ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ് നയപ്രഖ്യാപന പ്രസംഗം

ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ് നയപ്രഖ്യാപന പ്രസംഗം.

ചില കാര്യങ്ങളിൽ ഗവർണർക്ക് വിവേചനാധികാരം ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇല്ല. ഗവർണർക്ക് ഭരണഘടനാപരമായ ഈ ബാധ്യതയിൽ നിന്ന് ഒരുതരത്തിലും മാറിനിൽക്കാനാവില്ല.
ഭരണഘടനാപരമായ ചുമതല നിർവഹിക്കാതിരിക്കുകയാണ് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം വായിച്ചില്ലെങ്കിൽ സംഭവിക്കുന്നത്.

2019 ൽ പൗരത്വ ഭേദഗതി നിയമ വിഷയത്തിലും ഇതേ നിലപാട് ഗവർണർ എടുത്തിരുന്നു

കേന്ദ്രസർക്കാരിനെതിരെ പറയുന്ന ഭാഗങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അന്ന് പറഞ്ഞു

തുടർന്ന് സർക്കാരും ഗവർണറും തമ്മിൽ നിരവധി കത്തിടപാടുകൾ ഉണ്ടായി

സർക്കാർ നിർദ്ദേശം അംഗീകരിച്ച് മാത്രമേ പ്രവർത്തിക്കാനാവൂ എന്ന് ബോധ്യപ്പെട്ട ഗവർണർ അന്ന് തന്റെ തീരുമാനം തിരുത്തുകയായിരുന്നു

ഇത്തവണയും അതേ തന്ത്രം ഗവർണർ പ്രയോഗിക്കുകയായിരുന്നു

2019ലെ മറ്റൊരു പതിപ്പ് ഗവർണർ ആവർത്തിക്കുകയാണുണ്ടായത്. ഇത്തരത്തിലൊരു ഗവർണർ സംസ്ഥാനത്തിന് യോജ്യമാണോ എന്നത് ജനങ്ങൾ വിലയിരുത്തട്ടെ

ഗവർണർ ഭരണഘടനയുടെ കാവൽക്കാരനാണ്. സംരക്ഷകനാണ്.

അങ്ങനെയൊരു സ്ഥാനത്തിരിക്കുന്ന വ്യക്തി ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നത് അഭിലഷണീയമാണോ. അങ്ങനൊരാൾ ആ പദവിക്ക് യോഗ്യനാണോ.

ഡൽഹിയിലെ ആരുടെയൊക്കെയോ ചട്ടുകമായി പ്രവർത്തിക്കുകയാണ് ഗവർണർ

The Governor’s address to State Legislature under article 176, like the President’s address to Parliament under article 87, is prepared by the Cabinet. Each House has to provide (in its Rules) time for discussing the Governor’s address. Before the First Constitution Amendment, Governor was required to address the Legislature at the beginning of each session. Now, he is required to address at the first session after the general election to Lok Sabha and at the first session each year.

Article 176 in The Constitution Of India 1949
176. Special address by the Governor
(1) At the commencement of the first session after each general election to the Legislative Assembly and at the commencement of the first session of each year, the Governor shall address the Legislative Assembly or, in the case of a State having a Legislative Council, both House assembled together and inform the Legislature of the causes of its summons
(2) Provision shall be made by the rules regulating the procedure of the House or either House for the allotment of time for discussion of the matters referred to in such address