ഒരിക്കൽ ആർ എസ് എസ് ശാഖകൾക്ക് കാവൽ നിൽക്കാൻ കൊട്ടേഷൻ എടുത്തിരുന്ന സുധാകരൻ ഇപ്പോൾ ബിജെപിക്ക് കേരളസമൂഹത്തിൽ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കാൻ കൊട്ടേഷൻ എടുത്തിരിക്കുകയാണ്

ഒരിക്കൽ ആർ എസ് എസ് ശാഖകൾക്ക് കാവൽ നിൽക്കാൻ കൊട്ടേഷൻ എടുത്തിരുന്ന സുധാകരൻ ഇപ്പോൾ ബിജെപിക്ക് കേരളസമൂഹത്തിൽ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കാൻ കൊട്ടേഷൻ എടുത്തിരിക്കുകയാണ്. ഈ കൊട്ടേഷൻ പണിയാണോ കേരളത്തിലെ കോൺഗ്രസ് പ്രസിഡന്റിനെ രാഹുൽ ഗാന്ധി ഏൽപ്പിച്ചിരിക്കുന്നത്?

തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നെന്നും ഇഷ്ടമുള്ള സമയത്ത് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ പറഞ്ഞിരുന്നു. അത്‌ ഒരിക്കലും തിരുത്തിയിട്ടില്ല. അതായത്, പോകുന്നതിൽ പ്രശ്മില്ല, എപ്പോൾ പോകുന്നു എന്നതിൽ മാത്രമേ അദ്ദേഹത്തിന് സംശയമുള്ളൂ. അത്തരത്തിൽ ഒരു പൊട്ടൻഷ്യൽ സംഘപരിവാറുകാരനെ പ്രസിഡന്റാക്കി വച്ചിട്ട് രാഹുൽ ഗാന്ധി ഈ വെയിലുകൊണ്ട് നടന്നിട്ട് കാര്യമെന്തെങ്കിലും ഉണ്ടോ?

ബിജെപിയിലേക്ക് സുധാകരന് ലഭിക്കുന്ന ക്ഷണത്തിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്, ബിജെപിക്ക് വേണ്ട തരം നിലപാടുകളാണ് സുധാകരന്റേത് എന്നല്ലേ ?
ബിജെപിയിലേക്ക് താൻ പോകില്ലെന്നോ, അങ്ങനെ ഒരു ക്ഷണം തനിക്ക് അപമാനമാണെന്നോ പറയാൻ കഴിയാത്ത അയാൾ ഇപ്പോഴും പോകും എന്നാണ് പറയുന്നത്.
തനിക്ക് ഇഷ്ടമുള്ളപ്പോൾ ബിജെപിയിൽ പോകും എന്നാണോ അങ്ങനെ ഒരു ഇഷ്ടം തനിക്ക് ഇല്ലെന്നാണോ കെ പി സോ സി പ്രസിഡന്റ് പറയേണ്ടത്? സുധാകരൻ പാർട്ട്‌ ടൈം കെ പി സി സി പ്രസിഡന്റും പാർട്ട് ടൈം ബി ജെ പി പ്രസിഡന്റ്റും ആണോ?

കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത് സർവകലാശാലകളിൽ ബി ജെ പിക്ക് ഒരു അജണ്ടയും ഇല്ലെന്നാണ്. ഇന്ത്യയിലാകമാനം ഉന്നത വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാൻ ബി ജെ പി ശ്രമിക്കുകയും അതിനെതിരായി ആക്കാദമിക സമൂഹം ചെറുത്തുനിൽക്കുകയും ചെയ്യുന്നതൊന്നും കേരളത്തിലെ കോൺൺഗ്രസ് പ്രസിഡന്റ് അറിഞ്ഞിട്ടേ ഇല്ലേ? തീവ്രവർഗീയത മാത്രം മുന്നോട്ടുവെക്കുന്ന ബിജെപി സംഘപരിവാർ ശക്തികൾക്കും അവരുടെ നേതാക്കൾക്കും ഒരു സ്വാധീനവും ഇല്ലാത്ത കേരളീയ പൊതുസമൂഹത്തിൽ അവർക്ക് സ്വീകാര്യത ഉണ്ടാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് കെ സുധാകരൻ. അതിന് തെളിവാണ് അടിക്കടി ഉണ്ടാകുന്ന ഈ സംഘപരിവാർ അനുകൂല പ്രസംഗങ്ങളും പ്രസ്താവനകളും. കോൺഗ്രസിനെക്കൊണ്ട് കഥയില്ലെന്ന് സുധാകരന് അറിയാം പറ്റിയ സന്ദർഭത്തിൽ കഴിയുന്നത്ര ആളെയും കൂട്ടി ബി ജെ പിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് അയാൾ. അതിനുള്ള അച്ചാരം വാങ്ങി കഴിഞ്ഞിട്ടുണ്ട്.

കണ്ണൂരിനെ കലാപഭൂമിയാക്കാൻ സംഘപരിവാറിന് എല്ലാ ഒത്താശയും ചെയ്തു നൽകിയത് കോൺഗ്രസ് ആണെന്നതല്ലേ ഇന്നത്തെ സുധാകരന്റെ പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നത്.

കോൺഗ്രസ് വിട്ടാൽ അണികൾ ബിജെപിയിലേക്ക് പോകുമെന്ന് ഒരു സുധാകര വചനവും നേരത്തെ ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയെ സഹായിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് അത്‌ പറഞ്ഞത്?

അവകാശം സംരക്ഷിക്കാൻ ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് പറയുന്ന കെ സുധാകരനാണ് കേരളത്തിലെ കോൺഗ്രസിന്റെ പ്രസിഡന്റ് എന്നതിൽ നിന്ന് ആരുടെ അവകാശമാണ് കോൺഗ്രസിന് മുഖ്യം എന്നത് വ്യക്തമല്ലേ?

ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടികൾക്കുള്ള കോൺഗ്രസിന്റെ പരസ്യ പിന്തുണയും കേരളത്തിലെ സർക്കാരിനെതിരെ നടപടിയെടുക്കണമെന്നുള്ള സുധാകരന്റെ നിലപാടും തമ്മിൽ ചേർത്തു വായിച്ചാൽ അരിയാഹാരം കഴിക്കുന്ന ആർക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസും ബി ജെ പിയുമായുള്ള ബാന്ധവം എല്ലാവർക്കുമറിയുന്നതാണ്. പക്ഷേ അതിനുമപ്പുറം പതിറ്റാണ്ടുകളായി ശാഖയ്ക്ക് കാവലും ആയുധപരിശീലനത്തിന് സഹായവും ഒക്കെ ചെയ്തിരുന്നു എന്ന അധികമാർക്കും അറിയാത്ത സത്യങ്ങൾ സുധാകരന്റെ വായിൽ നിന്ന് പുറത്തുവരികയാണ്. എത്ര മനുഷ്യരുടെ ചോരയും ജീവനും എടുക്കുന്നതിൽ സുധാകരനും കോൺഗ്രസും കൂട്ടുപ്രതികൾ ആണെന്നുകൂടി അയാൾ പറയണം.

കെ സുധാകരൻ ക്രിമിനൽ തന്നെയാണ് കൊടും ക്രിമിനൽ