യുവജന കമ്മീഷൻ ചെയർപേഴ്സണ് അടിസ്ഥാന ശമ്പളം

ചിന്ത ജെറോമിന് ഇപ്പോൾ എത്രയാണ് ശമ്പളം

ഒരു ലക്ഷം രൂപ.

എന്നു മുതൽ?

26/05/2018 മുതൽ.

എന്നാണ് ചിന്ത യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയി സ്ഥാനം ഏറ്റെടുത്തത്?

06/01/2016

അന്ന് എത്രയായിരുന്നു ശമ്പളം?

ശമ്പളം നിശ്ചയിച്ചിട്ടുണ്ടായിരുന്നു.50000 രൂപ അഡ്വാൻസ് തുകയായി നൽകി.

മറ്റു കമ്മീഷൻ ചെയർമാൻ ചെയർപേഴ്സൺ തസ്തികളിൽ എത്രയാണ് ശമ്പളം?

പല കമ്മീഷനുകളിലും 2 ലക്ഷത്തിലധികമാണ് ശമ്പളം.

ചിന്തയുടെ തസ്തിക ഏതാണ്

പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് ആണ് യുവജന കമ്മീഷൻ ചെയർപേഴ്സണ് നൽകിയിട്ടുള്ളത്. അതായത് സംസ്ഥാന സ്കെയിലിൽ രണ്ടേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളം വാങ്ങാൻ കഴിയുന്ന തസ്തിക.

എന്നാൽ സർക്കാർ ഒരു ലക്ഷം രൂപ മാത്രമേ ശമ്പളമായി നിശ്ചയിച്ചു നൽകിയുള്ളൂ.

ആ ഉത്തരവ് വന്നത് 2018 മെയ് മാസത്തിൽ ആയിരിക്കെ ഇപ്പോഴത്തെ വിവാദത്തിന് എന്ത് അടിസ്ഥാനം എന്നുള്ളതാണ് ചോദ്യം.

മറ്റൊന്ന് മുൻകാല പ്രാബല്യത്തോടെ ശമ്പള വർദ്ധനവ് അനുവദിക്കണമെന്ന ആവശ്യമാണ്.

മുൻ ചെയർമാനായ ആർ വി രാജേഷ് ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടത്തുകയാണ്.

ചിന്തയ്ക്ക് അനുവദിച്ചു നൽകിയ 50,000 രൂപ അഡ്വാൻസ് ആണ് എന്ന് ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.