'കോ - ലി' ക്ക് മനോരമയുടെ കരുതൽ

യുഡിഎഫ് ഇപ്പൊ കഷ്ടിച്ചു പിടിച്ചു നിൽക്കുന്നത് തന്നെ ലീഗിന്റെ ബലത്തിലാണ്. ലീഗെങ്ങാൻ മറുകണ്ടം ചാടുമോ എന്നോർത്തു കണ്ടത്തിൽ പത്രത്തിനും അതിലെ ലേഖകർക്കും ഉറക്കമില്ലാതായിട്ട് നാള് കുറച്ചേറെയായി. നൂറ്റാണ്ടുകൾ മുൻപുള്ള ചരിത്രങ്ങളിൽ ഏതെങ്കിലും സിപിഎം പ്രവർത്തകന്റെ വീടിനു സമീപം ലീഗ്കാരൻ വീട് വച്ചിരുന്നോ എന്നുള്ള ഗവേഷണത്തിൽ ആണ് മനോരമ.