ബലാത്സംഗ കേസിൽ ഉൾപ്പെടെ പ്രതി: സിഐ പി ആർ സുനുവിനെ പിരിച്ചുവിട്ടു

നവംബർ :13

നവംബർ ബേക്കൽ കോസ്റ്റൽ സി ഐ ആയിരുന്ന വി ആർ സുനുവിനെ കൂട്ട ബലാൽസംഘ കേസ്സിൽ പോലീസ്‌ അറസ്റ്റ്‌ ചെയ്യുന്നു.

ഒരു സസ്പെൻഷൻ, കൂടിപ്പോയാൽ ഒരു സ്ഥലമാറ്റം…മനോവീര്യം…!

ഡിസംബർ 12 , പോലീസിലെ ക്രിമിനലുകളെ സർവ്വീസിൽ നിന്നും പിരിച്ച്‌ വിടും.ജീവപര്യന്തമോ,പത്ത്‌ വർഷം വരയോ തടവ്‌ ലഭിക്കാവുന്ന കുറ്റക്യത്യങ്ങളിൽ ഏർപ്പെട്ടവരെ ആകും ആദ്യഘട്ടത്തിൽ പിരിച്ച്‌ വിടുക എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹ… ഹ… ഇതൊക്കെ ഞങ്ങൾ എത്ര കണ്ടതാ… എന്തായാലും പോലീസിന്റെ മനോവീര്യം തകർക്കണ്ട… ഹ…ഹ…!!

ഡിസംബർ 23: കോടതി വിധിക്ക്‌ കാത്തു നിൽക്കാതെ,പ്രതികളായ പോലീസുകാരെ പിരിച്ച്‌ വിടാൻ അധികാരം നൽകുന്ന നിയമഭേദഗതി മുഖ്യമന്ത്രി അംഗീകരിച്ചു.

ഉം… കേട്ടിട്ടുണ്ട്‌… കേട്ടിട്ടുണ്ട്‌, ഇതൊന്നും നടക്കാൻ പോകുന്നില്ല, മനോവീര്യം തകരില്ലേ…!

ജനുവരി 09:

ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ പി ആർ സുനുവിനെ ഉടനടി സർവീസിൽ നിന്ന് നീക്കംചെയ്ത് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവായി. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് നടപടി.

കേരള പോലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് ഇൻസ്പെക്ടർ സുനുവിനെതിരെ സംസ്ഥാന പോലീസ് മേധാവി നടപടി എടുത്തത്. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.

കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നത്. പോലീസിലെ ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശക്തമായ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി.

എത്ര പോലീസ്‌ ഉദ്യോഗസ്ഥരെ പിരിച്ച്‌ വിട്ടാലും , നടപടി എടുത്താലും , ’ പിണറായി ആഭ്യന്തരം ഒഴിയണം, പോലീസിന്റെ മനോവീര്യം തകർക്കരുത്‌ ’ തുടങ്ങിയ കമന്റുകൾ തുടരുന്നതായിരിക്കുമെന്ന് കമ്മിറ്റി ഇതിനാൽ അറിയിക്കുന്നു.