പേഴ്സണൽ സ്റ്റാഫ്
പേഴ്സണൽ സ്റ്റാഫിനുള്ള സർവ്വീസ് ചട്ടങ്ങൾ ഉൾക്കൊള്ളുന്ന സ്പെഷ്യൽ റൂൾ നിലവിൽ വന്നത് 1959 മാർച്ച് 3നാണ്.
1994 സെപ്തംബർ 23 ന് യുഡിഎഫ് ഭരണകാലത്ത് ഇറങ്ങിയ ഉത്തരവിലാണ് പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ വ്യവസ്ഥ നിലവിൽ വരുന്നത്.
കേന്ദ്ര സർക്കാരിലും വിവിധ സംസ്ഥാന സർക്കാരുകളിലും പേഴ്സണൽ സ്റ്റാഫ് സംവിധാനം നിലവിലുണ്ട്.
പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 27 ൽ നിന്ന് 30 വരെയാകാമെന്ന് 2011 സെപ്തംബർ 16 ന് യുഡിഎഫ് സർക്കാർ ഉത്തരവിറക്കി.
എന്നാൽ 27 പേരിൽ അധികരിക്കരുതെന്ന് എൽ ഡി എഫിന്റെ പൊതു തീരുമാനമാണ്. അത് നടപ്പാക്കി വരുന്നുണ്ട്. ഇപ്പോൾ നിലവിലുള്ളവരിൽ ഭൂരിഭാഗവും സർക്കാർ സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിലോ അദർ ഡ്യൂട്ടിയിലോ വന്നവരാണ്. അപൂർവ്വം ചിലർ മാത്രമാണ് അല്ലാതെയുള്ളവർ. ഓഫീസ് അസിസ്റ്റന്റ് പോലുള്ള തസ്തികയിൽ ഉള്ളവരാണ് നേരിട്ടുള്ള നിയമനക്കാരിൽ കൂടുതലും.
മുഖ്യമന്ത്രിയുടെ ഓഫീസിന് കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യേണ്ടതിനാൽ ജീവനക്കാരുടെ എണ്ണത്തിൽ ചെറിയ ഇളവ് വരുത്തിയിട്ടുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് പൊതുസംവിധാനങ്ങളിൽ ഏറെ മാറ്റങ്ങളുണ്ടായി. ജനാധിപത്യം വികസിക്കുന്നതനുസരിച്ച് സൗകര്യങ്ങൾ വർധിച്ചു. ജനപ്രതിനിധികളുടെ ഓഫീസ് സംവിധാനം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സാഹചര്യം നിലവിലുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറക്കാനാവാത്തത്.
മുൻകാലങ്ങളിൽ എം എൽ എമാർക്ക് സ്റ്റാഫ് ഉണ്ടായിരുന്നില്ല. ഇന്ന് എംഎൽഎ മാർക്ക്
സർക്കാർ സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിലുള്ള പി എയും നാട്ടിലെ മണ്ഡലം ഓഫീസിൽ പ്രത്യേക പിഎമാരും ഡ്രൈവർമാരും ഉണ്ട്. എം പി മാർക്കും ഇതുപോലെ തന്നെയാണ്.
ട്രെയിൻ യാത്രയ്ക്ക് കൂപ്പൺ നൽകുന്നതിനോടൊപ്പം ഇപ്പോൾ വിമാന യാത്രയ്ക്കുള്ള കൂപ്പണും എം എൽ എമാർക്ക് നൽകുന്നുണ്ട്. ഇതൊക്കെ കാലത്തിനനുസരിച്ചുണ്ടായ മാറ്റങ്ങളാണ്.
രണ്ടരവർഷം കഴിഞ്ഞ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റുന്ന രീതി ഉണ്ടെന്നാണ് മറ്റൊരു ആരോപണം.അത് വ്യാജ പ്രചരണമാണ്. എത്ര പേരെ അങ്ങനെ മാറ്റിയെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. ജോലി ലഭിച്ചിട്ടോ മറ്റ് കാരണങ്ങളാലോ ഒഴിവായി പോകുന്നതല്ലാതെ പെൻഷൻ നൽകാൻ മാത്രം ഇത്തരത്തിൽ ജീവനക്കാരെ മാറ്റുന്ന രീതി എൽഡിഎഫ് സ്വീകരിച്ചിട്ടില്ല. . രണ്ടര വർഷം കഴിഞ്ഞ പോകേണ്ടി വരുന്ന സ്റ്റാഫ് അംഗങ്ങൾക്ക് അതിനനുസരിച്ചുള്ള തുച്ഛമായ മിനിമം പെൻഷൻമാത്രമെ നൽകുന്നുള്ളു.
സർക്കാർ തലത്തിൽ ഒ എയ്ക്ക് ലഭിക്കുന്ന ശമ്പളമാണ് സ്റ്റാഫിലുള്ള ഒ എയ്ക്കും ലഭിക്കുന്നത്. കുക്കിന് സർക്കാർ കുക്കിന്റെ ശമ്പളം, അസിസ്റ്റന്റ്മാർക്ക് സമാനമായ ശമ്പളം എന്നിങ്ങനെയാണ് നൽകുന്നത്. പ്രൈവറ്റ് സെക്രട്ടറിമാർക്കും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർക്കും മാത്രമാണ് ഉയർന്ന ശമ്പളം നൽകുന്നത്. അതാവട്ടെ സെക്രട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ നിരക്കിലാണ്. പല മന്ത്രി ഓഫീസുകളിലും ഈ തസ്തികകളിൽ സർക്കാർ സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്നവരാണ് ഉള്ളത്. അതിനാൽ സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇക്കാര്യത്തിൽ ഉണ്ടാകാറില്ല.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ഇതേ സംവിധാനമാണ്.
ഗവർണറുടെ ഓഫീസ്
മന്ത്രി ഓഫീസിന്റെ ചുമതലയോ ഉത്തരവാദിത്വമോ ജോലിഭാരമോ ഗവർണറുടെ ഓഫീസിനില്ല. ചെറിയ ജോലിയും വലിയ ശമ്പളവും എന്ന നിലയാണ്. 159 ജീവനക്കാർ എന്തിനാണ് ഗവർണർക്ക്.
ഇത്രയധികം ജീവനക്കാർ ഉള്ളത് പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഗവർണറുടെ ആരോപണങ്ങൾ.
പെൻഷൻ സമ്പ്രദായം നിലവിൽ വന്നത്, മന്ത്രിസഭയുടെയും നിയമസഭാ കമ്മിറ്റിയുടെയും തീരുമാനത്തിലാണ്. എക്സിക്യൂട്ടീവും നിയമസഭയും ചേർന്നുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമാണിത്. അക്കാര്യത്തിൽ ഗവർണർക്ക് ഇടപെടാൻ യാതൊരു അധികാരവുമില്ല