ചിന്താ ജെറോം – പ്രചരണവും വസ്തുതകളും
1.ചിന്ത ജെറോം യുവജന കമ്മിഷൻ ചെയർമാൻ ആയി നിയമിക്കപെടുന്നത് എന്നാണ്?
4.10.2016 ലെ സർക്കാർ ഉത്തരവ് 209/2016/ക യു വ പ്രകാരം
- ചിന്ത ജെറോമിനെ നിയമിക്കുന്ന കാലത്തെ നിയമം എന്തായിരുന്നു?
ചിന്ത ജെറോമിനെ നിയമിക്കുന്ന സമയത്ത് നിലവിലിരുന്ന നിയമം Kerala Youth Commission Act 2014 ആയിരുന്നു.ഈ നിയമത്തിലെ 4(8) പ്രകാരം ഒരു സർക്കാർ സെക്രട്ടറിയുടെ ശമ്പളവും അലവൻസുകളും ചെയർപേഴ്സന് ലഭിക്കും. 1.1.2016 മുതൽ ഒരു സർക്കാർ സെക്രട്ടറിക്ക് ശമ്പളവും അലവൻസുകളും ചേർത്ത് ശരാശരി 2.14 ലക്ഷം രൂപ ലഭിക്കും
- ചിന്ത ജെറോമിന്റെ ശമ്പളം എങ്ങനെയാണ് ഫിക്സ് ചെയ്തത്?
6.1.2017 ലെ സർക്കാർ ഉത്തരവ് പ്രകാരം സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുന്നതു വരെ പ്രതിമാസം 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു. അധിക ശമ്പളമാണ് കൈപറ്റുന്നതെങ്കിൽ ഇത് തിരിച്ചു പിടിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു.
4.ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടും കുറഞ്ഞ ശമ്പളം നിശ്ചയിക്കാൻ കാരണമെന്തായിരുന്നു?
ആക്ടീനു അനുബന്ധമായി റൂൾ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ ശമ്പളം നിശ്ചയിക്കാൻ കഴിയൂ.ഇതിൽ തീരു”മാനമെടുക്കാൻ വൈകിയതുകൊണ്ടാണ് 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു നൽകിയത്
5 നിലവിൽ ചിന്ത ജെറോമിന്റെ ശമ്പളം എത്രയാണ്?
2021 ലെ No. B2/75/2020-SYA. ഉത്തരവ് പ്രകാരം 26.5.2018 മുതൽ ഒരു ലക്ഷമാണ് ശമ്പളം.ഇതിനു കാരണം ഇതുപോലുള്ള കമ്മിഷനുകളിലെ ചെയർപേഴണുകളുടെ ശമ്പളം കൂടി പരിഗണിച്ചാണ് ശമ്പളം 2.14 ലക്ഷത്തിൽ നിന്നും ഒരു ലക്ഷമാക്കി കുറച്ചത്.എൽ ഡി എഫ് സർക്കാർ യു ഡി എഫ് കാലത്തെ ശമ്പളം കുറയ്ക്കുകയാണ് ചെയ്തത്
- 37 ലക്ഷം രൂപ! കുടിശ്ശിക ലഭിക്കും എന്ന വാദം ശരിയാണോ?
മേയ് 2018 മുതൽ ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ട്. നിയമിച്ച തീയതി മുതലാണെങ്കിൽ 18 മാസത്തെ കുടിശ്ശികയായ 9 ലക്ഷം നൽകണം.