മീഡിയാ വണ്‍ വിഷയം
◆കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണ് എന്ന നിലപാട് സ്വീകരിക്കാം,അതേസമയം കോടതിയുടെ മുന്നിൽ സീൽ വെച്ച കവറിൽ കേന്ദ്ര സർക്കാർ നൽകിയ വിവരങ്ങൾ എന്തെന്ന് അറിയാത്ത സാഹചര്യത്തിൽ കോടതി വിധിയെ തള്ളി പറയേണ്ടതില്ല,
◆എന്നാൽ ബന്ധപ്പെട്ടവർ സിംഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ പോകുകയാണ് വേണ്ടത് എന്ന നിലപാട് പറയാം
◆കോടതിയ്ക്ക് അകത്ത് നടന്ന കാര്യങ്ങൾ കോടതിക്ക് ,കോടതിക്കു കിട്ടിയ റിപ്പോർട്ട് എന്താണെന്ന് ഇതുവരെ പുറത്തുവരാത്ത കൊണ്ട് അത് സംബന്ധിച്ച് കമൻറ് ചെയ്യാതിരിക്കുന്നതാണ് ഉചിതം
◆എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക് കൽപ്പിക്കുന്ന അവസ്ഥ ഉണ്ടാവാൻ പാടില്ല
◆ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം
എന്നിവയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണ് ഇത് എന്ന് തോന്നിക്കുന്ന രീതിയിലാണ്കേന്ദ്ര സർക്കാർ ഇടപെടൽ എന്ന പറയാം
◆പെട്ടെന്ന് ഒരു ദിവസം സംപ്രേഷണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു, എന്തുകൊണ്ടാണ് അത് എന്ന് പറയുകയും അതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും, അത് ജനങ്ങളെ അറിയിക്കുകയും ചെയ്യുകസ് എന്നതാണല്ലോ ജനാധിപത്യം.
◆ജനാധിപത്യരാജ്യത്ത് ജനാധിപത്യപരമായി കാര്യങ്ങൾ നടക്കണം,ഇവിടെ അത് നടന്നില്ല എന്നതു വസ്തുതയാണ്. അതുകൊണ്ടുതന്നെ ജനാധിപത്യപരമായ രീതിയിൽ ഭരണഘടനയുടെ അന്തഃസത്തയെ ഉയർത്തി കാട്ടുന്ന രീതി ഇവിടെ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു
◆ എന്തുകൊണ്ടാണ് വിലക്ക് എന്ന് അറിയാനുള്ള അവകാശം മീഡിയ വൻ കാണുന്ന ആളുകൾക്ക് ഉണ്ടല്ലോ .ഒരു ദിവസം പെട്ടെന്ന് ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ പറയുമ്പോൾ എന്തുകൊണ്ടാണ് അവരുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് പൊതുവേദിയിൽ പറയാത്തിടത്തോളം അത് നീതി നിഷേധമായി വേണം കരുതാൻ
മുഖ്യമന്ത്രി ഈ വിഷയത്തിൽ മുൻപ് പ്രതികരിച്ചത് ചുവടെ
മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടത്. വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തില്‍ പുലരേണ്ടതുണ്ട്. മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ൻ്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്.