ഉമ്മൻചാണ്ടിയുടെ പൊളിഞ്ഞുവീണ സോളാർ നുണകൾ

നാടൊട്ടുക്കു നടന്ന് തട്ടിപ്പു നടത്തിയ ഒരു ക്രിമിനലുമായി വളരെ അടുത്ത ബന്ധം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയ്ക്കുണ്ടായിരുന്നുവെന്നും ആ തട്ടിപ്പിൽ അദ്ദേഹവും ഓഫീസും സജീവമായി പങ്കുവഹിച്ചുവെന്നും കേരളത്തിനാകെ ബോധ്യമായതാണ്. ഈ വലിയ തട്ടിപ്പിലെ ഒരു ചെറിയ എപ്പിസോഡ് മാത്രമാണ് ലൈംഗിക അപവാദം. സാങ്കേതിക കാരണങ്ങളാൽ ആ കേസ് സിബിഐയ്ക്ക് തെളിയിക്കാൻ കഴിഞ്ഞില്ലെന്നുവെച്ച് ഈ വിവാദത്തിൽ ഉമ്മൻചാണ്ടിയും സംഘവും പറഞ്ഞ നുണകളെല്ലാം ആവിയായിപ്പോയി എന്ന് ദയവായി കരുതരുത്.