഫ്ബി എന്നിവര്‍ കക്ഷികളായ ട്രൈപാര്‍ട്ടി എഗ്രിമെന്റ് ഒപ്പു വെച്ചു

എ കെ ഘോഷ് ( ജോയിന്റ് സെക്രട്ടറി ഹൈവേയ്സ് ) ജി കമലവര്‍ധന റാവു ( പൊതുമരാമത്ത് സെക്രട്ടറി ) , കെ എം എബ്രഹാം ( കിഫ്ബി സി ഇ ഓ ) എന്നിവരാണ് എഗ്രിമെന്‍റില്‍ ഒപ്പു വെച്ചത്

2019 ഒക്ടോബര്‍ മൂന്നിനാണ് ആ അഗ്രിമെന്റ് ഒപ്പു വെച്ചത്

അത് അനുസരിച്ച് എന്‍ എച്ച് - 66ലെ തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം , പേരോള്‍ - തളിപ്പറമ്പ, തളിപ്പറമ്പ- മുഴപ്പിലങ്ങാട് , അഴിയൂര്‍ -വെങ്ങളം , രാമനാട്ടുകര- കുറ്റിപ്പുറം , കുറ്റിപ്പുറം - കാപ്പിരിക്കാട്, കാപ്പിരിക്കാട്- ഇടപ്പള്ളി , തുറവൂര്‍ - പറവൂര്‍ , പറവൂര്‍- കൊറ്റന്‍കുളങ്ങര , കൊറ്റന്‍കുളങ്ങര - കൊല്ലം ബൈപ്പാസ്, കൊല്ലം ബൈപ്പാസ്- കടമ്പാട്ടു കോണം പദ്ധതികള്‍ക്കാണ് ഭൂമി ഏറ്റെടുക്കലിന്‍റെ 25 ശതമാനം കേരളം വഹിക്കാമെന്ന് സമ്മതിച്ചത്

അതനുസരിച്ച് എന്‍ എച്ച് - 66 ഭൂമി ഏറ്റെടുക്കലിന് 5580.73 കോടി രൂപ ചെലവഴിച്ചു .

ആകെ ഏറ്റെടുക്കേണ്ട ഭൂമിയുടെ 99 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു

22,189.43 കോടി രൂപയാണ് ആകെ ഭൂമി ഏറ്റെടുക്കലിന് വേണ്ടത്

അതില്‍ 5580.73 കോടി രൂപ കേരളം നല്‍കി. ഇരുപത്തി അഞ്ച് ശതമാനം തുക നല്‍കി കഴിഞ്ഞു

അതായത് നിധിന്‍ ഗഡ്ക്കരിക്ക് നല്‍കിയ വാക്കില്‍ നിന്നും കേരളം അണുകിട പിന്നോട്ട് പോയിട്ടില്ല

മറ്റ് ദേശീയ പാതകള്‍ക്ക്

അതിനു പുറമെ മറ്റു ചില ദേശീയ പാതാ വികസനത്തിനു വേണ്ടി കേരളത്തോട് വീണ്ടും ഫണ്ട് വകയിരുത്താന്‍ എന്‍ എച്ച് എ ഐ ആവശ്യപ്പെട്ടു

അതില്‍ മൂന്ന് ദേശീയപാതകള്‍ക്ക് സംസ്ഥാന വിഹിതം അനുവദിക്കാന്‍ തീരുമാനിച്ചു

തേനി - മൂന്നാര്‍ - കൊച്ചി , കോഴിക്കോട് - മലപ്പുറം - പാലക്കാട് , തിരുവനന്തപുരം- കൊട്ടാരക്കര- കോട്ടയം - അങ്കമാലി എന്നീ ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതകള്‍ക്ക് 1395.01 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിച്ചു

ഇതിനുള്ള സപ്ലിമെന്ററി എഗ്രിമെന്‍റും ഒപ്പു വെച്ചിട്ടുണ്ട്.

ഇതിനു പുറമെ കഴക്കൂട്ടം എലവേറ്റഡ് ഹൈവേയില്‍ അണ്ടര്‍ പാസ് നിര്‍മ്മിക്കാന്‍ ആവശ്യം ഉയര്‍ന്നു . അവിടെ പണം ചെലവഴിക്കുവാന്‍ സാഹചര്യമില്ലെന്ന് എന്‍ എച്ച് എ ഐ പറഞ്ഞു 31.9 കോടി രൂപ അവിടേയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു

കേരളത്തിലെ എല്ലാ ദേശീയ പാതാ വികസനത്തിനും സംസ്ഥാനം ഫണ്ട് വകയിരുത്തുക എന്നത് അപ്രായോഗികമാണ്

രാജ്യത്ത് മറ്റൊരിടത്തും അത്തരത്തില്‍ ഫണ്ട് സംസ്ഥാനം വകയിരുത്തിയിട്ടില്ല

മറ്റ് സംസ്ഥാനങ്ങളില്‍ ചില പദ്ധതികള്‍ക്ക് സംസ്ഥാനം സഹായിച്ചിട്ടുണ്ട് എന്നല്ലാതെ മുഴുവന്‍ പദ്ധതികളിലും സംസ്ഥാന വിഹിതം വാങ്ങുന്ന സമ്പ്രദായം നിലനില്‍ക്കുന്നില്ല