ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍

തലശ്ശേരിയിൽ പുന്നോലിൽ ഹരിദാസിനെ ആർഎസഎസുകാർ അരുംകൊല ചെയ്യുന്നതിന്‌ മുന്നേ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്.

സിപിഐ എം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന് തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷാണ്‌ കൊലവിളി നടത്തിയത്‌.

കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ അത് മനസിലാവുമെന്നും പ്രസംഗത്തിലുണ്ട്

.ക്ഷേത്രത്തിലെ സംഘർഷത്തെ തുടർന്നുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം.

‘കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചിട്ട് അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ട്.

ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ ഇവിടെയുള്ള സിപിഐഎം നേതാക്കൾക്കറിയാം’.എന്നിങ്ങനെയായിരുന്നു പ്രസംഗം .

അതിക്രൂരമായാണ് തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.

ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയിട്ടുണ്ട്.

മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വികൃതമാക്കി.

ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി.

വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്.

ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

അരക്ക് താഴെയാണ് മുറിവുകൾ അധികവും ഉള്ളത്.