സൈബര്‍ നേട്ടങ്ങള്‍
സൈബര്‍ ഫൈനാന്‍ഷ്യൽ ഫ്രോഡ് -കോള്‍ സെന്‍റര്‍
ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനൽ കുന്നതിനുളള കേരളാ പോലീസിന്‍റെ കോള്‍സെന്‍റര്‍ സംവിധാനം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് 31.08.2021 നിലവിൽ വന്നു.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറി വിളിച്ച് പരാതികള്‍ അറിക്കാം.
ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതി നൽകാന്‍ ഇതിലൂടെ കഴിയും.
കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ ഫിനാന്‍ഷ്യ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രീകൃത കോള്‍സെന്‍റര്‍ സംവിധാനം പ്രവര്‍ത്തിക്കുക
ലഭിക്കുന്ന പരാതികള്‍ നാഷണ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ട വഴി ബാങ്ക് അധികാരികളെ അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും.
തുടര്‍ന്ന് പരാതികള്‍ സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.
ടോക് ടു കേരളാ പോലീസ്
കേരളാ പോലീസ് സൈബര്‍ഡോം പുറത്തിറക്കിയ പുതിയ സംരംഭമാണ് കേരളാപോലീസ് അസിസ്റ്റന്‍റ് ചാറ്റ് ബോട്ട് സര്‍വ്വീസ്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് സിറ്റി പോലീസാണ് പദ്ധതി നടപ്പിലാക്കിയത്.
ഇന്‍റര്‍നെറ്റ് സൗകര്യമുളള മൊബൽ ഫോണുകളിലൂടെ പൊതുജനങ്ങള്‍ക്ക് അതിവേഗം കേരളാ പോലീസ് സേവനങ്ങള്‍ ലഭ്യമാകുന്നതാണ് പുതിയ പദ്ധതി.
ഡ്രോണ്‍ ഫോറന്‍സിക് ലാബ്
കേരളാ പോലീസിന്‍റെ ഡ്രോണ്‍ ഫോറന്‍സിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ 13.08.2021 നിലവി വന്നു.
ഫോറന്‍സിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിര്‍മ്മാണ സവിശേഷത കണ്ടെത്തുക, ഉപകരണത്തിന്‍റെ മെമ്മറി ശേഷി, സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ വിവരങ്ങള്‍ മനസ്സിലാക്കുക, പ്രവര്‍ത്തനചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ഫോറന്‍സിക് ലാബി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍.
പോലീസ് സേനയുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയതരം ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത് ഡ്രോണ്‍ ഗവേഷണകേന്ദ്രത്തിലായിരിക്കും.
സൈബര്‍ഡോമിന്‍റെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങ ശേഖരിക്കാന്‍ സഹായിക്കും.
ഡ്രോണിന്‍റെ മെമ്മറി, സോഫ്റ്റ് വെയര്‍, ഹാര്‍ഡ്വെയര്‍, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസിലാക്കാന്‍ കഴിയും.
ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകള്‍ സ്വന്തമായി വികസിപ്പിക്കാനും കേരളാപോലീസ് ഉദ്ദേശിക്കുന്നു.
നവീകരിച്ച സിറ്റിസണ്‍ പോര്‍ട്ടൽ തുണ
പോലീസിന്‍റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടൽ , സിറ്റിസണ്‍ സര്‍വ്വീസ് ഉള്‍പ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷന്‍ എന്നിവ 30.11.2021 ന് നിലവിൽ വന്നു.