പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ പ്രചരണവും യഥാര്‍ത്ഥ വസ്തുതയും

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും പേഴ്‌സണല്‍ സ്റ്റാഫുകളെ നിശ്ചയിക്കാനുള്ള അധികാരം പിണറായി വിജയന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായതല്ല.

1959 ല്‍ മാര്‍ച്ച് മാസം മൂന്നാം തിയതി പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് (റൂള്‍സ്) പുറത്തിറക്കിയ ജി. ഒ (എംഎസ്) നമ്പര്‍: 343 എന്ന സ്‌പെഷ്യല്‍ റൂള്‍ (പബ്ലിക്ക് സര്‍വ്വീസ്- പേഴ്‌സണല്‍ സ്റ്റാഫ് ഓഫ് മിനിസ്റ്റേഴ്‌സ്-കണ്ടീഷന്‍ ഓഫ് സര്‍വ്വീസ് ആന്റ് പേ- സ്‌പെഷ്യല്‍ റൂള്‍സ് എന്ന ഉത്തവര് പ്രകാരമാണ് പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പും നല്‍കാനുള്ള വ്യവസ്ഥ നിലവില്‍ വന്നത് നിലവില്‍ വന്നത്.

അഞ്ചാം പേ കമ്മീഷന്‍ ശുപാര്‍ശയിലെ 15.30 മുതല്‍ 15.32 വരെയുള്ള ശുപാര്‍ശകള്‍ പ്രകാരമാണ് പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

1994 സെപ്തംബര്‍ മാസം 23-ാം തിയതി കെ കരുണാകരന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ജി ഒ (എംഎസ്) നമ്പര്‍. 283/94/ജിഎഡി എന്ന ഉത്തരവ് പ്രകാരമാണ് പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നത്.

എന്ത് കൊണ്ട് പേഴ്‌സണല്‍ സ്റ്റാഫുകള്‍ ?

മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു ദിവസം നിരവധി ആവലാതികള്‍ ലഭിക്കും. മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും നിരവധി പ്രധാന വകുപ്പുകളുടെ ചുമതലയുണ്ടാവും . ഈ വകുപ്പുകളുടെ മേല്‍നോട്ടം, നിര്‍ദേശം, ഉത്തരവുകള്‍ നല്‍കല്‍, ഫയലുകളിലെ മേല്‍നോട്ടം എന്നീവ അടക്കം പിടിപ്പത് പണിയുളള ഓഫീസ് ആണ് മന്ത്രി ഓഫീസുകള്‍

രാവിലെ 9 ന് ആരംഭിച്ച് രാത്രി വളരെ വൈകിയും ചില സാഹചര്യങ്ങളില്‍ പുലര്‍ച്ചെ വരെയും ജോലി തുടരുന്ന ഓഫീസ് ആണ് മന്ത്രിമാരുടെ ഓഫീസുകള്‍

തന്ത്ര പ്രധാനവും ,നിര്‍ണ്ണായകവും, അതീവ രഹസ്യ സ്വഭാവത്തിലുളളതുമായ നിരവധി ഫയലുകളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നീവര്‍ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി മന്ത്രിക്ക് ഉപദേശ നിര്‍ദേശം നല്‍കുക എന്നതാണ് പേഴ്‌സണല്‍ സ്റ്റാഫുകളിലെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറി, അഢീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ,സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി , സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നീവരുടെ ചുമതലകള്‍

ജനങ്ങള്‍ക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും മന്ത്രിമാര്‍ക്കിടയിലെ പാലമായി പ്രവര്‍ത്തിക്കുന്നവരാണ് പേഴ്‌സണല്‍ സ്റ്റാഫുകള്‍

സര്‍ക്കാരിന്റെ നയങ്ങള്‍ കാര്യക്ഷമായി നടപ്പിലാക്കി എടുക്കണമെങ്കില്‍ ആത്മാര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഇവരുടെ നിസ്തുലമായ സേവനം അനിവാര്യമാണ്

രാപകല്‍ ഇല്ലാതെ തിരശീലക്ക് പിന്നില്‍ ജോലി ചെയ്യുന്ന ഇവരുടെ സേവനങ്ങള്‍ പലപ്പോഴും വേണ്ട വിധത്തില്‍ പൊതുജന മധ്യത്തില്‍ എത്താത്തത് കൊണ്ടാണ് പേഴ്‌സണല്‍ സ്റ്റാഫ് എന്നത് സര്‍ക്കാരിന്റെ ഖജനാവ് ചോര്‍ത്തുന്ന വിഭാഗം എന്ന പ്രചരണം ചിലര്‍ നടത്തുന്നത്

പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ പ്രതിമാസം ലക്ഷകണക്കിന് രൂപയോ ?

മുഖ്യമന്ത്രിക്ക് 30 ഉം മന്ത്രിമാര്‍ക്ക് 25 മാണ് പേഴ്‌സണല്‍ സ്റ്റാഫ്
ബിജെപി ആസൂത്രിതമായി തുടക്കമിട്ട ഈ പെരുംനുണ 2017 മുതലാണ് അവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

വാട്‌സാപ്പ് വഴി ഫോര്‍വേഡ് ചെയ്ത് ലഭിച്ച ഈ പെരുംനുണ ഇപ്പോള്‍ ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത് കൗതുകകരമാണ്

ഭരണം രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫുകളെ മാറ്റുമെന്നും തുടര്‍ന്നുളള വര്‍ഷം വീണ്ടും പുതിയതായി ചിലരെ നിയമിക്കുമെന്നും അതുവഴി ആദ്യം ജോലി ലഭിച്ചവര്‍ക്കും, പിന്നാലെ ജോലി ലഭിച്ചവര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുണ്ട് എന്ന ആസൂത്രീതമായ കളളകഥയാണ് സംഘപരിവാര്‍ബന്ധമുളളവര്‍ തുടക്കം മുതല്‍ പ്രചരിപ്പിക്കുന്നതും അത് ഗവര്‍ണര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന കളളം

ഇടതുപക്ഷ സര്‍ക്കാര്‍ പേഴ്‌സണല്‍ സ്റ്റാഫുകളെ രണ്ട് വര്‍ഷം കൂടുമ്പോള്‍ മാറ്റുന്ന രീതി ഒരു ഘട്ടത്തിലും സ്വീകരിക്കാറില്ല
അത്യപൂര്‍വ്വമായ സാഹചര്യത്തില്‍ പുതിയ ജോലി ലഭിക്കുകയോ മറ്റെതെങ്കിലും അനിവാര്യമായ ചുമതലകള്‍ ഏറ്റെടുത്തെ മതിയാവു എന്ന ഘട്ടം വരികയോ ചെയ്യുമ്പോള്‍ അല്ലാതെ പേഴ്‌സണല്‍ സ്റ്റാഫുകളെ മാറ്റുന്ന രീതി എല്‍ഡിഎഫ് പിന്തുടരാറില്ല.

അത് തന്നെ വിരലില്‍ എണ്ണാവുന്ന തവണ മാത്രമേ നടന്നിട്ടുളളു

എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നോക്കിയതും രണ്ട് വര്‍ഷത്തിന് ശേഷം ജില്ലാ സെക്രട്ടറിയാവാന്‍ ജോലി രാജി വെച്ചതും , പിന്നീട് ആര്‍ മോഹന്‍ പ്രൈവറ്റ് സെക്രട്ടറിയായി വന്നതും ചൂണ്ടികാട്ടിയാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. എം വി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ഒരു രൂപ പോലും ശമ്പള ഇനത്തില്‍ കൈപറ്റിയിട്ടില്ല, അത് കൊണ്ട് തന്നെ അദ്ദേഹത്തിന് പെന്‍ഷനും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യുട്ടിയായായ ആര്‍ മോഹന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തു വരുന്ന ഒരു ഘട്ടത്തില്ല ശബളം കൈപറ്റിയിട്ടേ ഇല്ല

ഇനി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നോ എം പി എംഎല്‍എ എന്നീ പെന്‍ഷന്‍ അനുകൂല്യങ്ങള്‍ ഉളളവര്‍ പ്രൈവറ്റ് സെക്രട്ടറി ,സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് വന്നാല്‍ ശബളവും പെന്‍ഷനും നിശ്ചയിക്കുന്നത് എങ്ങനെ ?

മുന്‍ എം പി മുന്‍ എംഎല്‍എ എന്നീവര്‍ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് വന്നാല്‍ അവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ അതോടെ റദ്ദാക്കപ്പെടും, പിന്നീട് അവര്‍ക്ക് വഹിക്കുന്ന ചുമതലക്ക് അനുസരിച്ച ശബളം മാത്രമേ ലഭിക്കു.

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് വരുന്നവരുടെ ശബളം വഹിക്കുന്ന ചുമതലക്ക് അനുസരിച്ച് മാറുന്നില്ല, അവര്‍ക്ക് വകുപ്പില്‍ ലഭിക്കുന്ന ശബളം മാത്രമാണ് മന്ത്രിയുടെ സ്റ്റാഫില്‍ ഇരിക്കുമ്പോഴും ലഭിക്കുക

പെന്‍ഷന്‍ അനുകൂല്യം ഉളള മുന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ സ്റ്റാഫിലെത്തിയാല്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ കുറച്ച് ഉളള തുകമാത്രമാണ് ശബള ഇനത്തില്‍ നല്‍കുക. ഇതാവട്ടെ അയാള്‍ അവസാനം വാങ്ങിയ ശബളത്തേക്കാള്‍ കുറവാണ് താനും

പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനം അഞ്ച് വര്‍ഷത്തേക്കാണ് , പത്ത് വര്‍ഷത്തിലധികം സര്‍വ്വീസ് ഉളളവര്‍ക്ക് കെ എസ് ആര്‍ അനുസരിച്ചുളള പെന്‍ഷനും അല്ലാത്തവര്‍ക്ക് മിനിമം പെന്‍ഷനുമാണ് ലഭിക്കുക

പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസ് മാത്രമുളള ഒരു സര്‍ക്കാര്‍ ജീവനക്കാരന് 11500 രൂപമാത്രമാണ് പെന്‍ഷന്‍ , രണ്ട് വര്‍ഷം മാത്രമാണ് ജോലി ചെയ്ത പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് 3380 രൂപ മാത്രം ആണ് പെന്‍ഷന്‍ .തുടര്‍ച്ചയായി 7 വര്‍ഷം പൂര്‍ത്തിയായാല്‍ 8250 ഉം ,8 വര്‍ഷം പൂര്‍ത്തിയായാല്‍ 9400 ഉം , 9 വര്‍ഷം പൂര്‍ത്തിയായാല്‍ 10600 രൂപയും ലഭിക്കും
ഇദ്ദേഹിന് മറ്റെതെങ്കിലും ജോലി ലഭിച്ചാല്‍ പെന്‍ഷന് അര്‍ഹതയുണ്ടാവില്ല

ഇതൊരു വലിയ പെന്‍ഷന്‍ ആണ് എന്ന് പറയാന്‍ കഴിയുമോ

വിവിധ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വഴി കേരളത്തില്‍ ഒരു വ്യക്തിക്ക് 19200 രൂപ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട് ( 1600 × 12 )

58 വയസ് പൂര്‍ത്തിയായ ഒരു പത്രപ്രവര്‍ത്തകന് പ്രതിമാസം ഇപ്പോള്‍ 10500 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അടക്കം പതിനാറോളം ക്ഷേമനിധി ബോര്‍ഡുകള്‍ വഴി സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്

28 ഓളം ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നാമമാത്രമായ ഗുണഭോക്ത വിഹിതം സ്വീകരിച്ച് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്

1999 മുതല്‍ മിനിമം പെന്‍ഷന് അര്‍ഹതയില്ലാത്ത എല്ലാ സര്‍ക്കാര്‍ ജീവനക്കാരന് എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍ ഉണ്ട്. ഒരു ദിവസം സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നോക്കിയ സര്‍ക്കാര്‍ ജീവനക്കാരനും അദ്ദേഹത്തിന് പോലും പെന്‍ഷന്‍ ഉണ്ടെന്നിരിക്കെ മന്ത്രിമാരുടെ ഒഫീസിലെ നിര്‍ണ്ണായക ചുമതലകള്‍ വഹിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് വലിയ അപരാധാമാണോ

ഉദാഹരണത്തിന് 100000 അടിസ്ഥാന ശബളം വാങ്ങുന്ന ഗസറ്റഡ് റാങ്കില്‍ ഉള്ള ഒരു പേഴ്‌സണല്‍ സ്റ്റാഫ് അംഗം വിരമിക്കുമ്പോള്‍ പെന്‍ഷന്‍ കണക്ക് കൂട്ടുന്നത് ഇങ്ങനെയാണ്

അടിസ്ഥാന ശമ്പളത്തെ രണ്ട് കൊണ്ട് ഹരിച്ച ശേഷം കിട്ടുന്ന തുകയെ ആകെ ജോലി ചെയ്ത അഞ്ച് വര്‍ഷത്തെ 30 വര്‍ഷം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുകയും തമ്മില്‍ ഗുണിക്കുക .ഈ കിട്ടുന്ന തുകയാണ് പെന്‍ഷന്‍ ആയി ലഭിക്കുന്നത് .

100000 ÷2 × 5÷ 30 = 8333 രൂപയും DA യും മാത്രം

ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഇതേ ആള്‍ രണ്ട് വര്‍ഷം മാത്രമാണ് ജോലി ചെയ്യുന്നതെങ്കില്‍ 3333 രൂപയായി പെന്‍ഷന്‍ കുറയും

ഇതൊരു വലിയ പെന്‍ഷന്‍ ആണ് എന്ന് പറയാന്‍ കഴിയുമോ

കേരളത്തില്‍ മുഖ്യമന്ത്രിക്കും ,മന്ത്രിമാര്‍ക്കും ,പ്രതിപക്ഷ നേതാവിനും , ചീഫ് വിപ്പിനും ആയി ആകെ വരുന്ന പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 545 എണ്ണം ആണ് . ഇതില്‍ തന്നെ പൊളിറ്റിക്കല്‍ അപ്പോയില്‍മെന്റ് ആയി 388 പേരാണ് ഉള്ളത്. ഇതില്‍ മഹാഭൂരിപക്ഷവും അടിസ്ഥാന ശമ്പളം നന്നെ കുറഞ്ഞ ജീവനക്കാരാണ്. ( ഡ്രൈവര്‍ ,ഷോഫര്‍ , പ്യൂണ്‍, തോട്ടപണിക്കാര്‍ , കുക്ക് , തുടങ്ങിയവരാണ് .)

ഒരു മന്ത്രിയാഫിസില്‍ ഗസറ്റഡ് തസ്തികയിലും , നോണ്‍ ഗസറ്റഡ് തസ്തികയിലും ജോലി ചെയ്യുന്ന വിഭാഗം ഉണ്ട്

പ്രൈവറ്റ് സെക്രട്ടറി , അഡീ. പ്രൈവറ്റ് സെക്രട്ടറി, അസി . പ്രൈവറ്റ് സെക്രട്ടറി ,പി എ , അഡീ പി.എ എന്നീവര്‍ ഗസറ്റഡ് തസ്തികയിലും

അസിസ്റ്റന്റ്
ക്ലാര്‍ക്ക് ‘
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
എന്നീവര്‍ നോണ്‍ ഗസറ്റഡ് തസ്തികയിലും ജോലി നോക്കുന്നു

ഓഫീസ് അറ്റന്‍ഡന്റ് ആയി 6 പേരും , ഡ്രൈവര്‍ ആയി രണ്ട് പേരും കുക്ക് ആയി ഒരാളും ജോലി നോക്കുന്നു

മന്ത്രിമാര്‍ക്ക് തോന്നുംപടി പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാമോ ?

ഒരു മന്ത്രിക്ക് നിയമാനുസൃതം 30 പേരെ വരെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താം. പക്ഷെ LDF ഒരു മന്ത്രിക്ക് 25 പേരെ പാടുള്ളു എന്ന് നിശ്ചയിച്ചു ,എന്നാല്‍ ചില മന്ത്രിമാര്‍ക്ക് നിശ്ചയിച്ച 25 നേക്കാള്‍ താഴെയും ചിലര്‍ക്ക് രണ്ട് മുതല്‍ നാല് വരെ കൂടുതലും ഉണ്ട്.

പ്രൈവറ്റ് സെക്രട്ടറി 1
അഡീ. പ്രൈവറ്റ് സെക്രട്ടറി – 3
അസി . പ്രൈവറ്റ് സെക്രട്ടറി 4

പി എ – 1
അഡീ പി.എ – 1
…….
/ അസിസ്റ്റന്റ് – 1
ക്ലാര്‍ക്ക് – 2
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് – 2
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് – 2
0 A- 6
Driver – 2
Cook _ 1

ഇതാണ് നിശ്ചയിച്ച കണക്ക്

പ്രതിപക്ഷ നേതാവിന് എത്ര പേഴ്‌സണല്‍ സ്റ്റാഫ് ?

പ്രതിപക്ഷ നേതാവിന് പ്രൈവറ്റ് സെക്രട്ടറി റാങ്കില്‍ ഒരാളും ,സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി റാങ്കില്‍ ഒരാളും ,അഡീ .പ്രൈവറ്റ് സെക്രട്ടറി റാങ്കില്‍ 4 പേരും , അസി. പ്രൈവറ്റ് സെക്രട്ടറി റാങ്കില്‍ 4 പേരും , PA റാങ്കില്‍ ഒരാളും അഡീ .പി എ റാങ്കില്‍ 4 പേരും ഉണ്ട് .മന്ത്രിമാരേക്കാള്‍ കൂടൂതല്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവിന് മാത്രം ഉണ്ട്. കൂടാതെ ഓഫീസ് അറ്റന്‍ഡന്റ് ആയി 5 പേരും , ഷോഫര്‍ അയി മൂന്ന് പേരും , രണ്ട് അസിസ്റ്റന്റ്മാര്‍ വേറെയും ഉണ്ട്.