അന്ന് ദാ വരുന്നു വന്ദേഭാരത്‌ എന്ന് എഴുതിയതും റോബിൻ, ഇന്ന് വരുന്നില്ല എന്ന് എഴുതിയതും റോബിൻ....!

" ശബരി പാതയിൽ വന്ദേഭാരതും,130 കിലോ മീറ്റർ വേഗം. തിരുവനന്തപുരം യാത്രയ്ക്ക്‌ വേഗമേറും."

കഴിഞ്ഞ വർഷം റോബിൻ ടി വർഗ്ഗീസ്‌ മനോരമയിൽ പേര്‌ വെച്ച്‌ എഴുതിയ ലേഖനമാണ്‌.

വന്ദേഭാരത്‌ ട്രൈയിൻ വരുന്ന സാഹചര്യത്തിൽ സിൽവർ ലൈൻ ഉപേക്ഷിക്കണമെന്ന് ബി ജെ പി നേതാവ്‌ കെ സുരേന്ദ്രൻ പറഞ്ഞപ്പോൾ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഒന്നുകൂടി കടത്തി പറഞു, ’ 400 വന്ദേഭാരത്‌ ട്രൈയിനുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളം സിൽവർ ലൈനിൽ നിന്നും പിന്മാറണം…!

ഇന്നിപ്പോ, ദാ വരുന്നു വന്ദേഭാരത്‌ എന്ന് സ്റ്റേഷനുകളുടെ പേര്‌ അടക്കം മുൻ പേജിൽ കളറിൽ ഖാണ്ഡം എഴുതിയ അതേ മനോരമയുടെ പതിനാറാം പേജിൽ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിൽ മൂന്ന് കോളത്തിൽ ഒരു ചെറിയ വാർത്ത…!

" കേരളത്തിലേയ്ക്ക്‌ കടക്കാതെ വന്ദേഭാരത്‌ ട്രൈയിനുകൾ " എന്ന തലക്കെട്ടിൽ…

അതും അതേ റോബിൻ ടി വർഗ്ഗീസ്‌…!!

രാജ്യത്തെ എട്ടാമത്തെ വന്ദേഭാരതും ഓടി തുടങ്ങാനിരിക്കെ, കേരളത്തിന്റെ കാത്തിരിപ്പ്‌ നീളുമെന്നാണ്‌ റോബിൻ പറയുന്നത്‌.സിൽവർ ലൈൻ സമരകാലത്ത്‌ കേരളത്തിന്‌ ആദ്യം വന്ദേഭാരത്‌ നൽകുമെന്ന് ബി ജെ പി സംസ്ഥാന കേന്ദ്ര നേതാക്കൾ വാഗ്ദാനം ചെയ്തിരുന്നതായും ലേഖകൻ ഓർത്തെടുക്കുന്നുണ്ട്‌. ഹൊ… ഭാഗ്യം അത്‌ മറന്നില്ല… !!

തീർന്നില്ല,വന്ദേഭാരത്‌ പകൽ സമയ ട്രൈയിനുകളായതിനാൽ റൂട്ട്‌ സംബന്ധിച്ച്‌ തീരുമാനം പോലും ബോർഡ്‌ എടുത്തിട്ടില്ല എന്ന് വാർത്തയിൽ പറയുന്നു…!

അന്ന് ദാ വരുന്നു വന്ദേഭാരത്‌ എന്ന് എഴുതിയതും റോബിൻ, ഇന്ന് വരുന്നില്ല എന്ന് എഴുതിയതും റോബിൻ…!

വരുന്നില്ല എന്ന് എഴുതാൻ കാണിച്ച സത്യസന്ധതയ്ക്ക്‌ നന്ദിയുണ്ട്‌ സാറേ…!

പക്ഷെ അപ്പോഴും ചില ചോദ്യങ്ങളുണ്ട്‌ സാറേ…

1- സിൽവർ ലൈൻ സമരകാലത്ത്‌ ആദ്യ വന്ദേഭാരത്‌ ട്രൈയിൻ കേരളത്തിന്‌ അനുവദിക്കും എന്ന് വാഗ്ദാനം ചെയ്ത ബി ജെ പി കേന്ദ്ര സംസ്ഥാന നേതാക്കളോട്‌ എന്ത്‌ കൊണ്ട്‌ വാഗ്ദാനം പാലിച്ചില്ല എന്ന് എന്ത്‌ കൊണ്ടാണ്‌ താങ്കൾ അടങ്ങുന്ന മാപ്ര വർഗ്ഗം ചോദിക്കാത്തത്‌…?

2- 400 വന്ദേഭാരത്‌ ട്രൈയിൻ ദാ വരുന്നു, അത്‌ കൊണ്ട്‌ കേരളം സിൽവർ ലൈൻ ഉപേക്ഷിക്കണമെന്ന് പറഞ്ഞ വീ ഡി സതീശനോട്‌, ഇതാണ്‌ അവസ്ഥ, താങ്കൾ കേന്ദ്രത്തിന്റെ, ബി ജെ പി നേതാക്കളുടെ വാഗ്ദാന ലംഘനത്തിന്‌ എതിരെ എന്തങ്കിലും മൊഴിഞ്ഞോ എന്ന് ചോദിക്കാത്തത് എന്ത്‌ കൊണ്ടാണ്‌‌…?

3- നിങ്ങളുടെ ഒക്കെ കൺകണ്ട എഞ്ചിനീയർ ദൈവം ഇ ശ്രീധരൻ പോലും വളവുകളും തിരിവുകളുമുള്ളതിനാൽ വന്ദേഭാരത്‌ കേരളത്തിൽ ഓടിക്കാൻ കഴിയില്ല എന്നും ആകാശപാതയാണ്‌ വേണ്ടതെന്നും പറഞ്ഞപ്പോഴും , നിലവിലെ പാതയിൽ വന്ദേഭാരത്‌ ഓടിക്കാൻ കഴിയുമെന്ന് താങ്കൾ വിശ്വസിച്ചിരുന്നോ…?

4- വന്ദേഭാരത്‌ പോകട്ടെ, കേരളത്തിന്‌ അർഹമായ ട്രൈയിനുകളും പദ്ധതികളും കേന്ദ്രം നിഷേധിക്കുന്നതിന്‌ എതിരെ എത്ര വാർത്ത എഴുതി…?

അങ്ങനെ ഒക്കെ ചോദിച്ചാൽ മുൻ പേജിൽ, വിശേഷാവസരങ്ങളിലും വെക്കേഷനും , ട്രൈയിനുകളില്ലാതെ നാട്ടിലെത്താൻ കഴിയാതെ പെരുവഴിയിലാകുന്ന യാത്രികരുടെ കഥന കഥ മുൻ പേജിൽ എഴുതാൻ കഴിയില്ലല്ലോ അല്ലേ…!

വന്ദേഭാരത്‌ എന്ന പ്ലാവില കാട്ടി, കേരളത്തിന്റെ സമഗ്രവികസനത്തിന്‌ ഉതുകുന്ന സിൽവർ ലൈൻ പോലൊരു പദ്ധതിയെ ഇരുട്ടിൽ നിർത്തിയത്‌ താങ്കൾ അടക്കമുള്ള മാധ്യമ പ്രവർത്തകർ കൂടി ചേർന്നാണ്‌.

ബി ജെ പി നേതാക്കൾ നേരിട്ടും, ചുക്കിനും ചുണ്ണാമ്പിനും പോലും കേരളത്തിന്‌ ഉപയോഗപ്പെടാത്ത പതിനെട്ട്‌ എം പിമാർ പാർലമെന്റിലും പണിയെടുത്തത്‌ കേരളത്തിന്റെ അടിസ്ഥാന വികസനത്തിന്‌ ഉറപ്പേകുമായിരുന്ന ഒരു പദ്ധതിയെ മുടക്കാനോ, വൈകിപ്പിക്കാനോ ആയിരുന്നു…!

മലയാളിയെ എല്ലാ കാലവും പിന്നോട്ട്‌ നടത്തിച്ചതിന്‌ കേരളത്തിലെ മാപ്രകളും, മാധ്യമങ്ങളും ചേർന്നാണ്‌. തടസ്സപ്പെടുത്തിയത്‌ ഈ നാടിന്റെ ഭാവിയിലേയ്ക്കുള്ള യാത്രയുടെ പ്രയാണത്തെ ആണ്‌…!

ഇന്ന് നിങ്ങൾക്ക്‌ കേൾക്കുമ്പോൾ പൊള്ളുന്ന 'മാപ്ര ’ എന്ന വിളി നിങ്ങൾക്ക്‌ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിളിപ്പേർ മാത്രമാണ്‌…!