ബഫർസോൺ എന്ന പേരിൽ സ്തോഭജനകമായ, ഏകപക്ഷീയമായ തലക്കെട്ടുകൾ സൃഷ്ടിച്ച്, ആശങ്കയുണ്ട് ഉണ്ട് എന്ന് പറഞ്ഞു വലിയ ആശങ്കയും അങ്കലാപ്പും ഉണ്ടാക്കുകയാണ് മനോരമ

Screenshot 2022-12-24 161530


ബഫർസോൺ എന്ന പേരിൽ സ്തോഭജനകമായ, ഏകപക്ഷീയമായ തലക്കെട്ടുകൾ സൃഷ്ടിച്ച്, ആശങ്കയുണ്ട് ഉണ്ട് എന്ന് പറഞ്ഞു വലിയ ആശങ്കയും അങ്കലാപ്പും ഉണ്ടാക്കുകയാണ് മനോരമ. ഈ പത്രം വായിക്കുന്ന ഏത് മലയോര കർഷകനും ആശങ്ക ഇല്ലെങ്കിലും ഉണ്ടായിപ്പോവും സ്വാഭാവികം.

ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ എന്നാൽ എന്താണെന്നും അതിനു നിലവിലുള്ള വനം നിയമങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും മനോരമയ്ക്ക് അറിയാഞ്ഞിട്ടല്ല. എരിയുന്ന തീയിലേക്ക് നെയ് ഒഴിച്ചാണ് ശീലം, ശരിയായ വിവരങ്ങൾ നൽകി കെടുത്തി അല്ല. പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴിൽ വനമേഖല ആണോ വനേതര ഭൂമികൾ ആണോ നിയന്ത്രിക്കപ്പെടുക? പ്രണബ്സെൻ കമ്മിറ്റി റിപ്പോർട്ട് മുതലിങ്ങോട്ട് 22 വർഷത്തെ ശ്രമങ്ങൾ എങ്ങനെയാണു mis information ലൂടെ one sided story കളിലൂടെ അജണ്ട വെച്ച് ഒരു മീഡിയ പൊളിക്കുന്നത് എന്നതിന് ഇതിലും മികച്ച ഉദാഹരണം കിട്ടാൻ ബുദ്ധിമുട്ടാവും.

സുപ്രീംകോടതി വിധിയിലും ഗൈഡ്ലൈനിലും തെറ്റുകളുണ്ട്. അത് തിരുത്തണം. മനുഷ്യർ താമസിക്കുന്ന മുഴുവൻ ഇടങ്ങളും ESZ ൽ നിന്ന് ഒഴിവാക്കിയിട്ടല്ല ആശങ്ക പരിഹരിക്കുക. തെറ്റുകൾ തിരുത്തി ആണ്. മനുഷ്യർക്ക് ബുദ്ധിമുട്ട് ഒഴിവാക്കിയാണ്. മറ്റെല്ലാ കാര്യത്തിലും ലോകം വളരുന്ന മാതൃകയിൽ കേരളം വളരണം എന്ന് വാശി പിടിക്കുന്നവർ Regulations എങ്ങനെയാണു വികസിത സമൂഹങ്ങളിൽ പ്രവർത്തിക്കുന്നത് എന്നതിന്റെ യാതൊരു വിവരങ്ങളും വായനക്കാരന് ലഭ്യമാക്കുന്നില്ല. ഇക്കാര്യത്തിൽ യേശുവിന്റെ മൂല്യത്തേക്കാൾ യൂദാസിന്റെ 30 വെള്ളികാശാണല്ലോ ക്രിസ്തുമസ് കാലത്തും പലരെയും നയിക്കുന്നത്.

വാർത്തകളും മറ്റും ആർക്കൈവ് ചെയ്യുന്നത് 2032 ലേ ആവശ്യത്തിനാണ്. പരിസ്ഥിതി സംരക്ഷണത്തിൽ മാധ്യമങ്ങളുടെ പങ്ക്, ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത, സ്റ്റോക്ഹോം കൺവെൻഷൻ മാനവരാശിയുടെ നിലനിൽപ്പിന്, പശ്ചിമഘട്ട സംരക്ഷണത്തിൽ മനോരമയുടെ പങ്ക് എന്നീ വിഷയങ്ങളെ ആസ്പദമാക്കി അന്താരാഷ്ട്ര സെമിനാറുകൾ കോൺക്ലേവുകൾ ഒക്കെ മനോരമ സംഘടിപ്പിക്കും. അന്ന് സെർച്ച് ചെയ്തു നോക്കുന്നവർക്ക് വായിക്കാനുള്ള ശരിയായ പരിസ്ഥിതി റിപ്പോർട്ടിങ്ങിന്റെ ചരിത്രം പബ്ലിക് ഡൊമൈനിൽ രേഖപ്പെടുത്തി വെയ്ക്കാമല്ലോ.