യു പിയില്‍ നിന്നും ആരും അമേരിക്കയില്‍ ചികിത്സയ്ക്ക് പോയിട്ടില്ല - സുരേന്ദ്രന്‍റെ ആക്ഷേപം

കെ സുരേന്ദ്രന്‍റെ ആരോപണത്തിനുള്ള മറുപടി

യു പിയില്‍ നിന്നും ആരും അമേരിക്കയില്‍ ചികിത്സയ്ക്ക് പോയിട്ടില്ല എന്നാണ് സുരേന്ദ്രന്‍റെ ആക്ഷേപം. അതിനു മറുപടിയായി ചികിത്സയ്ക്കായി അമേരിക്കയല്‍ പോകുന്നത് അത്രവലിയ പാപമല്ല. അത് ഒരോരുത്തരുടെയും സ്വാതന്ത്ര്യമാണ്.

ആരും അമേരിക്കിയില്‍ നിന്ന് യുപിയിലേക്ക് ചികിത്സയിക്ക് വന്നിട്ടുമില്ല. കേരളത്തില്‍ ഒരു നദിയില്‍ കൂടിയും കോവിഡ് രോഗികളുടെ ശവശരീരങ്ങള്‍ ഒഴുകി നടന്നിട്ടുമില്ല.

ഇതോടൊപ്പം സുരേന്ദ്രന്‍റെ അസുഖത്തിനുള്ള ചികിത്സ അമേരിക്കയിലും ലഭ്യമല്ല എന്നും പരിഹസിക്കാം.

യു പിയിലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കള്ളക്കടത്തിന് അറസ്റ്റു ചെയ്തിട്ടില്ല എന്നാണ് സുരേന്ദ്രന്‍റെ മറ്റൊരു പരാമര്‍ശം

അതിനു മറുപടിയായി ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ മോദിയുടെയും യോഗിയുടെയും അടിമകളാണല്ലോ. അടിമകള്‍ക്ക് ഉടമകളെ അറസ്റ്റു ചെയ്യാന്‍ ഭയമുണ്ടാകും അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയല്ല യു പിയിലെ മുഖ്യമന്ത്രി തന്നെ ചിലപ്പോള്‍ അഴി എണ്ണിയേനെ.

യു പിയില്‍ കോവിഡ് കേസുകള്‍ പൂഴ്ത്തിവെച്ചിട്ടില്ല എന്നാണ് സുരേന്ദ്രന്‍റെ മറ്റൊരു കണ്ടുപിടുത്തം

അതിനു മറുപടിയായി കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെയും ആരോഗ്യ രംഗത്തെയും ഐക്യരാഷ്ട്ര സഭയും ആഗോള മാധ്യമങ്ങളും ഡാറ്റുയുടെ പിന്‍ബലത്തില്‍ പലകുറി അഭിനന്ദിച്ചിട്ടുള്ളത് സുരേന്ദ്രന്‍ മറന്നു കാണും. ഇവിടെ കോവിഡ് സംബന്ധിച്ച് കൃത്യമായ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വിടുന്നത്. യു പിയില്‍ അങ്ങനൊരു പതിവുണ്ടോ ?

കുറഞ്ഞപക്ഷം ഓക്സി‍ജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചവരുടെ കണക്കെങ്കിലും ലഭ്യമാണോ ?

ഗംഗാ നദിയില്‍ ഒഴുകി നടന്ന ശവശരീരങ്ങളുടെ ആത്മാക്കള്‍ യോഗിക്കു മാപ്പ് നല്‍കുമോ ?