ഗവർണറുടെ നയപ്രഖ്യാപനം ആർട്ടിക്കിൾ 176 അനുസരിച്ച് ഗവർണറുടെ ഭരണഘടന ബാധ്യതയാണ്.
◆തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യമായി രൂപീകരിക്കുന്ന സഭയും ഒരു കലണ്ടറിലെ ആദ്യമായി നടക്കുന്ന സഭയും ഗവർണർ അഡ്രസ്സ് ചെയ്തിരിക്കണം ഇത് ഗവർണറുടെ ബാധ്യതയാണ്.
◆ഗവർണർ ഭരണഘടന ചുമതല അദ്ദേഹം നിർവഹിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്
◆ഇപ്പോഴത്തെ വർത്തകൾക്കു
പിന്നിൽ കേരളത്തിൽ ഒരു ഭരണഘടനാ പ്രതിസന്ധി ഉണ്ടാകണമെന്നും ജനവിധി അട്ടിമറിക്കപ്പെടണമെന്നുള്ള ചിലരുടെ ആഗ്രഹം മാത്രമാണിത്. അത് നടക്കാൻ പോകുന്നില്ല.
◆ഗവർണർ വായിക്കാതെ ഇരിക്കുമെന്നുള്ളത് നിങ്ങളുടെ ഊഹാപോഹം മാത്രമാണ്. ഗവർണർ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഗവർണർ പറയാത്ത പക്ഷം ഈ ചർച്ചയ്ക്ക് എന്ത് അടിസ്ഥാനമാണുള്ളത്.
മന്ത്രിമാരുടെ സ്റ്റാഫിന് അത്ര വലിയ പെൻഷൻ ഒന്നും കിട്ടുന്നുമില്ല,
◆ തുച്ഛമായ പെൻഷൻ ഒക്കെ കിട്ടുന്നുള്ളൂ .പെൻഷൻ അവരുടെ integrity
നിലനിർത്താനും അഴിമതി ഉണ്ടാകാതിരിക്കാനുമൊക്കെ ഗുണകരമായ കാര്യമാണ്
◆മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളവർക്ക് മാന്യമായി ജീവിക്കാനുള്ള തുക മാത്രമേ കൊടുക്കുന്നുള്ളൂ
◆മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് എല്ലാം സാമൂഹ്യവിരുദ്ധർ ആണെന്നുള്ള രീതിയിൽ പ്രചരണം നടത്തുന്നത് ശരിയല്ല.
◆മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പലരും സർക്കാർ ശമ്പളവും പെൻഷനും വാങ്ങുന്നവരാണ്. ശമ്പളം ഒന്നും വാങ്ങാതെ ജോലി ചെയ്യുന്നവരുമുണ്ട്.
◆രാജ്ഭവനിൽ ഗവർണറുടെ സ്റ്റാഫ് സജീവ രാഷ്ട്രീയക്കാരൻ ആയിരിക്കരുത് എന്നുള്ളത് ഒരു കീഴ്വഴക്കമാണ് ഗവർണറുടെ ഓഫീസും മന്ത്രിമാരുടെ ഓഫീസും ഒന്നല്ല
◆സർക്കാരിയ കമ്മീഷന്റെ കാലത്തുതന്നെ ഗവർണർ പോലും സജീവ രാഷ്ട്രീയക്കാരൻ ആയിരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്
◆കേന്ദ്രം ഭരിക്കുന്ന കക്ഷിയും സംസ്ഥാനം ഭരിക്കുന്ന കക്ഷിയും രണ്ട് ധ്രുവങ്ങളിൽ ആണെങ്കിൽ ഗവർണറുടെ ഓഫീസ് രാഷ്ട്രീയ കേന്ദ്രം ആയാൽ ഫെഡറൽ ഘടനയ്ക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഇതിൻറെ പ്രശ്നം.
◆ആ കീഴ്വഴക്കം സർക്കാർ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്
◆ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിനെ നിയമനാധികാരി ഗവർണർ തന്നെയാണ്
◆ ഗവർണർക്ക് പി എ, അഡീഷണൽ പി എ , അസിസ്റ്റന്റ് പി എ, പ്രൈവറ്റ് സെക്രട്ടറി എന്നിങ്ങനെ നാല് പോസ്റ്റുകളിൽ നിയമനം നടത്താൻ അവകാശമുണ്ട്.
◆പക്ഷേ നിങ്ങൾ ബിജെപിയുമായി സജീവബന്ധം ഉള്ള ഒരാളെ എടുക്കുന്നത് കീഴ്‌വഴക്കങ്ങൾക്ക് അനുസൃതമായ അല്ലെന്നും സർക്കാരിന് വിയോജിപ്പ് ഉണ്ടെന്നും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.
ജ്യോതിലാൽ
◆ജ്യോതി ലാലിന് അധിക ചുമതലയുണ്ട് കെ റെയിൽ, ട്രാൻസ്പോർട്ട്, ദേവസ്വം എന്നിങ്ങനെ നിരവധി ചുമതല അദ്ദേഹം നിർവഹിക്കുന്നുണ്ട്.
◆അതിനാൽ പൊതുഭരണ വകുപ്പിന്റെ ചുമതല കുടി വഹിക്കാനുള്ള ബുദ്ധിമുട്ട് അദ്ദേഹത്തിനുണ്ട്.
ജ്യോതി ലാല് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമല്ല സർക്കാർ അഭിപ്രായമാണ്.
.സർക്കാർ തീരുമാനം രാജ്ഭവനെ അറിയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ജ്യോതിലാൽ ചെയ്തത്.അല്ലാതെ സ്വന്തം അഭിപ്രായങ്ങൾ അല്ല ഉദ്യോഗസ്ഥർ അറിയിക്കുന്നത്