വ്യവസായ വകുപ്പ് കള്ളക്കഥയും മനോരമയും

" പുതുതായി ഒന്ന് ആരംഭിച്ചു എന്ന് പറയുമ്പോൾ പഴയതൊന്ന് അവിടെ അവസാനിച്ചു എന്നത്‌ കാണാതിരുന്നു കൂടാ…"

_അയ്യപ്പദാസ്‌.

നീയെന്ത്‌ തേങ്ങയാടാ ഈ പറയുന്നത്‌ …

കലാഭവൻ ഷാജോൺ jpj

’ ലക്ഷണമൊത്ത കള്ളം ’ എന്ന പേരിൽ, കേരളം വ്യവസായ സൗഹ്യദം അല്ല എന്ന് വരുത്തി തീർക്കാൻ ചെയ്ത സ്റ്റോറിയുമായി ബന്ധപ്പെട്ട മനോരമ ഡിബേറ്റ്‌ ആണ്‌ രംഗം.

പഴയ സ്ഥാപനങ്ങൾ ആണ്‌ സംരഭക വർഷം പദ്ധതിയിൽ എന്ന് കാണിക്കാൻ മനോരമ തേരാ പാരാ അലഞ്ഞ്‌ കണ്ടു പിടിച്ച ’ ഫാത്തിമാസ്‌ ഫുഡ്‌ ’ ആണ്‌ വിഷയം.

മനോരമയുടെ വാദം അത്‌ പഴയ സ്ഥാപനം ആണ്‌ എന്നാണ്‌. അങ്ങനെയല്ല എന്ന് തെളിഞ്ഞതാണല്ലോ എന്ന സി പി എം പ്രതിനിധി സഖാവ്‌ അനിൽ കുമാറിന്റെ ചോദ്യത്തിനാണ്‌ മുകളിൽ പറഞ്ഞത്‌ പോലെ അയ്യപ്പദാസ്‌ ഉരുളുന്നത്‌…!

എന്താണ്‌ വാസ്തവം…!

ശെരിയാണ്‌,ഫാത്തിമാസ് ഫുഡ് എന്ന പേരിൽ ഒരു തട്ടുകട ഈ പറയുന്ന പ്രദേശത്ത് ഉണ്ടായിരുന്നു. ആ സ്ഥാപനം കഴിഞ്ഞ വർഷം മറ്റൊരു വ്യക്തിക്ക് വിൽക്കുന്നു. തട്ടുകട വിപുലീകരിച്ച് പുതിയ സ്ഥാപനമായി മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ അത് ഒരു ഹോട്ടൽ ആണ് 08/06/2022 തീയതിയിലാണ് ആദ്യമായി ലൈസൻസ് ലഭിക്കുന്നത് തന്നെ. പഴയ സ്ഥാപനം നടത്തിയിരുന്നയാളെ പുതിയസ്ഥാപനത്തിൽ പുതിയ ഉടമ ജോലിയ്ക്ക്‌ വെയ്ക്കുന്നു.മനോരമ പുതിയസ്ഥാപനം ഉടമയെ കാണാതെ പഴയ ഉടമയെ കണ്ട്‌ ഇന്റർവ്വ്യൂ ചെയ്യുന്നു. അയാൾ ഇവിടെ ഇങ്ങനെ താൻ ഒരു സ്ഥാപനം നടത്തിരുന്നതായും പറയുന്നു. മനോരമ ആഘോഷം തുടങ്ങുന്നു…

08.06.2022 ൽ ലൈസൻസ്‌ എടുത്ത് വിപുലപ്പെടുത്തി പുതിയ ആൾ തുടങ്ങിയ ഈ സ്ഥാപനം എങ്ങനെയാണ് 8 വർഷം ആയി പ്രവർത്തിക്കുന്നത്‌ ആകുക…? ഇത്‌ പുതിയ സ്ഥാപനം , പുതിയ മുതലാളി …!

അയ്യപ്പദാസ്‌ ഒരു സ്ഥലം വാങ്ങി വീട്‌ വെയ്ക്കുന്നു. ആ സ്ഥലത്ത്‌ പഴയൊരു വീട്‌ ഉണ്ടായിരുന്നു. അത്‌ പൊളിച്ചിട്ടാണ്‌ പുതിയ വീട്‌ വെയ്ക്കുന്നത്‌. അപ്പോൾ അത്‌ അയ്യപ്പദാസിന്റെ പുതിയ വീട്‌ ആണ്‌. പകരം ഞാൻ ഇവിടെ മുമ്പ്‌ ഒരു വീടുണ്ടായിരുന്നു. അത്‌ കൊണ്ട്‌ ഇത്‌ പഴയ വീട്‌ ആണെന്ന് പറഞ്ഞാൽ അയ്യപ്പദാസ്‌ അംഗീകരിക്കുമോ…?

ഇനി മനോരമ പറയുന്ന മറ്റ്‌ രണ്ട്‌ സ്ഥാപനങ്ങൾ ഏതെന്ന് നോക്കാം…!

  1. THORAPPA BAPPU HOMEO CARE

കഴിഞ്ഞ 60 ആയി പ്രവർത്തിക്കുന്ന ഹോമിയോ സ്ഥാപനം എന്നാണ് മനോരമയുടെ അവാകാശ വാദം. എന്നാൽ അവിടെ ഒരു ഹോമിയോ സ്ഥാപനം ഇല്ലായിരുന്നു , ഇപ്പോൾ കട നടത്തുന്ന നസീഫിൻ്റെ ഉപ്പൂപ്പ ഒരു പാരമ്പര്യ വൈദ്യൻ ആയിരുന്നു , അദ്ദേഹം അവിടെ ഒരു കട നടത്തിയിരുന്നു. അത് ഹോമിയോ സ്ഥാപനം ആയിരുന്നില്ല. കഴിഞ്ഞ 2 വര്ഷം ആയി ഈ കട പ്രവർത്തിക്കുന്നില്ലായിയുന്നു. 2022 ആണ് വീണ്ടും ഈ സ്ഥാപനം തുറക്കുന്നത്. NASEEF T യുടെ പേരിൽ പുതിയ ലൈസൻസ് എടുക്കുന്നത് 30 മെയ് 2022 നു ആണ്. നസീഫിന്റെ വയസ് 29 മാത്രമാണ് , 29 വയസുള്ള ചെറുപ്പക്കാരൻ ആണോ 60 വര്ഷം പഴക്കം ഉള്ള സ്ഥാപനം പ്രവർത്തിക്കുന്നത് എന്നാണ് മനോരമ പറയുന്നത്?

2-റോയൽ ബാറ്ററി

ഷോപ്പിൻ്റെ പ്രമോഷന് വേണ്ടിയെന്ന് പറഞ്ഞാണ് മനോരമ റിപ്പോർട്ടർ വീഡിയോ എടുക്കുന്നത് തന്നെ . എടുത്ത വീഡിയോയിൽ നിന്ന് കുറച്ച് ഭാഗം അടർത്തി മാറ്റി ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് മനോരമ ശ്രമിച്ചത്. മനോരമ ബൈറ്റെടുത്തത് പുതിയ ഷോപ്പിന് മുന്നിൽ നിന്നാണ്. രണ്ട് ലൈസൻസെടുത്തിരുന്നു. ഭാര്യയുടെ പേരിലും ഇദ്ദേഹത്തിൻ്റെ പേരിലും. അതിലൊന്നാണ് ക്യാൻസൽ ചെയ്തത്. അല്ലാതെ തുറക്കും മുന്നെ പൂട്ടിപ്പോയ സ്ഥാപനമെന്ന് പറയുന്നത് ശരിയാണോ…?

കേരളം വ്യവസായ സൗ ഹ്യദമല്ല എന്ന് തെളിയിക്കാൻ മനോരമ നടത്തിയ പച്ചക്കള്ളങ്ങൾ ആണിവ…!!

ഒരു നാടിനെ ദ്രോഹിക്കാൻ ഒരു മാധ്യമത്തിന്‌ എന്തൊക്കെ ചെയ്യാനാകുമെന്നതിന്‌ ഏറ്റവും ചെറിയ ഉദാഹരണങ്ങൾ ആണ്‌ ഈ സ്റ്റോറി…!!