സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല, പദ്ധതി അനിവാര്യം എന്ന നയപ്രഖ്യാപന പ്രസംഗം കേട്ട് സന്തോഷിച്ചിരിക്കുമ്പോഴാണ് വീ ഡി സതീശന്റെ പഴയൊരു പ്രഖ്യാപനം കാണുന്നത്
“സില്‍വര്‍ ലൈന്‍ കേരളത്തില്‍ സമ്മതിക്കില്ല, ജനത്തെ അണിനിരത്തി നേരിടും, കേന്ദ്രം അനുമതി തന്നാലും പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ല”
കുമ്പളങ്ങി നൈറ്റിലെ സൗബിന്റെ കഥാപാത്രത്തിന്റെ ഡയലോഗ് ആണ് പെട്ടന്ന് ഓർമ്മ വന്നത്… പോയി… മൂഡ് പൊയി… !
ഇനി ഡൽഹിയിൽ നിന്നും പുതിയൊരു വാർത്തയുണ്ട്. അത് കൂടെ ഒന്ന് വായിക്കാം…!
കെ റയിലും വന്ദേഭാരതുമൊന്നുമല്ല, മണിക്കൂറിൽ 160 കിലോമീറ്റർ സ്പീഡിൽ ഓടുന്ന മറ്റൊരു ട്രയിൻ വരുന്നു. റെയിൽ വേ അല്ല, RRTS ( റീജ്യണൽ റാപ്പിഡ് ട്രൈയിൻ സർവ്വീസ് ) എന്ന പദ്ധതി
ഡെൽഹിക്ക് ചുറ്റുമുള്ള പ്രദേശത്തെ ബന്ധിപ്പിച്ച് NCRTC ആണ് നടപ്പിലാക്കുന്നത്.കേന്ദ്രവും,ഡൽഹി, ഹരിയാന,ഉത്തർപ്രദേശ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും സംയുക്തമായി ആണ് പ്രോജക്ട് നടപ്പിലാക്കുന്നത്.പദ്ധതിയ്ക്കായി പുതിയ പാളത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്.
ഡൽഹിയിൽ നിന്നും മീറട്ടിലേയ്ക് പണിയുന്ന 82 കിലോമീറ്റർ ദൂരമുള്ള പാതയ്ക്ക് 30,274 കോടിയാണ് നിർമ്മാണ ചിലവ് കണക്കാക്കിയിരിക്കുന്നത്. 20 ശതമാനം കേന്ദ്രവും, 20 ശതമനം സംസ്ഥാനങ്ങളും വഹിക്കുന്ന പദ്ധതി ചിലവിന്റെ ബാക്കി 60 ശതമാനം തുക അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും വായ്പയായി എടുക്കും.ഒരു കിലോമീറ്ററിന് 370 കോടി ചിലവാകുന്ന പദ്ധതിയ്ക്കായി തുരങ്കങ്ങളുടെ നിർമ്മാണവും സ്ഥലമെടുപ്പ് ജോലിയും പുരോഗമിക്കുകയാണ്.
കേരളം നിർമ്മിക്കാനിരിക്കുന്ന കെ റയിലുമായി താരതമ്യം ചെയ്യുമ്പോൾ അതിനെക്കാൾ ഉയർന്ന തുകയ്ക്കാണ് പുതിയ പാത നിർമ്മിക്കുന്നത്. RRTS ന് 82 കിലോമീറ്ററിന് 30,274 കോടി രൂപ ചിലവാകുമ്പോൾ കെ റയിൽ 532 കിലോമീറ്ററിന് 64000 കോടി രൂപയാണ് ആകെ നിർമ്മാണ ചിലവ്.
രാജ്യമെമ്പാടും അതിവേഗ പാതകളുടെ നിർമ്മാണ ജോലികൾപുരോഗമിക്കുകയോ, പ്രാരംഭ നടപടികളിലോ ആണ്.
കേരളം ഇപ്പോഴും ലൂസ് മണ്ണിന്റെയും തൂക്കണാം കുരുവിയുടെയുടേയും പുറകെയാണ്…!
കടുത്ത ഇടതുവിരോധം സൂക്ഷിക്കുന്ന മാപ്രകളും, സംഘപരിവാർ ബന്ധമുള്ള മാധ്യമങ്ങളും , കാലം മാറുന്നതറിയാത്ത കാൽപ്പനികതയിൽ മാത്രം അഭിരമിക്കുന്ന സാഹിത്യകാരന്മാരും കോലീബി മഴവിൽ സഖ്യവും മൗദൂദി അജണ്ടയും ചേർന്ന് കേരളത്തിന്റെ മുന്നോട്ട് പോക്കിനെ തടയുമ്പോൾ , മറ്റ് സംസ്ഥാനങ്ങൾ ദേശീയ പാത പൂർത്തിയാക്കി, രണ്ടും മൂന്നും ഘട്ടം കടന്ന്, വീണ്ടും പുതിയ പാതകൾ പണിയുകയാണ്. നമ്മൾ ഇന്നും ആദ്യ പാതയുടെ നിർമ്മാണ ജോലികളിലും.!
മനുഷ്യർ നാൽക്കാലികളെക്കാൾ ഗതികെട്ട രീതിയിൽ യാത്ര ചെയ്യാൻ വിധിക്കപ്പെട്ടൊരു സംസ്ഥാനത്ത്, ആർക്കാണിത്ര ധ്യതി എന്ന് രാഷ്ട്രീയക്കാർക്കും കവികൾക്കും ചോദിക്കാനാകുന്നത് ഇവർ ഉണ്ടാക്കി വെച്ചോരു പഴകി പുളിച്ച പൊതുബോധത്തിന്റെ പിൻബലത്തിലാണ്…
ഖത്തറിലെ ഗതാഗത സംവിധാനം കണ്ട്, സി എമ്മേ നമുക്കും അടിസ്ഥാന സൗകര്യ വികസനം വേണ്ട എന്ന് നിയമസഭയിൽ ചോദിക്കുന്ന ജനപ്രതിനിധി, പുറത്തിറങ്ങി ഇത്തരം പദ്ധതികളെ എന്ത് വില കൊടുത്തും തടയുമെന്ന് പറയുമ്പോൾ , ആ ഇരട്ടത്താപ്പ് കണ്ട് കൺ മിഴിച്ചിരിക്കുകയാണ് നമ്മുടെ പുതിയ തലമുറ.
അടയ്ക്കപ്പെടുന്നത് അവരുടെ വാതിലുകളാണ്. കവികൾക്കും കപട പരിസ്ഥിതിയോളികൾക്കും തങ്ങളുടേയും തങ്ങളുടെ തലമുറയുടേയും ജീവിതം സെയിഫ് ആയതിന്റെ, ആക്കിയതിന്റെ പിൻബലത്തിൽ, സർക്കാരുദ്യോഗം പിരിഞ്ഞതിന്റെ പെൻഷനും വാങ്ങി, ചാര് കസേരയിലിരുന്ന് നീട്ടി എഴുതി വിടുന്ന തൂക്കണാം കുരുവി ഖാണ്ഡങ്ങൾ, പിന്നോട്ടാക്കി കളഞ്ഞത് ഒരു നാടിന്റെ വികസനത്തിന്റെ ഇരുപത്തി അഞ്ച് വർഷത്തെ എങ്കിലും കുതിപ്പിനെ ആയിരുന്നു…!
നമുക്കുമുണ്ട് സമയത്തിന്റെ വില എന്ന് ബോധ്യപ്പെടുന്ന തലമുറ വളർന്ന് വരുന്നുണ്ട് എന്നതാണ് ആശ്വാസം. കെ റയിൽ ഒരു സ്വപ്നമായി അവശേഷിക്കില്ല, ഏത് കേന്ദ്ര സഹ വാഴകൾ മുന്നിൽ നിന്നും പിന്നിൽ നിന്നും പാര പണിതാലും കെ റയിൽ പോലുള്ള പദ്ധതികൾ നമ്മുടെ നാട്ടിലും വരിക തന്നെ ചെയ്യും. പക്ഷെ അപ്പേഴേയ്ക്കും ഇന്ന് നൂറു രൂയ്ക്ക് തീർക്കേണ്ട ജോലിയ്ക്ക് അന്ന് ആയിരം രൂപ നൽകേണ്ടി വരും എന്നൊരു ഗതികേട് കൂടി നമ്മൾ അനുഭവിക്കേണ്ടി വരുമെന്ന് മാത്രം.
ദേശീയ പാത സ്ഥലമെടുപ്പിന് പാര പണിത പരിസ്ഥിതി തീവ്രവാദികൾ കാരണം, സ്ഥലമേറ്റെടുക്കലിന്റെ 25 ശതമാനം തുക കൈയ്യിൽ നിന്നും മുടക്കേണ്ടി വന്ന ഏക സംസ്ഥാനം കേരളം ആണെന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുള്ളപ്പോൾ, ഇവറ്റകൾ കാരണം ഇവിടെയും നമ്മളെ കാത്തിരിക്കുന്ന വിധി മറ്റൊന്ന് ആകില്ല തന്നെ എന്നതാണ് ദുഖകരം.!