കേരളം ചെയ്യേണ്ടതു ചെയ്യാതെയാണ് കേന്ദ്രത്തെ വിമർശിക്കുന്നത് എന്ന് വരുത്തിത്തീർക്കണം. നിഷ്പ്രയാസം കിട്ടുന്ന 25000 കോടി കളഞ്ഞുകുളിച്ചിട്ടാണ് പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുന്നത് എന്ന പൊതുബോധമുണ്ടാക്കണം. അങ്ങനെ സർക്കാരിനെ അടിക്കാൻ വി ഡി സതീശനും കെ സുരേന്ദ്രനും പണിതു നൽകിയ തുല്യനീളത്തിലുള്ള വടിയായിരുന്നു ഈ എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട്. അങ്ങനെയൊരു സംഗതിയേ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അറുത്തു മുറിച്ചു പറഞ്ഞത്.