ഗവര്‍ണറുടെ നീക്കങ്ങള്‍ ദുരൂഹം

ഗവര്‍ണറുടെ നീക്കങ്ങള്‍ ദുരൂഹം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു സ്വതന്ത്ര വ്യക്തിയല്ല

കൃത്യമായ രാഷ്ട്രീയ അനുഭാവമുള്ള ആളാണ്. ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹമെത്തിയത് തന്നെ ആ രാഷ്ട്രീയ അനുഭാവത്തിന്‍റെ അടിസ്ഥാനത്തിലാണ്.

വ്യത്യസ്ത കാലങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വ്യക്തി താല്‍പര്യത്തിനായി പ്രവര്‍ത്തിച്ച് ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.

ഏതെങ്കിലും അക്കാദമിക്ക് മികവോ, നിയമ മേഖലയില്‍ പരി‍ജ്ഞാനമോ അദ്ദേഹത്തിനില്ല.

എന്നാല്‍ മുന്‍ ഗവര്‍ണര്‍ ആയിരുന്ന വ്യക്തി ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ പരിണിതപ്രജ്ഞനായിരുന്നു എന്നത് ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാരുമായുള്ള വിഷയങ്ങളില്‍ ഇവിടെ പ്രതികരിക്കാതെ ഡല്‍ഹിയില്‍ പോയി ദേശിയ മാധ്യമങ്ങളുടെ ശ്രദ്ധകിട്ടുന്ന തരത്തില്‍ പ്രതികരിക്കുന്നത് മറ്റെന്തോ ലക്ഷ്യം വെച്ചാണ്.

രാഷ്ട്രീയ യജമാനന്‍മാരെ തൃപ്തിപ്പെടുത്തി വ്യക്തപരമായ എന്തെങ്കിലും നേട്ടം കൈയ്യടക്കാന്‍ വേണ്ടിയാണോ എന്ന് സ്വഭാവികമായും സംശയമുയരും.

ഉന്നതവിദ്യാഭ്യാസത്തിലടക്കം മുന്‍പന്തിയിലുള്ള കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ദേശീയ തലത്തിലടക്കം ഇകഴ്ത്തിക്കാട്ടാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക കത്തിടപാടുകള്‍ പോലും പുറത്തു വിട്ട് വിവാദമാക്കാന്‍ ശ്രമിക്കുന്നത്.

ആരിഫ് മുഹമ്മദ് ഖാന്റെ അരനൂറ്റാണ്ട് ദൈർഘ്യമുള്ള പൊളിറ്റിക്കൽ കരിയർ ഗ്രാഫ് ചുവടെ

1970 ൽ ചരൺസിങിന്റെ ക്രാന്തിദൾ പാർട്ടി വഴി രാഷ്ട്രീയ ജീവിതം.

1977 ൽ സ്യാനയിൽ നിന്ന് യു.പി. നിയമസഭയിൽ.

1980 ൽ കോൺ​ഗ്രസിലേക്ക്, രണ്ടുവട്ടം എം.പി.

1986 ൽ രാജിവി ഗാന്ധിയോട് കലഹിച്ച് ജനമോര്‍ച്ചയില്‍ ചേര്‍ന്നു പിന്നീട് ജനതാദള്‍ ആയി മാറി .

1989 ജനതാ പാർട്ടി എം.പി, കേന്ദ്ര മന്ത്രി.

1990 ന്റെ മധ്യം,
ജനതാപാർട്ടിയോട് കലഹിച്ച് ബി.എസ്.പിയിൽ

1998 ബി.എസ്.പി. എം.പി.

2000 : മായാവതിയോട് കലഹിച്ച് ബി.ജെ.പിയിൽ.

2004 ബി.ജെ.പി ക്ക് വേണ്ടി മത്സരിച്ചു, തോറ്റു.

2007 ബി.ജെ.പിയോട് പിണങ്ങി

2008 സമാജ് വാദി ക്രാന്തിദൾ പാർട്ടി.

2012 ബി.ജെ.പി യിലേക്ക് തിരിച്ചുവരവ്.

2015 മോഡി വന്നശേഷം മോഡിയോടെ തുടക്കം.

2019 ൽ കേരള ഗവർണർ.