ഹരിദാസിന്റെ കൊലപാതകം ആർ എസ്‌ എസ്‌ - ബി ജെ പി നേതൃത്വത്തിന്റെ അറിവോടെ: കോടിയേരി

തലശ്ശേരി പുന്നോലിൽ ഹരിദാസിന്റെ കൊലപാതകം ആർഎസ്‌എസ്‌ ‐ ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന്‌ സിപിഐ എം സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കുവാനുള്ള നിർദ്ദേശമാണ് ക്രിമിനലുകൾ നടപ്പിലാക്കുന്നത്. അഭയ കേന്ദ്രമായ വീട്ടകങ്ങളിൽ കയറിയും കൊലപാതകം നടത്തുമെന്നാണ് ആർ എസ് എസ് - ബി ജെ പി കാപാലികർ പ്രഖ്യാപിക്കുന്നതെന്നും കോടിയേരി ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ
തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസിനെ ആർ എസ്‌ എസ് കാപാലികർ പൈശാചികമായി വെട്ടിക്കൊന്നു.
മത്സ്യത്തൊഴിലാളിയായ ഹരിദാസ് കടലിൽ പോയി ജോലികഴിഞ്ഞ്‌ മടങ്ങവേ തിങ്കളാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് അക്രമിച്ചത്. പരോപകാരിയായ, കുടുംബത്തിൻ്റെ അത്താണിയായ പാവപ്പെട്ട ഒരു മത്സ്യ തൊഴിലാളിയെ വീട്ടുകാരുടെ മുന്നിൽ വെച്ച് വെട്ടിനുറുക്കി കൊല്ലാനായി കാത്തിരിക്കുകയായിരുന്നു ഫാസിസ്റ്റുകൾ.

ആർ എസ് എസ് - ബി ജെ പി കാപാലികർ അഭയ കേന്ദ്രമായ വീട്ടകങ്ങളിൽ കയറിയും കൊലപാതകം നടത്തുമെന്നാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കുവാനുള്ള നിർദ്ദേശമാണ് ക്രിമിനലുകൾ നടപ്പിലാക്കുന്നത്

ഈ കൊലപാതകം ആർ എസ്‌ എസ്‌ - ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്നുള്ളതിൽ ഒരു സംശയവുമില്ല. കൊലപാതകത്തിന് പിന്നിലുള്ള ഗൂഡാലോചനയിൽ പങ്കാളികളായവരെയെല്ലാം കണ്ടെത്തണം അരുംകൊല നടത്തിയ പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാവണം.