ജനകീയ മേഖലകള്‍ പരിസ്ഥിതി സംവേദക മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്ന കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നിലപാട് രേഖാമൂലം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്

പാരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച 2022 ജൂണ്‍ 3 ലെ സുപ്രീം കോടതി വിധിയോടെയാണ് പുതിയ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

ജനകീയ മേഖലകള്‍ പരിസ്ഥിതി സംവേദക മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്ന കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നിലപാട് രേഖാമൂലം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്.

യഥാര്‍ഥത്തില്‍ സുപ്രീം കോടതിയുടെ ഈ വിധിപോലും ഇത് സംബന്ധിച്ച അവസാനതീരുമാനമല്ല. കേരളമുയര്‍ത്തിയ ജനവാസമേഖലകളെ സംബന്ധിച്ച ആശങ്കകളും അത് പരിഗണിച്ചു കേരളം സമര്‍പ്പിച്ച 0 മുതല്‍ 1 കിലോ മീറ്റര്‍ എന്ന പരിസ്ഥിതി സംവേദക മേഖലാപരിധിയും പരിഗണിക്കേണ്ട മാര്‍ഗ്ഗങ്ങളും
വിധി ന്യായത്തില്‍ കാണാന്‍ കഴിയും.

സുതാര്യമായും സമയബന്ധിതമായും ആശങ്കകള്‍ക്കുള്ള പരിഹാരം തേടാനുമുള്ള കൂട്ടായ ശ്രമം ആണ് ഈ ഘട്ടത്തില്‍ നടത്തേണ്ടത് എന്നിരിക്കെ അതില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

സുപ്രീം കോടതി വിധി

ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ കാരണം 2022 ജൂണ്‍ 3 ലെ സുപ്രീം കോടതി വിധിയാണ്. ഈ വിധി1995 മുതല്‍ കോടതിയുടെ മുന്‍പാകെ ഉണ്ടായിരുന്ന ടി എന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് കേസിലെ വിധിയാണ്. സുപ്രീം കോടതിയുടെ വിധി വന്ന ഉടനെ 2022 ജൂണ്‍ 8 നു വനം വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കി കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി അംഗീകാരം നേടുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ വിധി പ്രകാരം വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളുടെ ചുറ്റും ഒരു കിലോ മീറ്റര്‍ പരിധി നിര്‍ബന്ധമായും പരിസ്ഥിതി സംവേദക മേഖല (ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണ്‍) ആയി നില നിര്‍ത്തണം; ഇവിടെ 2011 ഫെബ്രുവരി 9 നു പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളെ അനുവദിക്കുകയുള്ളു; ഈ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം അനുവദിക്കാത്ത പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിരോധിക്കണം എന്ന് ഈ വിധിയിലെ 44 (മ ) പറയുന്നു.

ഈ വിധിപ്രകാരം പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
പരിസ്ഥിതി സംവേദക മേഖലയില്‍ അനുവദനീയമല്ല.

പാരിസ്ഥിതിക മേഖല : ഇളവിന്‍റെ മാര്‍ഗ്ഗങ്ങള്‍
പരിസ്ഥിതി സംവേദക മേഖലയുടെ പരിധി കുറക്കുന്നത് ജനതാത്പര്യം മുന്‍നിര്‍ത്തി പരിഗണിക്കുന്നത് സുപ്രീം കോടതി വിലക്കുന്നില്ല. പരിസ്ഥിതി സംവേദക മേഖലയുടെ പരിധി കുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കു എംപോവെര്‍ഡ് കമ്മിറ്റിയെയോ അല്ലെങ്കില്‍ കേന്ദ്ര വനം പരിസ്ഥിതി, വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെയോ സമീപിക്കാവുന്നതും, പ്രസ്തുത മന്ത്രാലയങ്ങളുടെയും മേല്‍പ്പറഞ്ഞ ഏജന്‍സികളുടെയും നിലപാടുകൂടി പരിഗണിച്ച് കോടതി അനുയോജ്യമായ ഉത്തരവ് നല്‍കുന്നതാണ്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമെ വന വന്യ ജീവി സംരക്ഷണവുമായി ബന്ധപ്പെട്ട സംഘടനക്കോ വ്യക്തികള്‍ക്കോ ഇത്തരത്തില്‍ ഏതെങ്കിലും പരിസ്ഥിതി സംവേദക മേഖല യുടെ പരിധി കുറക്കുന്നത് സംബന്ധിച്ച് പരാതിയോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ കേന്ദ്ര എംപോവെര്‍ഡ് കമ്മിറ്റി (സി ഈ സി) യെ സമീപിക്കാവുന്നതാണ്. സി ഈ സി ക്കു ഇത്തരത്തില്‍ ലഭിച്ച പരാതി/ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താവുന്നതും കേന്ദ്ര വനം പരിസ്ഥിതി, വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയതിനോ അല്ലങ്കില്‍ കേന്ദ്ര വന്യ ജീവി ബോഡിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റിക്കോ ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ കോടതിയെ അറിയിക്കാവുന്നതുമാണ്.

കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം
വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളുടെ ചുറ്റുമുള്ള പരിധി പാരിസ്ഥിതിക സംവേദക മേഖല (ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണ്‍) കളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാര്‍ക്ക്കളുടെയും പരിധിയില്‍ വരുന്ന ജനവാസ മേഖലകള്‍ പരിസ്ഥിതി സംവേദക മേഖല (ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണ്‍) കളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റ ശക്തമായ നിലപാട്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിധാരണാജനകമാണ് .

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ 2019 ഒക്ടോബര് 23 നു എടുത്ത തീരുമാനം വന്യ ജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനഗല്‍, മറ്റു സംരക്ഷിത പ്രദേശങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പാരിസ്ഥിതിക സംവേദക മേഖല (ഋടദ) *0 മുതല്‍ 1 കിലോ മീറ്റര്‍ വരെ ആയിരിക്കണം എന്നതാണ്. *

*കോണ്‍ഗ്രസിന്‍റെ ജനവഞ്ചന : കര്‍ഷക വിരുദ്ധമായ ബഫ്ഫര്‍ സോണും 12 കി മി പരിധിയും *
എന്നാല്‍ ഇത് സംബന്ധിച്ച് ജനജീവിതത്തെ ബാധിക്കുന്നുണ്ടോ എന്ന് വേണ്ടവിധം പരിശോധിക്കാതെ ജനങ്ങളെ *0 മുതല്‍ 12 കിലോ മീറ്റര്‍ വരെ പാരിസ്ഥിതിക സംവേദക മേഖല (ഋടദ) യുടെ പരിധിയാകാം എന്ന് തീരുമാനിച്ചത് 2013 മെയ് എട്ടിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. *
2011 ല്‍ ശ്രീ ജയറാം രമേശ് വനം പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് വന്യ ജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റും *ബഫ്ഫര്‍ സോണ്‍ എന്ന നിര്‍ദ്ദേശം ഉയര്‍ന്നു വരുന്നത്. *
ഇത് സംബന്ധിച്ച് പരിശോധിക്കുന്നതിന് അന്നത്തെ സര്‍ക്കാര്‍ വി ഡി സതീശന്‍ , ടി എന്‍ പ്രതാപന്‍ എന്നിവര്‍ അംഗങ്ങളായുള്ള ഒരു മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. കര്‍ഷക സംഘടനകള്‍ അടക്കമുള്ള വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച കമ്മീഷന്‍ നടത്തുകയുണ്ടായി. ബഫര്‍ സോണ്‍ കുറക്കണം എന്ന നിര്‍ദേശം ഈ കമ്മീഷനും നല്കുകയുണ്ടായില്ല.

ഇതില്‍ നിന്ന് മനസ്സിലാക്കാം ഇത് സംബന്ധിച്ച ജനങ്ങളുടെ ഭീതി വേണ്ടവിധം കണക്കിലെടുത്താനത് ആരാണെന്ന്. നിരുത്തവാദപരമായ തീരുമാനം എടുത്തു കൃഷി അടക്കമുള്ള ജനങ്ങളുടെ ജീവനോപാധികള്‍ക്കുമേല്‍ ഭീതിയുടെ കരിനിഴല്‍ പടര്‍ത്തിയതാരാണ്?

2018 ലെ പ്രളയവും പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ പരിധിയും
2018 ലെ പ്രളയവും മഴക്കെടുതിയും പരിഗണിച്ചും കേന്ദ്ര സര്‍ക്കാര്‍ അത് ‘പാരിസ്ഥിതിക ദുരന്ത’ മായി പ്രഖ്യാപിച്ചതിന്‍റെയും സാഹചര്യത്തില്‍, *പരിസ്ഥിതി സംവേദക മേഖല കുറഞ്ഞത് പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ വരെ ആക്കണം എന്നത് തത്വത്തില്‍ നിശ്ചയിച്ചു; വനം വകുപ്പ് മന്ത്രി സഭ യോഗ തീരുമാന പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു . *

(പ്രളയക്കെടുതിയുടെയും കേന്ദ്ര സര്‍ക്കാര്‍ അത്’ പാരിസ്ഥിതിക ദുരന്ത’മായി പ്രഖ്യാപിച്ചതിന്‍റെയും പശ്ചാത്തലത്തില്‍ കേരളം പൂജ്യം മുതല്‍ പരമാവധി ഒരു കിലോമീറ്റര് വരെ’ വാദം പരിഗണിക്കുകയും അതിന്‍റെ തുടര്‍ച്ചയായി വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി സംവേദക മേഖലകളില്‍ ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ നടത്തുകയും ചെയ്ത് ഉരുള്‍ പൊട്ടല്‍ പോലുള്ള പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഇത്തരമൊരു പാരിസ്ഥിതിക ദുരന്ത സാധ്യതയില്ലെന്നു ആണ് ഈ ഫീല്‍ഡ് ഇന്‍സ്പെക്ഷനുകളില്‍ ബോധ്യപ്പെട്ടത്. )

ഇത് പ്രകാരം 23 സംരക്ഷിത പ്രദേശങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചു. ഇതിന്‍റെ
അടിസ്ഥാനത്തില്‍ 20 എന്നതിന്‍റെ കരട് വിജ്ഞാപനം പുറത്തു വന്നു.

ഇത്തരത്തില്‍ ഇക്കോ സെന്‍സിറ്റീവ് ആയി പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായ ആശങ്കയെ തുടര്‍ന്ന് ജന സാന്ദ്രത കൂടിയ പ്രദേശത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഴിവാക്കി കരട് ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ചു.

*ഇതില്‍ ഇടുക്കി, ആറളം, ശെന്തരുണി, കൊട്ടിയൂര്‍, തട്ടേക്കാട്, പെരിയാര്‍, വയനാട്, സൈലന്‍റ്വാലി, പറമ്പിക്കുളം, നെയ്യാര്‍, പേപ്പാറ, പീച്ചി എന്നീ 14 വന്യ മൃഗ സങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ജന വാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി കൊണ്ടുള്ള പുതിയ ഭൂപടത്തോടെയുള്ള കരട് ഭേദഗതി നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. *
ഇത് പരിശോധിച്ച് വിദഗ്ധ സമിതിയുടെ യോഗത്തില്‍ വെച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഘട്ടത്തിലെത്തി നില്‍ക്കേയാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധിയുണ്ടാവുന്നത് ,
*ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസ്
തയ്യാറാകുമോ? *

ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് കോണ്‍ഗ്രസ് എടുത്ത വഞ്ചനാപരമായ നിലപാട് കേരളം മറന്നിട്ടില്ല. ഇത് സംബന്ധിച്ച് രാഷ്ട്രീയപരമായ നിലപാട് തങ്ങള്‍ കേന്ദ്ര ഭരണം കയ്യാളിയിരുന്നപ്പോള്‍ പോലും എടുക്കുന്നതില്‍ കോണ്‍ഗ്രസ് അലംഭാവം കാട്ടിയിരുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് കൊണ്ട് വന്ന വന്യ ജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റും ബഫ്ഫര്‍ സോണ്‍ എന്ന നിര്‍ദ്ദേശത്തിന്‍റെ അശാസ്ത്രീയതയും അപ്രയോഗികതയും കോണ്‍ഗ്രസ് അവഗണിച്ചതിന്‍റെ പരിണിത ഫലമാണ് ഇന്നും ഇത് സംബന്ധിച്ച് നില നില്‍ക്കുന്ന ആശങ്കകള്‍.

ഈ നിരുത്തരവാദിത്തപരമായ നിലപാടിന്‍റെ തുടര്‍ച്ചയായി 2013 ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ എടുത്ത 0 മുതല്‍ 12 കിലോ മീറ്റര്‍ വരെ പാരിസ്ഥിതിക സംവേദക മേഖല എന്ന നിലപാടും കേരളം മറന്നിട്ടില്ല.

ഈ വൈകിയ വേളയിലെങ്കിലും വിലകുറഞ്ഞ രാഷ്ട്രീയം ഉപേക്ഷിച്ചു പാരിസ്ഥിതിക സംവേദക മേഖല യുടെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസ് തായ്യാറാകുമോ എന്നതാണ് ചോദ്യം.