ചെന്നിത്തലയിലെ ബ്രാൻഡഡ് നായർ

പമ്പരവിഡ്ഢികൾക്കുള്ള കസേരയിലാണ് രമേശ് ചെന്നിത്തലയുടെ സ്ഥിരവാസം. പക്ഷേ, അവിടെയിരിക്കുന്ന അദ്ദേഹം കരുതുന്നതോ, ഭൂമി മലയാളത്തിലുള്ളവരെല്ലാം വിഡ്ഢികളാണെന്നും. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് അരണയുടെ ബുദ്ധിയേ ഉള്ളൂ എന്നു കരുതി രണ്ടും കൽപ്പിച്ചിറങ്ങുന്നവർക്കുള്ളതാണല്ലോ കോൺഗ്രസിലെ സിംഹാസനങ്ങൾ.