മന്ത്രിമാരെ നിശ്ചയിക്കുന്നതും , വകുപ്പ് വിഭജനം നടത്തുന്നതും മുഖ്യമന്ത്രിയുടെ സവിശേഷ അധികാരത്തിൽപ്പെട്ടതാണ് ,അത് ഭരണഘടനാദത്തമാണ്

മന്ത്രിമാരെ നിശ്ചയിക്കുന്നതും , വകുപ്പ് വിഭജനം നടത്തുന്നതും മുഖ്യമന്ത്രിയുടെ സവിശേഷ അധികാരത്തിൽപ്പെട്ടതാണ് ,അത് ഭരണഘടനാദത്തമാണ്

ഇന്ത്യൻ ഭരണഘടനയുടെ 164 അനുച്ഛേദപ്രകാരം മുഖ്യമന്ത്രിയുടെ ശുപാർശയിൽ മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട ഉത്തരവാദിത്വം ഗവർണ്ണർക്കാണ്. നിയമസഭാ അംഗത്വത്തിന് അയോഗ്യത കൽപ്പിച്ച് കൊണ്ട് ഒരു അധികാര സ്ഥാപനങ്ങളും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. അനുച്ഛേദം 164 (1B) യിൽ പറയും പ്രകാരമുള്ള ഒരു അയോഗ്യതയും സജി ചെറിയാന് ഇല്ല . അത്തരം സാഹചര്യത്തിൽ സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഗവർണർക്ക് ഭരണഘടനാ ഉത്തരവാദിത്വം ഉണ്ട് . നിയമസഭാ അംഗം അല്ലാത്ത ഒരാളെയും മന്ത്രിയായി മുഖ്യമന്ത്രിക്ക് ശുപാർശ ചെയ്യാം. മന്ത്രിയായി 6 മാസത്തിനകം നിയമസഭാംഗമായില്ലെങ്കിൽ അയോഗ്യനാവും എന്നാണ് അനുച്ഛേദം 164 (4) അനുശാസിക്കുന്നത്.

മുഖ്യമന്ത്രി ഒരു എം എൽ എ യെ / അല്ലെങ്കിൽ സാമാജികൻ അല്ലാത്ത ഒരാളെ മന്ത്രിയാക്കാൻ ശുപാർശ ചെയ്താൽ അതിൽ മറ്റെതെങ്കിലും പുന: പരിശോധന നടത്താൻ പോലും ഗവർണർക്ക് വിവേചനാധികാര അവകാശം ഇല്ല

ഇത് ഭരണഘടനയിലെ പ്രാഥമിക തത്വമാണെന്ന് ഇരിക്കെ സർക്കാർ - ഗവർണറുമായി ഒത്തുകളിച്ചു എന്ന് പറയുന്നതിൽ അർത്ഥം ഇല്ല

ഭരണഘടനയുടെ അനുഛേദം 164 പ്രകാരമാണ് മന്ത്രിമാരെ മുഖ്യമന്ത്രി ശുപാർശ ചെയ്യുന്നത്

ഭരണഘടനയുടെ 191 പ്രകാരം നിയമസഭാംഗമായി ഇരിക്കാന് അയോഗ്യതയില്ലാത്ത ഏതൊരു വ്യക്തിയെയും മന്ത്രിസ്ഥാനത്തേക്ക് ശുപാർശ ചെയ്യാൻ മുഖ്യമന്ത്രി അധികാര അവകാശം ഉണ്ട്.

സത്യപ്രതിജ്ഞാ ലംഘനം ഇല്ലെന്നും , MLA പദവിയിൽ തുടരുന്നതിൽ അയോഗ്യത കൽപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ നാവ് ആയി മാറിയിരിക്കുകയാണ്

മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ
സജി ചെറിയാൻ്റെ സത്യപ്രതിജ്ഞക്ക് മുന്നോടിയായി ഗവർണർ നിയമോപദേശം തേടിയതായി വാർത്തകൾ വന്നിട്ടുണ്ട് . സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ മുഖ്യമന്ത്രിയുടെ അധികാര അവകാശത്തിനു പുറത്തേക്ക് കൈകടത്താൻ തനിക്ക് അധികാരമില്ല എന്ന് തന്നെയാണ് അദ്ദേഹത്തിനും ലഭിച്ച നിയമോപദേശം .

പോലീസ് റിപ്പോർട്ട് തിരുവല്ല കോടതി അംഗീകരിക്കാതെ വ്യത്യസ്ത നിലപാട് എടുത്താൽ പോലും സജി ചെറിയാന് അയോഗ്യത വരുന്നില്ല .

മല്ലപ്പള്ളി പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് സജി ചെറിയാൻ തന്നെ വ്യക്തമാക്കിയെങ്കിലും തെറ്റിധാരണ വന്ന സാഹചര്യത്തിൽ ധാർമ്മികത ഉയർത്തി പിടിച്ച് ആണ് അദ്ദേഹം രാജിവെച്ചത് . പ്രസംഗത്തിൽ അപാകത ഇല്ലെന്നും MLA പദവിയിൽ നിന്ന് അയോഗ്യത കൽപ്പിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്നത്തെ ചാനൽ ചർച്ച തന്നെ അപഹാസ്യമാണ്

തെറ്റായ വാർത്തകൾ ആണ് ആദ്യം മുതൽ ഈ വിഷയത്തിൽ മാധ്യമങ്ങൾ പ്രചരിച്ചിച്ചത്

ഗവർണർ തീരുമാനം എടുക്കും മുൻപ് ആകാംക്ഷ ജനിപ്പിക്കും വിധത്തിൽ ’ സജി ചെറിയാൻ വിഷയത്തിൽ നിയമോപദേശം തേടി എന്ന് കൊടുക്കുക ’

ശരിയായ തീരുമാനം എടുക്കുമ്പോൾ ഗവർണർ വഴങ്ങി എന്ന് കൊടുക്കുക

അധമമായ മാധ്യമ പ്രവർത്തന ശൈലിയാണ് ഇത്

ഭരണഘടനയോടുള്ള അനാദരവല്ല, ഭരണഘടനാ വിമർശനങ്ങൾ . ഭരണഘടന അട്ടിമറിയോ, സത്യപ്രതിജ്ഞ ലംഘനമോ ഈ വിഷയത്തിൽ ഉദ്ഭവിക്കുന്നുമില്ല.