ജി എസ് ടി നഷ്ടപരിഹാരം അരിയെത്ര ? പയറഞ്ഞാഴിയെന്ന് നിർമ്മലാ സീതാരാമൻ

സത്യത്തിൽ പ്രേമചന്ദ്രന്റെ ചോദ്യം കേട്ട് നിർമ്മലാ സീതാരാമന്റെ കിളി പറന്നതാകാനാണ് വഴി. കേരളത്തിന് ജിഎ സ് ടി കോമ്പൻസേഷൻ ഇനത്തിൽ ഇനി കിട്ടാനുള്ളത് 780 കോടി രൂപയാണ് എന്ന് കേരളവും കേന്ദ്രസർക്കാരും അംഗീകരിച്ചതാണ്. പ്രേമചന്ദ്രൻ ചോദിച്ചതോ, ഐജിഎസ് ടിയുടെ വകയിൽ 5000 കോടിയും. പ്രേമചന്ദ്രൻ ചോദിച്ചത് അരിയെത്രയെന്നാണ് മാഡം. അതിന് പയറഞ്ഞാഴി എന്നു മറുപടി പറഞ്ഞാൽ, സംഘികൾ ആഘോഷിക്കുമെന്നല്ലാതെ വേറെന്ത് സംഭവിക്കാൻ?