ചില മീഡിയ ഉഡായിപ്പുകൾ

നിർദ്ദിഷ്ട മുംബൈ - ഹൈദരാബാദ് ഹൈസ്പീഡ് ട്രെയിനിനെ പറ്റി എഴുതുമ്പോൾ മനോരമയ്ക്ക് നൂറ് നാക്കാണ്‌.

പ്രത്യേകിച്ചും ഈ പോയിന്റ്കൾ ശ്രദ്ധിക്കണം:

“നിലവിലുള്ള ട്രെയിനുകൾ ശരാശരി 14 മണിക്കൂർ എടുക്കുമ്പോഴാണ് 650 കിലോമീറ്റർ ദൂരം നാലു മണിക്കൂർ കൊണ്ട് പിന്നിടാവുന്ന വിധം അതിവേഗ പാത ഒരുക്കാനുള്ള ശ്രമം”

“വാണിജ്യ, വ്യവസായ, ടൂറിസം രംഗങ്ങളിൽ കുതിപ്പിന് അതിവേഗപാത വഴിയൊരുക്കും”

“നിലവിൽ ഒന്നര മണിക്കൂർകൊണ്ട് വിമാനമാർഗം എത്താമെങ്കിലും വിമാനത്താവളത്തിലെ കാത്തിരിപ്പും മറ്റും കണക്കാക്കിയാൽ അതിലും സൗകര്യം നാലു മണിക്കൂർ കൊണ്ട് എത്തുന്ന അതിവേഗ ട്രെയിൻ”

“വിശദമായ പഠനറിപ്പോർട്ട് അടുത്ത വർഷം പകുതിയോടെ തയാറാകും”

കേരളത്തിലെ റയിൽ വികസനത്തിന്റെ കാര്യമല്ലാത്ത കൊണ്ട്:

“കടബാധ്യത”,

“സംസ്ഥാനത്തെ രണ്ടായി പകുക്കുന്ന റയിൽ പാത”,

“ട്രെയിൻ ഓടുമ്പോൾ ഉണ്ടാകുന്ന വെള്ളപ്പൊക്കം”

തുടങ്ങിയ "ആശങ്കകൾ " ഇല്ല.

“ആർക്കാണ് ഇത്ര സ്പീഡിൽ ഹൈദരാബാദിൽ പോകാൻ തിടുക്കം?”

“മഹാരാഷ്ട്രയുടെ തലസ്ഥാനം ഹൈദരാബാദിന്റെ അടുത്തോട്ട് മാറ്റിയാൽ പോരെ?”

തുടങ്ങിയ ചോദ്യങ്ങളും ഇല്ല.

KRail സിൽവർലൈൻ പദ്ധതിയോടുള്ള മനോരമാദികളുടെ എതിർപ്പിന്റെ പിന്നിലുള്ള കാരണം ഇത്രയുമേ ഉള്ളു:

പദ്ധതി കേരളത്തിലാണ്, അങ്ങനെയിപ്പോ ഇവിടം നന്നാവേണ്ട.

#KRail #silverline #highspeedtrain

https://www.manoramaonline.com/…/mumbai-hyderabad-high…