അവധിക്കാല യാത്ര : കേരളീയരെ ഞെക്കിപ്പിഴിഞ്ഞ് കേന്ദ്രം

നാട് ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ കേ രളത്തിലേക്കുള്ള യാത്രക്കാരെ വെട്ടിലാക്കുകയാണ് കേന്ദ്ര സർക്കാർ. ഭൂമിയിലും ആകാശത്തുമൊക്കെ യാത്ര ചെയ്യാൻ ഇരട്ടി യിലേറെ പണം മുടക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്… വിമാന യാത്രാ നിരക്ക് വർധനവിൽ കേന്ദ്രം ഇടപെടാതെ സ്വകാര്യ വിമാന കമ്പനികളുട കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് കേന്ദ്രസർക്കാർ. അവധിക്കാലമായതിനാൽ ഇരട്ടിയിലധികം പണം നൽകി യാത്രചെയ്യേണ്ട ഗതികേടിലാണ് മലയാളികൾ.

ഡൽഹിയിൽ നിന്ന് കണ്ണൂരിലേക്കു 845 രൂപയായിരുന്നു സ്ലീപ്പർ ട്രെയിനുകളിൽ തത്കാൽ ബുക്ക് ചെയ്യുന്നതിന് 1130 രൂപയായിരുന്നു. എന്നാൽ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് പ്രീമിയം തത്കാൽ ആയി മാറി. അതിന് 2100 രൂപ നിരക്കും. ശരാശരി 4000 രൂപയായിരുന്നു ഡൽഹി-കേരള വിമാന നിരക്ക് ഇപ്പോൾ 22,000 രൂപ വരെയായി ഉയർന്നു. ഇത്രയും ഭീമമായ തുക നൽകി യാത്ര ചെയ്യാൻ മടിച്ചു പലരും യാത്ര വേണ്ടെന്നു വയ്ക്കുന്ന അവസ്ഥ. ഇത്രയധികം പണം നല്കാൻ മടിച്ച് പലരും സ്വകാര്യ ബസുകളെ ആശ്രയിക്കുകയാണിപ്പോൾ. ഡൽഹിയിൽ നിന്നുള്ള നിരക്ക് ഒരു ഉദാഹരണം മാത്രമാണ്. ബംഗളുരുവിൽ നിന്ന് കണ്ണൂരേക്കുള്ള എ സി സ്ലീപ്പർ ബസിന്റെ നിരക്ക് ഇപ്പോൾ 1800 രൂപയാണ്. സ്വകാര്യ ബസ് കമ്പനികൾ ഇതിനു 2000 മുതൽ 2500 വരെ ഈടാക്കുന്നുണ്ട്.

മുംബൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് പ്രഖ്യാപിച്ച ശൈത്യകാല ട്രെയിൻ സർവീസ് റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ നിറഞ്ഞതോടെ പ്രത്യേക സർവീസുണ്ടാവും എന്ന ആശ്വാസവും ജനങ്ങൾക്കില്ലാതായി.

കേന്ദ്ര സാർ കൊട്ടിഘോഷിച്ചു വന്ദേഭാരത് ട്രെയിനുകളുടെ പൊടിപോലും നാട്ടിൽ കാണാൻ കിട്ടാത്ത അവസ്ഥയാണ്. വന്ദേഭാരത് ട്രെയിൻ സർവീസ് നിലവിൽ വന്നാൽ സിൽവർ ലൈൻ പോലെ ഒരു പദ്ധതിയുടെ ആവശ്യം പോലും ഉണ്ടാവില്ല എന്ന വീമ്പിളക്കലുകളും ഇപ്പോൾ വെറുതെയായി. എന്തിനും ഏതിനും കേരളത്തിലേക്ക് വണ്ടി കയറി ഇവിടെ ഗുജറാത്ത് മോഡൽ വികസനം ഇല്ല എന്ന് വാവിട്ടു കരയുന്ന കേന്ദ്രമന്ത്രിമാർക്ക് അടുത്ത കുറ്റം കണ്ടുപിടിക്കാൻ വേണ്ടി കേരളത്തിലേക്ക് പോയിട്ട് രാജ്യത്ത് ഒരു സ്ഥലത്തേക്കും ട്രെയിനോ വിമാനമോ കയറാൻ കഴിയാത്ത അവസ്ഥ. എത്ര പണം മുടക്കിയും യാത്ര ചെയ്യാം എന്ന് കരുതുന്നുവെങ്കിൽ അതിനും രക്ഷയില്ല. നിലവിലുള്ള ട്രെയിനുകളും വിമാനങ്ങളും എല്ലാം ഫുൾ ആയി. ഒന്നിലും ടിക്കറ്റ് ഇല്ല… സാധാരണഗതിയിൽ ഇത്രയും പ്രതിസന്ധി വന്നാൽ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുകയാണ് റെയിൽവേ ചെയ്യുക. അതിനൊന്നും മെനക്കെടാതെ ജനങ്ങളുടെ നെട്ടോട്ടം കണ്ടു രസിക്കുകയാണ് റെയിൽവേയും കേന്ദ്രവും.

യാത്രക്കാരുടെ ഈ ദുരവസ്ഥ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം ദക്ഷിണ റെയിൽവേ 17 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം ചെന്നൈ-എറണാകുളം, ചെന്നൈ-കൊല്ലം എന്നിങ്ങനെയുള്ള സർവീസുകളാണ്. അപ്പോഴും ഉത്തരേന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ കൂടുതലാകുന്ന സാഹചര്യം പരിഗണിച്ച് കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഈ നടപടി. എന്നാൽ ബംഗളുരു - തിരുവനന്തപുരം റൂട്ടിൽ സർവീസുകൾ അനുവദിച്ചിട്ടില്ല.

ഒരു വശത്തുകൂടെ ജനജീവിതം സുഗമമാക്കാൻ കേരള സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ മറുവശത്തു എങ്ങനെയും ജനങ്ങളിൽ നിന്ന് പകൽകൊള്ള നടത്തുകയാണ് കേന്ദ്രസർക്കാർ. ട്രെയിൻ സർവീസുകൾ വെട്ടിക്കുറച്ചും പ്രീമിയം താല്കാലിന്റെ മറവിൽ ണം തട്ടിപ്പറിച്ചും ഉത്സവകാലത്തുപോലും ജനങ്ങളെ വെള്ളം കുടിപ്പിക്കാൻ കേന്ദ്രം ആവോളം ശ്രമിക്കുന്നുണ്ട്.


e1b88a27-dd2f-4a73-83cd-95f6cda44350

7e05399b-d50d-4af7-a4d1-436b73e6aed8 (1)