കേരളത്തിലെ ഒരു പത്രം മാത്രം (മംഗളം) ജൂൺ 1 മുതൽ കാസർകോട്–തിരുവനന്തപുരം സെമി ഹൈസ്പീഡ് റയിൽ പദ്ധതിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകളാണു താഴെ:
ജൂൺ 2
1.പരിസ്ഥിതി പഠനം നടത്തിയത് അംഗീകാരമുള്ള ഏജൻസിയല്ല
ജൂൺ 3
2.കെ റെയിലിനു സംരക്ഷണം ചൈന വൻമതിൽ ഒരുക്കി
ജൂൺ 4
3.കെ റെയിൽ അലൈൻമെന്റ് മാറ്റില, ഒരു ലക്ഷം പേരെ കുടിയിറക്കണം
ജൂൺ 7
4.സിൽവർ ലൈൻ, കേരളത്തിന് വൻ സാമ്പത്തിക ബാധ്യത
ജൂൺ 9
5.സിൽവർ ലൈൻ, റെയിൽവേയുടെ നിർദേശങ്ങൾ അവഗണിച്ചു
ജൂൺ 10
6.സതേൺ റെയിൽവേയുടെ നിർദേശങ്ങൾ പാലിക്കില്ല– കെ റെയിൽ എംഡി
ജൂൺ 11
7.സംരക്ഷണ ഭിത്തി അണക്കെട്ടു പോലെ, വേണ്ടത് സമഗ്ര പരിസ്ഥിതി പഠനം
ജൂൺ 12
8.റെയിൽവേയുടെ സ്ഥലം സിൽവർ ലൈന് വിട്ടു നൽകില്ല. പ്രഖ്യാപിത പദ്ധതികൾ നടപ്പാക്കും
ജൂൺ 13
9.കെ–റെയിൽ സർക്കാർ ഭൂമിക്ക് വില നിശ്ചയിട്ടില്ല
ജൂൺ 18
10.പദ്ധതി രേഖ തയാറാക്കിയതു വിദഗ്ധ നിർദേശം മറികടന്ന്
ജൂൺ 21
11.കെ റെയിൽ ലാഭകരമാകില്ലെന്നു വിദഗ്ധർ
ജൂൺ 23
12.കെ റെയിൽ പദ്ധതി റിപ്പോർട്ട് പുറത്തു വിടാതെ സർക്കാർ
ജൂൺ 26
13.കെ–റെയിൽ നഷ്ട സാധ്യത കൂടുതൽ
ജൂലൈ 1
14.ബുളറ്റ് ട്രെയിൻ പദ്ധതി ഉപേക്ഷിച്ചതു ഡിഎംആർസിയെ ഒഴിവാക്കാൻ
ജൂലൈ 2
15.അതിവേഗ പാതയിൽ സംസ്ഥാനങ്ങൾ മുന്നോട്ട്, അർത്ഥ അതിവേഗത്തിൽ കേരളം പിന്നോട്ട്
ജൂലൈ 3
16.കെ റെയിൽ നടപ്പാക്കുന്നതു ജനത്തെ തെറ്റിദ്ധരിപ്പിച്ച്
ജൂലൈ 10
17.കെഎസ്ആർടിസി കട്ടപ്പുറത്ത്, സിൽവർ ലൈന് ശതകോടികളുടെ വിദേശ വായ്പ
ജൂലൈ 20
18.സിൽവർ ലൈൻ സംസ്ഥാനത്തെ കടക്കെണിയിലാക്കും.
—
എല്ലാം മംഗളത്തിലെ ഒരേ “പ്രവർത്തകന്റെ” തന്നെ കൈപ്പണിയാണ്.
ഇനി ഈ വാർത്തകളിൽ ഒന്നും പറയാത്ത ഒരു ട്വിസ്റ്റ് ഉണ്ട്.
അദ്ദേഹത്തിന്റെ കൈവശമുള്ള ഭൂമിയുടെ ഒരു ഭാഗത്തു കൂടെ കെ റെയിൽ അലൈൻമെന്റ് കടന്ന് പോകും, അദ്ദാണ്.
എങ്ങനെയുണ്ട് “മീഡിയ എത്തിക്സ്”?