ഗൃഹസന്ദർശന ക്യാമ്പയിൻ
-ജനുവരി ഒന്നാം തീയതി മുതൽ ഇരുപത്തൊന്നാം തീയതി വരെയുള്ള ദിവസങ്ങളിൽ ഗൃഹസന്ദർശന ക്യാമ്പയിൻ
-പിബി അംഗങ്ങൾ മുതൽ പാർട്ടി അംഗങ്ങൾ വരെ കേരളത്തിലെ മുഴുവൻ വീടുകളും കയറും
-ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുക, ജനങ്ങളോട് പറയാനുള്ളത് പറയുക
-പാർട്ടിയെ പറ്റി, ഗവണ്മന്റിനെ പറ്റി അവരുടെ വിമർശങ്ങൾ എന്താണെന്ന് കേൾക്കും വേണ്ട മറുപടി പറയും.
-കൃത്യമായി താഴെ തലം വരെ പോയി ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അവരുടെ മനസിലുള്ളത് മനസിലാക്കുകയുമാണ് ലക്ഷ്യം.
-കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരു വീട് പോലും ഒഴിയാതെ എല്ലാ വീടുകളിലും പാർട്ടി എത്തും.
-ശരിയായ രീതിയിൽ പാർട്ടി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായിട്ട് ജനകീയമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനം കൂടിയാണിത്.
- നുണ മാത്രം പറയുന്ന മാധ്യമങ്ങളെ വിശ്വസിക്കാതെ ജനങ്ങളോട് സംവദിക്കുകയാണ്. ജനാഭിപ്രായം കേട്ട് തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും പാർട്ടിക്കും എതിരെ ഒരു വലതുപക്ഷ മാധ്യമചേരി രൂപപ്പെട്ടിരിക്കുന്നു. അവരുടെ കള്ളപ്രചാരണങ്ങളിൽ ജനങ്ങൾ പെട്ടുപോകാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രതയുടെ കൂടി ഭാഗമാണ് ഈ പരിപാടി.
സർക്കാരോ പാർട്ടിയോ പറയുന്നത് ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കാനോ വക്രീകരിച്ച് അവതരിപ്പിക്കാനോ ആണ് മുഖ്യധാരാ മാധ്യമങ്ങൾ പൊതുവേ ശ്രമിക്കുന്നത്.
സർക്കാരിന്റെ നേട്ടങ്ങളോ കേരളത്തിന് പൊതുവേ മുന്നേറ്റമുള്ള വാർത്തകളോ സംസ്ഥാനത്തിന് ലഭിക്കുന്ന ബഹുമതികൾ പോലുമോ മാധ്യമങ്ങൾക്ക് ചർച്ചയല്ല.
കഴിഞ്ഞ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗശേഷം പാർട്ടി സെക്രട്ടറി നടത്തിയ പത്രസമ്മേളനം ലൈവ് കൊടുത്തത് കൈരളി മാത്രമാണ്. മറ്റൊരു ചാനൽ ആരംഭത്തിലെ ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് നൽകിയത്. കാര്യമായ ബഹുജന സ്വാധീനമില്ലാത്ത ചില പ്രതിപക്ഷ പാർട്ടികളുടെ രണ്ടാംനിര നേതാക്കന്മാർക്ക് പോലും വലിയ പ്രാധാന്യം മാധ്യമങ്ങൾ കൊടുക്കുമ്പോഴാണിത്.
സി പി ഐ എം പറയുന്നത് ജനങ്ങൾ കേൾക്കണ്ടതില്ല എന്ന നിലപാടാണ് ചില മാധ്യമങ്ങൾ എടുക്കുന്നത്. എന്നിട്ട് സി പി ഐ എമ്മിനെക്കുറിച്ച് മാധ്യമങ്ങൾ സ്വയം വാർത്തയുണ്ടാക്കി ചർച്ച ചെയ്യുകയാണ്.
ഏറ്റവും ബഹുജനാടിത്തറയുള്ള ഈ പ്രസ്ഥാനത്തിന് ഒരു മാധ്യമത്തിന്റെയും സൗജന്യം വേണ്ട. ഞങ്ങൾ നേരിട്ടും ബദൽമാധ്യമങ്ങളെ ഉപയോഗിച്ചും ജനങ്ങളോട് സംവദിക്കും. ജനങ്ങളുടെ ഹൃദയത്തിലുണ്ട് ഈ പ്രസ്ഥാനം.
വിമർശനങ്ങളും നിർദ്ദേശങ്ങളും തേടി സിപിഐ(എം)ന്റെ എല്ലാതലത്തിലുമുള്ള നേതാക്കളും പ്രവർത്തകരും വീടുകളിലേക്ക് എത്തുകയാണ്. ഇന്നുമുതൽ ക്യാമ്പയിൻ ആരംഭിച്ചു.
ഉയർന്ന നേതാക്കൾ അടക്കം വീട്ടിലെത്തുന്നതോടെ ആത്മവിശ്വാസത്തോടെയും സ്നേഹത്തോടെയും ജനങ്ങൾ അവർക്ക് പറയാനുള്ളത് തുറന്ന് പറയുന്ന കാഴ്ചയാണ് കണ്ടത്.
മാധ്യമ നുണകളിൽ വിശ്വസിച്ചിരുന്ന പലരും സഖാക്കളിൽ നിന്ന് കാര്യങ്ങൾ മനസിലാക്കുന്നു.
വ്യത്യസ്ത രാഷ്ട്രീയത്തിലുള്ളവർപോലും വീട്ടിൽച്ചെന്ന് വിമർശനം കേൾക്കാൻ തയ്യാറായതിൽ മതിപ്പ് രേഖപ്പെടുത്തി.
നേതാക്കളോട് തുറന്നു വിമർശനങ്ങൾ പറയാൻ തയ്യാറാകുന്നത് ഈ പ്രസ്ഥാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് കാണിക്കുന്നത്.
സർക്കാരിലും പാർട്ടിയിലും വലിയ പ്രതീക്ഷകളുണ്ട്. കാര്യങ്ങൾ തുറന്നു പറഞ്ഞാൽ വീഴ്ചകൾ ഉൾക്കൊള്ളുമെന്നും തിരുത്തുമെന്നും അവർക്കൊപ്പം നിൽക്കുമെന്നും ജനങ്ങൾക്ക് വിശ്വാസമുണ്ട്. ആവേശത്തോടെയാണ് ജനങ്ങൾ പാർട്ടി സഖാക്കളെ അവരുടെ വീടുകളിലേക്ക് സ്വീകരിക്കുന്നത്.