മനോരമയും എം ആർ എഫും മനോരമയുടെ പ്രൊപ്പഗാണ്ടയും


മനോരമ കളിക്കുന്നത് ചെറിയ കളിയല്ല. ഇന്ന് വ്യവസായ വകുപ്പിന് നേരെ കൊടുത്തത് പോലുള്ള വ്യാജ വാർത്തകൾ അവർ ദീർഘകാലമായി നടത്തുന്ന പ്രവർത്തനത്തിന്റെ തുടർച്ചയാണ്. മനോരമയുടെ ദേശദ്രോഹപരമായ പ്രവർത്തനങ്ങളുടെ വേരുകൾ ആദ്യ കേരള സർക്കാരിനെയും താണ്ടി പിറകിലോട്ട് പോകും.
1890 ലാണ് കണ്ടത്തിൽ വർഗീസ് മാപ്പിള മലയാളമനോരമ ആദ്യമായി തുടങ്ങുന്നത്. ഇന്ന് പത്രമേഖലയിൽ മാത്രമല്ല അതിനു പുറത്തും പടർന്നു പന്തലിച്ചു കിടക്കുന്ന വ്യവസായ സാമ്രാജ്യം കണ്ടത്തിൽ കുടുംബത്തിനുണ്ട് . കെ.എം മാമൻ മാപ്പിള തുടങ്ങിയ എം.ആർ.എഫ് എന്ന കമ്പനിക്ക് ഇന്ന് നാലു ബില്യൻ യു.എസ് ഡോളറിനടുത്തു വാർഷിക വരുമാനമുണ്ട്. ഈ നൂറ്റി മുപ്പത് വർഷത്തെ പ്രവർത്തനം മനോരമയ്ക്ക് ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ബന്ധങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. നമ്മൾ കരുതുംപോലെ അവർ കേരള കോൺഗ്രസ്സിനോ കുഞ്ഞൂഞ് അച്ചായനോ വേണ്ടി പണിയെടുക്കുന്ന ചെറിയ കളിക്കാർ അല്ല. ദേ ആർ ഡീലിങ് വിത്ത് റിയൽ ഡെവിൾസ്.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയെ താഴെയിറക്കാൻ അന്ന് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഐസൻ ഹോവർ ഇന്ത്യയിലെയും നേപ്പാളിലെയും അംബാസിഡറായി എൽസവർത്തു ബങ്കറിനെ നിയമിക്കുന്നതും ആ പദ്ധതി വിജയകരമായി നടപ്പാക്കിയതും ഇന്ന് പൊതുവെ അംഗീകരിച്ച സത്യമാണ്. സി.ഐ.എ യുടെ തന്നെ ഡീക്ലാസ്സിഫൈഡ് രേഖകളും അവിടെ ഉദ്യോഗസ്ഥരായിരുന്നവരുടെ ആത്മകഥകളിലും ഇക്കാര്യത്തിനു കൃത്യമായ തെളിവുകൾ ഉണ്ട്. എന്നാൽ സി.ഐ.എ ഇക്കാര്യം എങ്ങനെയാകും നടപ്പാക്കിയിട്ടുണ്ടാകുക എന്നതാണ് നാം അന്വേഷിക്കാതെ പോകുന്ന കാര്യം. സമരത്തിന് മുന്നിൽ നിന്ന കോൺഗ്രസ്സിനോ ക്രിസ്ത്യൻ സഭയിലെ ഒരു വിഭാഗത്തിനോ അല്ല മറിച്ചു സമര സംഘാടനത്തിനു അവർ തിരഞ്ഞെടുത്തത് മലയാള മനോരമയെയാണ്. അക്കാലത്തുള്ള മനോരമ പത്രത്തിൽ ഒരു ഗവേഷണം നടത്തിയാൽ ഇക്കാര്യം ബോധ്യമാകും. ഇത്തരത്തിൽ ഒരു സംഘാടനത്തിന്റെ ചുമതല ശബരിമലസമരക്കാലത്തും മനോരമ നിർവഹിച്ചിട്ടുണ്ട്. ബി.ജെ.പി യെക്കാൾ ശബരിമല സമര സംഘാടനം ഒരു മനോരമ അജണ്ട ആയിരുന്നുവെന്ന് ഇത്തിരി ശ്രദ്ധിക്കുന്ന ആർക്കും മനസിലാവും.
സി.ഐ.എ എന്ന് പറയുമ്പോൾ ഒരു കെട്ടുകഥയുടെ ഭാഗമാണ് എന്നൊരു പൊതുബോധം അവർ തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പക്ഷെ ലാറ്റിൻ അമേരിക്കയിലും , പശ്ചിമേഷ്യയിലും ചെറുതും വലുതുമായ പല സർക്കാരുകളെയും മാധ്യമങ്ങളെ കൂട്ടുപിടിച്ചും പട്ടാള സഹായത്തോടും അട്ടിമറിച്ചതിന്റെ ചരിത്രം നമുക്ക് അറിവുള്ളതാണല്ലോ.
മനോരമ പത്രങ്ങൾക്ക് പുറമെ വലിയ നിലയിലുള്ള ബിസിനസ്സ് ചെയ്യുന്നതും അത് വളരുന്നതും ഇത്തരം വിദേശ ഫണ്ടുകളുടെ സഹായത്തോടെയാണ് എന്നൊരു ആക്ഷേപമുണ്ട്. കേരളത്തിൽ അധികം ചർച്ച ആയില്ലെങ്കിലും ഇന്ത്യയിലെ മാധ്യമങ്ങളുടെ സി.ഐ.എ ബന്ധം നേരത്തെ ചില സമയങ്ങളിൽ ചർച്ചയായിരുന്നു. അതിന്റെ വിശദാംശങ്ങൾ സി.ഐ.എ യുടെ വെബ്‌സൈറ്റിൽ ഡീക്ലാസ്സിഫൈഡ് രേഖകളിൽ ലഭിക്കും.അത്തരത്തിൽ ഒന്നാണ് താഴെ കൊടുത്തിരിക്കുന്നത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ (PTI ) അംഗമായ ചില മാധ്യമങ്ങൾക്ക് സി.ഐ.എ ഫണ്ട് ലഭിക്കുന്നുണ്ട് എന്ന ആരോപണം അന്നത്തെ അതിന്റെ ചെയർമാൻ നിഷേധിക്കുന്നുണ്ട്. കൗതുകമെന്തെന്നാൽ അതുമായി ബന്ധപ്പെട്ട അന്നത്തെ പത്ര രേഖകൾ സി.ഐ.എ പിന്നീട് പുറത്തുവിട്ട രേഖകളുടെ കൂട്ടത്തിൽ കാണാം. പക്ഷെ ഈ വാർത്ത ഗൂഗ്‌ളിൽ എത്ര തപ്പിയാലും കിട്ടില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ സി.ഐ.എ യുടെ പ്രകടമായ ഇടപെടലുകൾക്ക് തുടക്കം കുറിച്ച വിമോചന സമരത്തിലെ മനോരമായുടെ പങ്കുമായി ഇത് ചേർത്ത് വായിക്കുമ്പോൾ അത് വെറും ആക്ഷേപം അല്ലെന്നു ബോധ്യപ്പെടും.
രസകരമായ കാര്യം , വിമോചന സമരം നടന്നു കമ്മ്യൂണിസ്റ്റ് സർക്കാർ വീണ് മാസങ്ങൾക്ക് ശേഷം 1960 ലാണ് കണ്ടത്തിൽ കുടുംബത്തിന്റെ റബ്ബർ വ്യവസായ സംരഭം Madras Rubber Factory limited (MRG) എന്ന പേരിൽ കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതും അമേരിക്കയിലെ ഓഹിയോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Mansfield Tire & Rubber company യുമായി കൂട്ടുകച്ചവടത്തിനു തുടക്കം കുറിക്കുന്നതും.
അതായത് മനോരമയുടെ ഇന്നത്തെ സാമ്രാജ്യം എന്നത് രാജ്യദ്രോഹപരമായ പ്രവർത്തനങ്ങളിൽ നിന്നുണ്ടായതാണ് എന്ന് സാരം.