മോട്ടോർ വാഹന വകുപ്പിലെ കുടിശികത്തുകയായ 2616 കോടിയിൽ 1844 കോടിയും കെഎസ്ആർടിസിയുടെ കുടിശികയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക കെഎസ്ആർടിസിയിൽ നിന്ന് ഈടാക്കാനാവില്ല. ശേഷിക്കുന്ന 772 കോടിയിൽ 129 കോടിയ്ക്ക് റവന്യൂ റിക്കവറി നടപടികൾക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. ബാക്കി തുകയും റവന്യൂ റിക്കവറിയിലൂടെ ഈടാക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്ന് വകുപ്പ് നൽകിയ മറുപടി സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.