ഒരു തിരുവോണ തലേന്നാണ്‌ വെഞ്ഞാറമ്മൂട്‌ രണ്ട്‌ ഡി വൈ എഫ്‌ ഐ സഖാക്കളെ , കോൺഗ്രസ്സ്‌ കാപാലികർ വെട്ടിക്കൊല്ലുന്നത്‌. സ:ഹക്കിനേയും മിഥിലാജിനേയും

ഒരു തിരുവോണ തലേന്നാണ്‌ വെഞ്ഞാറമ്മൂട്‌ രണ്ട്‌ ഡി വൈ എഫ്‌ ഐ സഖാക്കളെ , കോൺഗ്രസ്സ്‌ കാപാലികർ വെട്ടിക്കൊല്ലുന്നത്‌. സ:ഹക്കിനേയും മിഥിലാജിനേയും. സി പി എമ്മുകാർ കൊല്ലപ്പെടേണ്ടവരാണെന്ന പൊതുബോധം നില നിൽക്കുന്ന നാട്ടിൽ, പതിവ്‌ പോലെ മാധ്യമങ്ങൾ തന്നെ അതിനായി മുന്നിട്ടിറങ്ങി. കൊല്ലപ്പെടുന്നവർ സി പി എമ്മുകാരാണെങ്കിൽ, കൊലയിൽ രാഷ്ട്രീയമുണ്ടോ , വ്യക്തി വൈരാഗ്യമാണോ തുടങ്ങി, പ്രതികളെ വെളുപ്പിക്കുന്ന പതിവ്‌ മാപ്ര കൂട്ടിക്കൊടുപ്പ്‌ ഇവിടെയും ആവർത്തിച്ചു. അതിന്റെ ഒരു ഘട്ടത്തിൽ പ്രത്യാക്രമണത്തിലാണ്‌ കൊല്ലപ്പെട്ടതെന്നും, മരിച്ചവർ അത്ര നല്ലവരല്ല എന്ന് വരെ മാധ്യമങ്ങൾ പറഞ്ഞ്‌ വെച്ചു. കൊന്നവരെക്കാൾ ക്രൂരതയോടെ ആ സഖാക്കളെ മാധ്യമങ്ങൾ വേട്ടയാടി…

അക്കാലത്തെ മനോരമയുടെ രണ്ട്‌ അന്തിച്ചർച്ചകൾ ഇപ്പോഴും കണ്മുന്നിലുണ്ട്‌, നിഷാ പുരുഷോത്തമന്റെ പരിഹാസചിരിയും അതിന്‌ സ: എ എ റഹീമിന്റെ പൊട്ടിത്തെറിയും, മറ്റൊന്ന് ഷാനിയുടെ അടൂർ പ്രകാശിനെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയും…!!

ഇന്നിപ്പോ അതേ ആവേശത്തോടെ, മനോരമ, വീണ്ടും രഗത്തിറങ്ങിയിട്ടുണ്ട്‌. …!

സഖാക്കൾ ഹക്കിന്റേയും മിഥിലാജിന്റേയും കൊലപാതകികൾ രണ്ടര വർഷമായി വിചാരണ തടവുകാരായി ജയിലിലാണ്‌. ഒന്നാം പ്രതി സജീബിന്റെ മാതാവ്‌ റംല നെടുമങ്ങാട്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ ഒരു ഹർജ്ജി നൽകുന്നു. അതിൽ അവർ ആരോപിക്കുന്നത്‌ ’ ആത്മരക്ഷാർത്വമാണ്‌ തന്റെ മകൻ അവരെ ആക്രമിച്ചതെന്നും, അവൻ സ്വയം പ്രതിരോധിച്ചതാണ്‌ ’ എന്നുമാണ്‌, അത്‌ കൊണ്ട്‌ കേസ്സിൽ സാക്ഷികളായവരെ പ്രതിയാക്കണം എന്നുമാണ്‌ ഹർജ്ജി.

ഹർജ്ജി സ്വീകരിച്ച കോടതി പതിവ്‌ നടപടി ക്രമങ്ങളുടെ ഭാഗമായി അന്വേക്ഷിക്കാാൻ വെഞ്ഞാറമ്മൂട്‌ പോലീസിനെ ചുമതലപ്പെടുത്തുകയും സാക്ഷികളോട്‌ ഹാജരാകാൻ ആവശ്യപ്പെടുന്ന സമൻസ് അയക്കുകയും ചെയ്തു…

സധാരണ പ്രതിസ്ഥാനത്ത്‌ നിൽക്കുന്നവർ കേസ്സിൽ രക്ഷപ്പെടാൻ എന്ത്‌ മാർഗ്ഗവും സ്വീകരിക്കുന്നത്‌ സ്വാഭാവികമാണ്‌. ഇവിടെയും അതാണ്‌ സംഭവിച്ചത്‌. പക്ഷെ ഇത്തരത്തിലുള്ള ഏത്‌ സ്വാഭാവിക നടപടിയേയും അസ്വാഭാവികതയും ലോകത്തിലെ ആദ്യ സംഭവുമാക്കാൻ മനോരമയ്ക്കും മാപ്രകൾക്കുമുള്ള പ്രത്യേക കഴിവ്‌, അത്‌ ഈ വാർത്ത റിപ്പോർട്ട്‌ ചെയ്ത രീതിയിൽ നിന്നും നിന്നും മനസിലാക്കാം…!

വാർത്തയിൽ ഒരു സൈഡിൽ സഖാക്കൾ ഹക്കിന്റേയും മിഥിലാജിന്റേയും ഫോട്ടോയ്ക്ക്‌ ഒപ്പം അക്കാലത്തെ എന്തിന്‌ കൊന്നു എന്ന ചോദ്യമുള്ള ഡി വൈ എഫ്‌ ഐ പോസ്റ്ററും ചേർത്തിട്ടുണ്ട്‌. അത്‌ കാണുന്നവൻ എന്ത്‌ ധരിക്കണം എന്ന് മനോരമയ്ക്ക്‌ വ്യക്തമായി അറിയാം. അതിൽ അവർ വിജയിച്ചു എന്ന് മാങ്കൂട്ടാതികളുടെ ആഘോഷത്തിൽ നിന്നും മനസ്സിലാക്കാം…!

അപ്പോഴും മനോരമയും കോൺഗ്രസ്സുകാരും ഒരു ചോദ്യത്തിന്‌ മറുപടി തരണം…

സ: ഹക്കും മിഥിലാജും കൊല്ലപ്പെട്ടോ…? അതോ അവർ ജീവിച്ചിരിപ്പുണ്ടോ…?

ഒന്നാം പ്രതി സജീബിന്റെ മാതാവ്‌ റംല ഹർജ്ജിയിൽ പറയുന്നത്‌, കൊല്ലപ്പെട്ടവർ ആദ്യം ആക്രമിച്ചത്‌ കൊണ്ട്‌ തന്റെ മകനടങ്ങുന്ന സംഘം തിരികെ പ്രതിരോധിക്കുകയും അതിൽ അവർ കൊല്ലപ്പെടുകയും ചെയ്തു എന്നാണ്‌. ലളിതമായി പറഞ്ഞാൽ അത്മരക്ഷാർത്തമുള്ള കൊലയായി കണക്കാക്കി തന്റെ മകനെ രക്ഷിച്ചെടുക്കാനുള്ള ഒരു പ്രതിയുടെ മാതാവിന്റേയും അവരുടെ വക്കീലിന്റേയും മിടുക്കിനെയാണ്‌, ഡി വൈ എഫ്‌ ഐയുടെ പോസ്റ്റർ വാർത്തയിൽ ചേർത്ത്‌ വെളുപ്പിച്ചെടുക്കാൻ മനോരമ ശ്രമിക്കുന്നത്‌…!

1- ഹക്കും മിഥിലാജും കൊല്ലപ്പെട്ടു എന്ന വാസ്തം

2- സജീബ്‌ അടക്കമുള്ള പ്രതികളാണ്‌ കൊല ചെയ്തത്‌ എന്ന വാസ്തവം

ഈ രണ്ട്‌ വാസ്തവങ്ങളെ ആണ്‌ മനോരമ ഒറ്റ വാർത്തയിലൂടെ കുഴിച്ച്‌ മൂടാൻ ശ്രമിക്കുന്നത്‌…!

കൊല്ലപ്പെടുമ്പോൾ സഖാവ് മുഹമ്മദിന്റെ ഹഖിന്റെ ഭാര്യ നജീല മൂന്നുമാസം ഗർഭിണിയാണ്‌. മകൾ ഒരുവയസുകാരി ഐറ പിച്ചവയ്‌ക്കുന്നതേയുള്ളൂ , ഉപ്പ മരിച്ചത്‌ അറിയാതെ, ആ തിരുവോണപ്പകലത്രയും അവൾ ഉപ്പാപ്പയുടെ കൈകളിലായിരുന്നു. ഇടയ്‌ക്ക്‌ തോളിൽ ചാഞ്ഞുറങ്ങി. ബാപ്പയെ കാണാതിരുന്നിട്ടും അവൾ കരഞ്ഞില്ല. വാശിപിടിച്ചില്ല. ഉറക്കെ ചിരിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്‌തില്ല. ജീവിതത്തിലേക്ക്‌ കൈപിടിച്ചു നടത്താൻ അവൾക്കിനി ഉപ്പയില്ല എന്ന്, അന്ന് അവൾക്ക്‌ ബോധ്യമായിട്ടുണ്ടാകില്ല, ഇന്നും…

വാപ്പച്ചി കൊണ്ടുവരുന്ന ഓണസമ്മാനം കാത്തിരിക്കുകയായിരുന്നു മിഥിലാജിന്റെ മക്കൾ ഇഹ്‌സാനും ഇർഫാനും. അവരുടെ മുന്നിലേക്കെത്തിയത്‌ ഹൃദയത്തിലാണ്ട ഒരൊറ്റക്കുത്തിൽ ഒരുപാട്‌ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ വാപ്പച്ചിയുടെ ചേതനയറ്റ ശരീരം. വെള്ള തുണിക്കെട്ടിനുള്ളിൽ ഉറങ്ങുന്ന വാപ്പയുടെ മുഖത്തുനോക്കാനാകാതെ ഏഴുവയസുകാരൻ ഇഹ്‌സാൻ പൊട്ടിക്കരഞത്‌ ഇന്നും ഓർമ്മയിലുണ്ട്‌. ഒന്നും മനസിലാവാതെ പകച്ചുനിന്ന അഞ്ചുവയസുകാരൻ ഇർഫാൻ വാപ്പ ഇനിയില്ലെന്ന്‌ തിരിച്ചറഞ്ഞ നിമിഷം നിലവിളിച്ചതും …ഇനിയൊരിക്കലും ഉണരാത്ത വാപ്പയുടെ മുഖത്തേക്ക്‌ നോക്കാനാകാതെ ആ മക്കൾ ചുറ്റുംനിന്നവരുടെ മുഖങ്ങളിലേക്ക്‌ നോക്കി വാവിട്ടു കരഞ്ഞപ്പോൾ ചങ്ക്‌ പിടഞ്ഞത്‌ ചുറ്റും കൂടി നിന്ന ആയിരങ്ങളുടേത്‌ കൂടെയായിരുന്നു…

ഇനിയുള്ള കാലമത്രയും ഓണമെന്നാൽ ഉപ്പമാരുടെ നോവുള്ളൊരോർമയാണ് ആ മക്കൾക്കിനി…!

കോന്നിട്ടും പക തീരാതെ പിൻ തൂടർന്ന് വേട്ടയാടുകയാണ്‌ വേട്ടപ്പട്ടികൾ…ഇത്തരം മാധ്യമ പ്രവർത്തനത്തിന്‌ കാലം ചിലതൊക്കെ നീക്കി വെച്ചിട്ടുണ്ടാകും എന്നുറപ്പാണ്‌…!!