കേരള രാഷ്ട്രീയത്തിൽ കെ സുധാകരന്റെ ഉസ്താദു കളി

കൊടുംക്രിമിനലുകളുമായും, വമ്പൻ തട്ടിപ്പുകാരുമായും ആത്മബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക വാസനയുണ്ട്. സുധാകരൻ വിഭാവനം ചെയ്യുന്ന കോൺഗ്രസിന്റ സെമികേഡർ സാമ്രാജ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്രിമിനലുകളും തട്ടിപ്പുകാരും. കണ്ണൂരിന്റെ ഇത്തിരിവെട്ടത്തിൽ നിന്ന് കെപിസിസിയുടെ നേതൃപദവിയിലെത്തുമ്പോൾ, സാമ്പത്തിക സാമ്രാജ്യവും അതേ അനുപാതത്തിൽ വലുതാകേണ്ടി വരും.