കെ റെയിൽ; മുന്നോട്ട്‌ പോകാൻ കേന്ദ്രാനുമതി ഉണ്ടെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ

കെ റെയിൽ; മുന്നോട്ട്‌ പോകാൻ കേന്ദ്രാനുമതി ഉണ്ടെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ

കെ റെയിൽ പദ്ധതിക്ക്‌ കേന്ദ്രം അനുമതി നൽകിയിട്ടുള്ളതാണെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ. ഇത്‌ സംബന്ധിച്ച്‌ റെയിൽവേ മന്ത്രാലയം കത്ത്‌ നൽകിയിട്ടുള്ളതാണ്‌. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ട്‌ പോകാൻ കേന്ദ്രത്തിന്റെ അനുമതി ഉള്ളതാണ്‌. ധനമന്ത്രാലയവും ഇതിന്‌ അനുകൂലമായി കത്ത്‌ നൽകിയിരുന്നു. കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറിയാണ്‌ അനുമതി നൽകിയത്‌. സർക്കാർ ജനങ്ങളുടെ താൽപര്യപ്രകാരമാണ്‌ പ്രവർത്തിക്കുന്നത്‌. 2019 ൽ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇത്‌ സംബന്ധിച്ച കത്തുണ്ടെന്ന്‌ പറഞ്ഞത്‌ കൃത്യമാണെന്നും മന്ത്രി വ്യക്തമാക്കി. അന്തിമ അനുമതിക്കുള്ള ശ്രമങ്ങളാണ്‌ ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം - കാസർഗോഡ്
അതിവേഗ
റയിൽ കോറിഡോർ
പധതിയുടെ പ്രവർത്തനങ്ങൾക്ക്
UDF ഭരണകാലത്ത് 20 കോടി ചെലവഴിച്ചതായി രേഖകൾ