ന്യൂഡൽഹി വാരാണസി വന്ദേഭാരത് എക്സ്പ്രസ്സിന്റെ റണ്ണിങ് ഷെഡ്യുൾ

ചിത്രം 1: റയിൽവെ സൈറ്റിൽ ഉള്ള ഡൽഹി - വാരാണസി വന്ദേഭാരത് എക്സ്പ്രെസ്സിന്റെ റണ്ണിങ് ഷെഡ്യൂൾ.

ന്യൂഡൽഹിയിൽ നിന്ന് തുടങ്ങി ആദ്യത്തെ സ്റ്റോപ്പായ കാൺപൂർ വരെയുള്ള 440.2 കിലോമീറ്റർ കവർ ചെയ്യാൻ എടുക്കുന്നത് 4 മണിക്കൂർ 8 മിനിറ്റ്.

ശരാശരി സ്പീഡ് = 440.2/4:08 = 106.5 km/h

കാൺപൂരിൽ നിന്ന് അടുത്ത സ്റ്റോപ്പായ പ്രയാഗരാജ് വരെയുള്ള 194.5 കിലോമീറ്റർ കവർ ചെയ്യാൻ എടുക്കുന്നത് 1:58 മണിക്കൂർ.

ശരാശരി സ്പീഡ് = 194.5/1:58 = 99 km/h

പ്രയാഗരാജിൽ നിന്ന് അവസാന സ്റ്റോപ്പായ വാരാണസി വരെയുള്ള 124.2 കിലോമീറ്റർ കവർ ചെയ്യാൻ എടുക്കുന്നത് 1:50 മണിക്കൂർ.

ശരാശരി സ്പീഡ് = 124.2/1:50 = 68 km/h

ആകെ മൊത്തം, ഇടയ്ക്കുള്ള സ്റ്റോപ്പേജ് ടൈം ഉൾപ്പടെ, 758.9 കിലോമീറ്റർ കവർ ചെയ്യാൻ എടുക്കുന്നത് 8 മണിക്കൂർ.

മൊത്തം യാത്രയുടെ ശരാശരി സ്പീഡ് = 758.9/8 = 94.8 km/h

ചിത്രം 2: ന്യൂഡൽഹി - വാരാണസി ട്രാക്ക് ലേഔട്ട്.

വളരെ കുറവ് വളവുകൾ ഉള്ള, ധാരാളം സ്ട്രെയ്റ്റ് ലൈനുകൾ ഉള്ള ഈ റൂട്ടിൽ, വെറും 2 സ്റ്റോപ്പുകൾ മാത്രമുള്ള വന്ദേഭാരത് എക്സ്പ്രസിന് ആണ് ഈ 94.8 km/h ശരാശരി സ്പീഡ് ലഭിക്കുന്നത്.

ഈ ട്രെയിൻ തിരുവനന്തപുരം - കാസർഗോഡ് റൂട്ടിൽ, ഓരോ 1.6 കിലോമീറ്ററിലും ഓരോ വളവ് വീതമുള്ള നിലവിലെ ട്രാക്കിൽ ഓടിച്ചാൽ എന്ത് ഉണ്ടാവും?

ഈ ചോദ്യം ചോദിക്കാൻ കേരളത്തിലെ ഏതെങ്കിലും മീഡിയാക്കാര് മുതിർന്നോ?

ന്യൂഡൽഹി വാരാണസി വന്ദേഭാരത് എക്സ്പ്രസ്സിന്റെ റണ്ണിങ് ഷെഡ്യുൾ ഒന്ന് റെയിൽവേയുടെ സൈറ്റിൽ പോയി പരിശോധിച്ചിട്ട് വിഡി സതീശനും കെ സുരേന്ദ്രനും എഴുന്നളിച്ച മണ്ടത്തരത്തിനെ ചോദ്യം ചെയ്യുക എന്ന, ഒരു സ്മാർട്ട്ഫോണും നെറ്റ് കണക്ഷനും ഉള്ള സോഷ്യൽ മീഡിയ ബ്ലോഗ്ഗർമാർക്ക് മിനിറ്റുകൾ കൊണ്ട് സാധിക്കുന്ന വളരെ ബേസിക്കായ ഈ ഫാക്ട് ചെക്കിങ് പോലും ചെയ്യാൻ നിങ്ങളെ കൊണ്ട് കൊള്ളാതായത് എന്ത് കൊണ്ടാണ്, മാധ്യമപ്രവർത്തകരേ?

ഹരിക്കാനും ഗുണിക്കാനും വശമില്ല എന്നറിയാം. At least ആ റയിൽവെ ഷെഡ്യൂളിൽ ഉള്ള സമയവും സ്പീഡും ഒന്ന് പകർത്തി എഴുതുകയെങ്കിലും ചെയ്തൂടെ? കുറഞ്ഞത് പ്രൈമറി സ്‌കൂളിൽ എഴുത്തും വായനയും പഠിപ്പിച്ച ടീച്ചർമാരുടെ ആത്മാഭിമാനം എങ്കിലും ഒന്ന് സംരക്ഷിക്കാൻ ബാധ്യത ഇല്ലേ മീഡിയാക്കാർക്ക്?

നിങ്ങൾ ചെയ്യേണ്ട മിനിമം ജോലി പോലും വൃത്തിയായി ചെയ്യാൻ നിങ്ങളെക്കൊണ്ട് ആവാത്തത് കൊണ്ടാണ് ഫുടബോൾ ക്ലബ് ഫൈറ്റും സിനിമാനിരൂപണവും ആയി നടക്കേണ്ട സോഷ്യൽ മീഡിയ ഈ പണി ചെയ്യുന്നത്. ഇത് നിങ്ങളുടെ കഴിവില്ലായ്മക്കും പരാജയത്തിനും ഉള്ള സ്വർണ്ണമെഡൽ ആണ്.
273215659_2356291941338840_8171279460754393331_n