മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്
9 -02 -2022
പാലക്കാട് നിന്നുള്ള ആശ്വാസകരമായ ഒരു വാര്‍ത്തയാണ് നമ്മുടെ മുന്നിലുള്ളത്. മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നാടൊന്നാകെ ആഗ്രഹിച്ച കാര്യമായിരുന്നു അത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്‍റിലെ സൈനികര്‍, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികര്‍, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരോട് നന്ദി പറയുന്നു. കേരള പോലീസ്, ഫയര്‍ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനന്‍റ് ജനറല്‍ എ അരുണിനെ ഫോണില്‍ വിളിച്ചു നന്ദി അറിയിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്.
24 അവതാരകൻ ഗോപി കൃഷ്ണൻ ലെഫ് കേണൽ ഹേമന്ത് രാജിനോട് ചോദ്യങ്ങൾ ചോദിക്കുന്നു… സംസ്ഥാന സർക്കാരിന്റെ വീഴ്ചയെ പറ്റി എന്തേലും ആ നാവിൽ നിന്നും കിട്ടുമോ എന്നതിന് വേണ്ടി കുനുഷ്ട്ട് ചോദ്യങ്ങൾ
ഹേമന്ത് രാജ് : ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥർ, ദുരന്ത നിവാരണ സേന, ലോക്കൽ പോലീസ് ആ നാട്ടിലെ ജനങ്ങൾ ഇവരുടെ സഹായം കിട്ടിയിരുന്നില്ല എങ്കിൽ ഞങ്ങളുടെ ഈ ദൗത്യം വിജയിക്കുമായിരുന്നില്ല…
വീണ്ടും ഗോപി : വെറും 45 മിനിറ്റ് കൊണ്ട് നിങ്ങൾ ബാബുവിനെ എടുത്തു…
കേണൽ : ഒരിക്കലും അല്ല ലോക്കൽ പോലീസും അവിടെ ഉണ്ടായിരുന്ന മുഴുവൻ സന്നാഹങ്ങളും മണിക്കൂറുകളോളം എടുത്ത എഫേർട്ടിന്റെ ലാസ്റ്റിൽ മാത്രം ആണ് ഞങ്ങൾ വന്നത്… ഞങ്ങൾ ഉപയോഗിച്ച റോപ് പോലും അവർ തന്നത് ആണ്
ഗോപി : കേരളത്തിന് ഇനിയും സാങ്കേതിക വിദ്യ കൈവരിക്കണം എന്ന് അഭിപ്രായം ഉണ്ടോ
കേണൽ : ലുക്ക് മിസ്റ്റർ ഞങ്ങൾ അങ്ങോട്ട് ഇറങ്ങിയത് അവിടെത്തെ ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ സാങ്കേതികത കൊണ്ടാണ്… ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നതിന് ചാർജ് ഇല്ലായിരുന്നു… ലോക്കൽ സപ്പോർട് കൂടി ഉപയോഗിച്ച് ആണ് ആ ദൗത്യം വിജയിച്ചത്… ഇതിന്റെ ക്രെഡിറ്റ് ദയവ് ചെയ്തു ഞങ്ങൾക്ക് മാത്രം തരരുത്… ഞങ്ങൾ എല്ലാ ദിവസവും ചെയ്യുന്നത് തന്നെയാണ് ഇതും…
ഇനിയും ഉടായിപ്പ് ചോദ്യം ചോദിച്ചാലോ എന്ന് കരുതി ആകണം കേണൽ മുഖത്തു അടിക്കും പോലെ ഫോൺ കട്ട് ചെയ്തു പോയി
ഗോപി കൃഷ്ണന്റെ ഇളിച്ച ആ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു …
ഒരു കുത്തിത്തിരുപ്പും നടക്കാത്തത്തിലെ സങ്കടം ആ മുഖത്ത് ഉണ്ടായിരുന്നു…
കടപ്പാട് : Hashim Pengattayil