നാട്ടിലെ സർവ്വ തട്ടിപ്പ്‌ ടീമുകളുമായും കോൺഗ്രസ്സ്‌ പ്രസിഡന്റിന്‌ ബന്ധമുണ്ടായിട്ടും മലയാള മാധ്യമങ്ങൾ നിശബ്ദമാണ്‌

1- 2012 ൽ ആണെന്ന് തോന്നുന്നു, മണൽ മാഫിയയ്ക്കായി , കെ സുധാകരൻ വളപട്ടണം പോലീസ്‌ സ്റ്റേഷനിൽ കടന്ന് ചെന്ന് പ്രതിയെ ബലമായി ഇറക്കി കൊണ്ട്‌ പോയത്‌.

2- അഞ്ച്‌ വർഷം മുന്നേയാണ്‌,ജിഷ്ണു പ്രണോയിയെ മലയാളി അത്ര വേഗം മറന്ന് കാണില്ല, അക്കാലത്ത്‌ ഒരു രാത്രി , പ്രതിസ്ഥാനത്ത്‌ നിൽക്കുന്ന ജിഷ്ണു പഠിച്ചിരുന്ന നെഹ്രു കോളേജ്‌ ഗ്രൂപ്പ്‌ ചെയർമാൻ ക്യഷ്ണദാസിന്റെ വീട്ടിൽ രഹസ്യമായി സുധാകരൻ എത്തിയത്‌ .ആ കേസ്സ്‌ അട്ടിമറിക്കുക എന്നതയിരുന്നു ലക്ഷ്യം, അന്ന് മാനേജ്മെന്റിന്‌ വേണ്ടി കേസ്സ്‌ ഒതുക്കി തീർക്കാൻ അയാൾ പരസ്യമായി രംഗത്തിറങ്ങിയിരുന്നു എന്ന് പറഞ്ഞത്‌ ജിഷ്ണുവിന്റെ കുടുബം തന്നെയായിരുന്നു.

3-തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലുമായി കെ സുധാകരന്‌ അടുത്ത ബന്ധം എന്ന് വാർത്തകൾ വന്നിരുന്നു. സുധാകരന്റെ സാന്നിദ്ധ്യത്തിലാണ്‌ 25 ലക്ഷം രൂപ മോൺസണ്‌ കൈമാറിയത്‌ എന്ന് പറഞ്ഞത്‌ തട്ടിപ്പിന്‌ ഇരയായ ഒരു പരാതിക്കാരി തന്നെയായിരുന്നു…!

ഇന്നിപ്പോ മനോരമ അടക്കം 61 മുതൽ 150 കോടി വരെ നിക്ഷേപ തട്ടിപ്പ്‌ നടത്തി മുങ്ങി എന്ന് മാധ്യമങ്ങൾ പറയുന്ന പ്രവീൺ റാണെയുമായി സുധാകരൻ ചർച്ച നടത്തുന്ന ഫോട്ടോകൾ വെളിയിൽ വന്നു കഴിഞ്ഞു.
കെ സുധാകരന്റെ പൂർവ്വകാലത്തെ കുറിച്ചു പറയാതെ വയ്യ

ആ ഫോട്ടോകളിൽ സുധാകരന്റെ ശരീരഭാഷ ശ്രദ്ധിക്കുന്നവർക്ക്‌ അറിയാം, അയാളുടെ സന്തോഷം…!

മനോരമ തന്നെ പറയുന്നത്‌ ’ ഉന്നത രാഷ്ട്രീയ നേത്യത്വവുമായി ’ പ്രവീൺ റാണെയ്ക്ക്‌ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ്‌ . പക്ഷെ ആരാണ്‌ ആ ഉന്നതൻ എന്ന് മാത്രം മനോരമയ്ക്ക്‌ അറിയില്ല, സി പി ഐ ം ബ്രാഞ്ച്‌ മെംബറുടെ വീടിനടുത്ത്‌ നടക്കുന്ന സംഭവം വരെ വൻ പ്രാധാന്യത്തോടെ വാർത്ത നൽകുന്ന മനോരമയ്ക്കും മറ്റ്‌ മാധ്യമങ്ങൾക്കും പക്ഷെ ആ ’ ഉന്നതൻ ’ ആരെന്ന് ഇത്‌ വരെ തിരിച്ചറിയാൻ ആയിട്ടില്ല… എന്താല്ലേ…!

നാട്ടിലെ സർവ്വ തട്ടിപ്പ്‌ ടീമുകളുമായും കോൺഗ്രസ്സ്‌ പ്രസിഡന്റിന്‌ ബന്ധമുണ്ടായിട്ടും മലയാള മാധ്യമങ്ങൾ നിശബ്ദമാണ്‌… ഒരു സി പി എം മെംബർക്ക്‌ ലഭിക്കുന്ന വാർത്താ പ്രാധാന്യം പോലും കെ പി സി സി പ്രസിഡന്റിന്‌ കേരളത്തിൽ ഇല്ലാ എന്ന് വരുന്നത്‌ കോൺഗ്രസ്സ്‌ പാർട്ടിയ്ക്ക്‌ തന്നെ ക്ഷീണമാണ്‌…!

എലി വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുന്ന വാർത്ത വരെ, വളച്ചൊടിച്ച്‌, ആരോഗ്യ മന്ത്രിയുടെ ഫോട്ടോ വെച്ച്‌ കഥാപ്രസംഗം നടത്തുന്ന സർവ്വ മാപ്ര അധമക്കൂട്ടവും വായിൽ പഴം വിഴുങ്ങി ഇരിപ്പാണ്‌…!

പ്രിവിലേജിന്റെ മാത്രമല്ല, മറ്റ്‌ പലതിന്റേയും കൂടെ ’ കൊണം '…

ഒരാട്ടല്ല, ഒമ്പതിനായിരം ആട്ട്‌ ഒരുമിച്ച്‌ കിട്ടിയാലും ഉളുപ്പില്ലാത്ത വർഗ്ഗം അത്‌ തുടച്ച്‌ കളഞ്ഞ്‌ നാളെയും കോട്ടിട്ട്‌ , ഇത്തരം വാർത്തകൾ മുന്നിലുള്ളപ്പോൾ പോലും, അത്‌ അവഗണിച്ച്‌ സർക്കാരിന്‌ എതിരെ നുണ പറയാൻ ഇറങ്ങും, അതിപ്പോ തഴമ്പുള്ള മുൻ എസ്‌ എഫ്‌ ഐ മാപ്ര ആയാലും, സൈക്കോ ജോണിന്റെ മോനായാലും ഓരേ കണക്കാണ്‌…!

സുധാകരന്മാരുടെ ഗുണം അതാണ്‌…!