ഗവർണറുടെ ചാൻസലർ പദവി: കോൺഗ്രസ്സിന്റെ മറ്റ്‌ സംസ്‌ഥാനങ്ങളിലെ നിലപാടുകൾ

രാജസ്ഥാൻ

കോൺഗ്രസ്സ് ഒറ്റയ്ക്ക് ഭരിക്കുന്ന രാജസ്ഥാനിൽ സംസ്‌ഥാന സർക്കാർ സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലുകളിൽ വശംകെട്ടപ്പോഴാണ് നിയമഭേദഗതികൾക്കായി ജയ് നാരായൺ വ്യാസ് സർവ്വകലാശാലയിലെ മുൻ വിസി പിസി ത്രിവേദി അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. വൈസ് ചാൻസലർമാരെ മുഖ്യമന്ത്രി നിയമിക്കണമെന്നാണ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞത്. ചാൻസലർ പദവിക്ക് പകരം ഗവർണറെ വിസിറ്റർ ആക്കണമെന്നാണ് കമ്മിറ്റി നിർദ്ദേശം. 28 സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നാണ് ഗവർണറെ നീക്കാനാണ് രാജ്സ്‌ഥാൻ സർക്കാർ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച ബിൽ സർക്കാരിന്റെ പരിഗണനയിലാണ്. അടുത്ത സഭാ സമ്മേളനത്തിൽ തന്നെ അത് പാസാക്കാനാണ് രാജസ്‌ഥാൻ സർക്കാരിന്റെ ശ്രമം. സർക്കാർ തയ്യാറാക്കിയ കരട് ബില്ലിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.

“The Governor of Rajasthan shall be the Visitor of the University. The Visitor when present will preside over the Convocation of the University. The Visitor shall have other powers as prescribed by the Statutes of the University. The Chief Minister of Government of Rajasthan shall appoint a Chancellor for the University. The tenure of the Chancellor will be Five years or till the appointment of the next Chancellor by the Chief Minister whichever is earlier”.

(ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്)

രാജസ്ഥാനിൽ ഗവർണർ കൾരാജ് മിശ്രയുമായി നിരന്തര പോരാട്ടത്തിലാണ് സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന സർവകലാശാലകളുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങൾ അംഗീകരിക്കാതെ തള്ളിക്കളയുകയാണ് ഗവർണർ ചെയ്യുന്നത്.
ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ (എച്ച്ജെയു) ലെ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരുമായി ഗവർണർ കൊമ്പുകോർത്തിരുന്നു.

ഛത്തീസ്‌ഘഡ്

കോൺഗ്രസ്സ് ഒറ്റയ്ക്ക് ഭരണം കയ്യാളുന്ന രണ്ടാമത്തെ സംസ്‌ഥാനമാണ് ഛത്തീസ്‌ഘഡ്. റായ്പൂരിലെ ഇന്ദിര ഗാന്ധി കാർഷിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിലാണ് കോൺഗ്രസ്സ് സർക്കാരും ഗവർണറും തമ്മിൽ ഈയിടെ ഏറ്റുമുട്ടിയത്.

ഖുഷ്ഭാവു താക്കറെ സർവ്വകലാശാലയിലെയും പണ്ഡിറ്റ് സുദർശൻ ലാൽ ശർമ ഓപ്പൺ സർവ്വകലാശാലയിലെയും വൈസ് ചാൻസലർ നിയമനങ്ങളും നേരത്തെ ഗവർണർ അനസൂയ ഉയികേ നേരിട്ട് നടത്തുകയുണ്ടായി.

ഇതിൽ ഖുഷ്ഭാവു താക്കറെ സർവ്വകലാശാലയിൽ വിസിയായി നിയമിക്കപ്പെട്ട ബൽദേവ് ഭായ് ശർമ്മ ആർഎസ്എസ് മുഖമാസികയായ പഞ്ചാജന്യത്തിന്റെ എഡിറ്റർ ആയിരുന്നു. ആർഎസ്എസ് മുൻ തലവനായ കെഎസ് സുദർശന്റെ ജീവചരിത്രമെഴുതിയതാണ് ഇയാളുടെ മറ്റൊരു യോഗ്യത.

തുടർന്ന് 2020 മാർച്ച്‌ 26 ന് വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ബില്ലുകൾ നിയമസഭയിൽ കോൺഗ്രസ്സ് സർക്കാർ പാസ്സാക്കി.

മഹാരാഷ്ട്ര

കോൺഗ്രസ്സ് പാർടി ഉൾപ്പെട്ട മഹാരാഷ്ട്രയിലെ അന്നത്തെ മഹാവികാസ് അഘാടി സർക്കാർ 2020 ലാണ് സർവ്വകലാശാല നിയമങ്ങളിൽ മാറ്റം വരുത്താൻ മുൻ യുജിസി ചെയർമാൻ സുഖദേവ് തൊറാട്ട് അധ്യക്ഷനായുള്ള 14 അംഗ കമ്മിറ്റിയെ നിയോഗിച്ചത്. കോൺഗ്രസ്സ് നോമിനിയായി യുജിസി അധ്യക്ഷ പദവിയിലിരുന്ന തൊറാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണ് സർക്കാരിന് നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് 2021 ൽ മഹാരാഷ്ട്ര സർക്കാർ സർവ്വകലാശാല നിയമം ഭേദഗതി ചെയ്തു. ഇതുവഴി വിസി നിയമനങ്ങളിൽ ഗവർണറുടെ അധികാരം എടുത്തുകളഞ്ഞു.

തമിഴ്നാട്

2022 ഏപ്രിൽ മാസത്തിലാണ് തമിഴ് നാട്ടിലെ ഡിഎംകെ സർക്കാർ വൈസ് ചാൻസലർ നിയമനാധികാരം ഗവർണറിൽ നിന്നും സംസ്‌ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന രണ്ട് ബില്ലുകൾ പാസ്സാക്കിയത്. ഗവർണറെ ചാൻസലർ പദവിയിൽ നിന്നും ഒഴിവാക്കുന്ന ബില്ലും പാസാക്കി. തമിഴ് നാട്ടിൽ ഡിഎംകെയുടെ സഖ്യകക്ഷിയാണ് കോൺഗ്രസ്സ്.

ബംഗാൾ

2022 ജൂൺ 13 നാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റി തൽസ്‌ഥാനത്ത് മുഖ്യമന്ത്രിയെ അവരോധിക്കാനുള്ള ബിൽ പശ്ചിമ ബംഗാൾ സർക്കാർ പാസ്സാക്കിയത്. കോണ്ഗ്രസ് പാർടി ഇതിനെ എതിർത്തില്ല എന്നത് ശ്രദ്ധിക്കണം.
[9:51 pm, 16/12/2022] T Gopakumar: ചാൻസലർ പദവിയിൽ നിന്ന് ഗവർണ്ണറെ മാറ്റാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കേണ്ടതുണ്ടോ ?
എന്തിനയക്കണം ?
യൂനിവേഴ്സിറ്റി നിയമങ്ങൾ സംസ്ഥാന നിയമമാണ്. സംസ്ഥാന നിയമസഭ അതിന്റെ അധികാര പരിധിക്കുള്ളിൽ പാസ്സാക്കിയതാണ്. ആ നിയമത്തിന്റെ ഭേദഗതി മാത്രമാണ് ചാൻസലറായി മറ്റൊരു വ്യക്തിയെ നിയമിക്കൽ . ആ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ചാൻസലറായി ചുമതല വഹിച്ചിരുന്ന ആൾക്ക് സംസ്ഥാന നിയമത്തിന്റെ സാധുതയെ കുറിച്ച് ഇപ്പോൾ സംശയം തോന്നേണ്ട കാര്യമില്ലല്ലോ ?
കൂടാതെ, മറ്റ് സംസ്ഥാനങ്ങൾ ഇതിനോടകം സമാന രീതിയിൽ ഗവർണ്ണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റിയ കീഴ്‌വഴക്കവും ഉണ്ട് . അവിടെയൊന്നും ഇല്ലാത്ത നിയമപ്രശ്നം കേരളത്തിൽ മാത്രമായി ഉണ്ടാവേണ്ടതില്ല.
തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ . അതിനുള്ള ഓർഡിനൻസാണ് ഉടൻ ഒപ്പ് വെക്കാൻ തന്റെ മുന്നിൽ വരിക.
ഒരു മനുഷ്യന്റെ ക്യാരക്ടർ ടെസ്റ്റ് ചെയ്യാൻ ഉള്ള ഏക മാർഗ്ഗം വാക്ക് പാലിക്കുന്ന ശീലം ഉണ്ടോ എന്ന് പരിശോധിക്കുകയാണ്.
ഉന്നതമായ വ്യക്തിത്വവും ആദർശവും ഉള്ളവർ ഗവർണ്ണർമാരായി നിയമിക്കപ്പെടും എന്ന പ്രത്യാശയാണ് അംബേദ്കർക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഗവർണ്ണർ ജോലിക്ക് മിനിമം യോഗ്യത ഭരണഘടനയിൽ എഴുതി വെക്കാതിരിക്കാൻ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അല്ലാത്തവരെ കേന്ദ്ര സർക്കാർ ഈ പദവിയിൽ നിയമിക്കില്ല എന്നാണ് വെപ്പ്.
ഇതോടെ ഈ കാര്യത്തിലെങ്കിലും ഒരു തീരുമാനം ആവും .