സംരംഭക വർഷം പദ്ധതി

സംരംഭക വർഷം

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സംഗമം നടന്നത് സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കൊച്ചിയിലാണ്.

2023 ജനുവരി 21ന് നടന്ന പരിപാടിയിൽ 10000+ സംരംഭകർ പങ്കെടുത്തു.

245 ദിവസം കൊണ്ട് 1,00,000 സംരംഭങ്ങൾ ആരംഭിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ടത് സംരംഭക വർഷമാണ്.

സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി 1,33,192 സംരംഭങ്ങളും 8098.01 കോടിയുടെ നിക്ഷേപവും 2,87,667 തൊഴിലും ഉണ്ടായി.

സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് നമ്മുടെ സംരംഭക വർഷം പദ്ധതി.

എംഎസ്എംഇ യൂണിറ്റുകളുടെ സ്കെയിൽ അപ്പിനാവശ്യമായ സഹായം ലഭ്യമാക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന 1000 എംഎസ്എംഇകൾക്ക് സഹായം നൽകിക്കൊണ്ട് 100 കോടി ടേണോവറുള്ള സംരംഭങ്ങളാക്കി മാറ്റും.

വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28ആം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒരു വർഷത്തിനുള്ളിൽ 13 പടികൾ കയറി 15ആം റാങ്കിലെത്തി.

സംരംഭക വർഷം പദ്ധതി മികച്ച വിജയം കൈവരിച്ചതിനാൽ അടുത്ത സാമ്പത്തിക വർഷവും തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

2023-24ലും കേരളത്തിൽ ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കും.

കഴിഞ്ഞ വർഷത്തെ ഇക്കണോമിക് റിവ്യൂ പ്രകാരം 2020-21ൽ 11,540 സംരംഭങ്ങളും 2019-20ൽ 13,695 സംരംഭങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി ആരംഭിച്ചത്.

ഈ സ്ഥാനത്താണ് 2022-23 ൽ, ഇതു വരെയുള്ള കണക്ക് പ്രകാരം 1,32,117 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തത്.

തൃശൂർ,മലപ്പുറം, എറണാകുളം, കൊല്ലം, കണ്ണൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു.

ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇരുപതിനായിരത്തിലധികമാളുകൾക്ക് തൊഴിൽ നൽകി.

വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിലും ഇരുപത്തി രണ്ടായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

കൃഷി - ഭക്ഷ്യ സംസ്കരണ മേഖലയിൽ 21335 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1247 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 52885 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു.

ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 13468 സംരംഭങ്ങളും 555 കോടിയിലധികം രൂപയുടെ നിക്ഷേപവും 27290 തൊഴിലും ഉണ്ടായി.

ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 4955 സംരംഭങ്ങളും 284 കോടി രൂപയുടെ നിക്ഷേപവും 9143 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

സർവ്വീസ് മേഖലയിൽ 7810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17707 തൊഴിലും ഈ മേഖലയിൽ ഉണ്ടായി.

വ്യാപാര മേഖലയിൽ 41141 സംരംഭങ്ങളും 2371 കോടിയുടെ നിക്ഷേപവും 76022 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.

ബയോ ടെക്നോളജി, കെമിക്കൽ മേഖല തുടങ്ങി ഇതര മേഖലകളിലായി മുപ്പതിനായിരത്തിലധികം സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു.

വനിതാ സംരംഭകർ നേതൃത്വം നൽകുന്ന 40,000 സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

സംരംഭക വർഷം പദ്ധതി നടപ്പിലാക്കിയതെങ്ങനെ??

പദ്ധതിക്ക് മുന്നോടിയായി വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴിക്കോട് ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടിലും പരിശീലനം നൽകി.

സംസ്ഥാനത്തെ ബാങ്കുകളും എസ്.എൽ.ബി.സിയും 4 ശതമാനം പലിശക്കുള്ള വായ്പാ പദ്ധതി സംരംഭക വർഷത്തിൻ്റെ ഭാഗമായി നടപ്പിലാക്കി. 4% പലിശയ്ക്ക് മേലെയുള്ള പലിശത്തുക ബാങ്കിന് സർക്കാർ നൽകുകയാണ് ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഏകദിന ശിൽപശാലകൾ സംഘടിപ്പിച്ചു.

സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് നേരിട്ട് പദ്ധതിയെക്കുറിച്ച് വിവരങ്ങളെത്തിക്കാൻ ശിൽപശാലകളിലൂടെ സാധിച്ചു.

രണ്ടാം ഘട്ടമായി സംസ്ഥാനത്തുടനീളം ലൈസൻസ്-ലോൺ-സബ്സിഡി മേളകൾ സംഘടിപ്പിച്ചു. ബാങ്കുകളും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.

പുതിയ സംരംഭകർക്ക് കെ സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ ലൈസൻസ് ലഭ്യമാക്കി.

സംരംഭകർക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി-ടെക്ക്/എം.ബി.എ യോഗ്യതയുള്ള ഇൻ്റേണുകളെ നിയമിച്ചു.

ഇങ്ങനെ നിയമിക്കപ്പെട്ട 1153 ഇൻ്റേണുകൾ, സംരംഭകർക്ക് പൊതുബോധവൽക്കരണം നൽകാനും വൺ ടു വൺ കൂടിക്കാഴ്ചകളിലൂടെ സംരംഭകരെ സഹായിക്കാനും കെ-സ്വിഫ്റ്റ് പോർട്ടൽ വഴി വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട അനുമതികൾക്കുള്ള അപേക്ഷകൾ തയ്യാറാക്കുന്നതിനും, ലൈസൻസ്/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഹായിച്ചു.

1153 ഇൻ്റേണുകൾക്ക് പുറമെ താലൂക്ക് ഫെസിലിറ്റേഷൻ സെൻ്ററുകളിലേക്ക് 59 പേരെ റിക്രൂട്ട് ചെയ്തു. ഇൻ്റേണുകൾക്ക് പ്രത്യേക പരിശീലനം നൽകുകയും ടാർഗറ്റ് നിശ്ചയിക്കുകയും ചെയ്തു.
എല്ലാ പഞ്ചായത്തുകളിലും ഹെൽപ് ഡെസ്കുകളും സ്ഥാപിച്ചു.

ഇവിടം കൊണ്ടവസാനിക്കുന്നില്ല
നിലവിൽ വന്ന സംരംഭങ്ങളിൽ ഭാവി വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങൾ തെരഞ്ഞെടുത്ത് നൂറ് കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയർത്തുക എന്നതാണ് അടുത്ത പടി. ഇതിനായുള്ള വിശദാംശങ്ങൾ തയ്യാറാക്കി വരികയാണ്.

സംരംഭങ്ങളുടെ കൊഴിഞ്ഞു പോക്ക് തടയുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായാണ് MSME ക്ളിനിക്കുകൾ രൂപീകരിച്ചിരിക്കുന്നത്. സംരംഭങ്ങളുടെ ആരോഗ്യം നിലനിർത്താനുള്ള എല്ലാ സേവനങ്ങളും ക്ളിനിക്കുകളിൽ നിന്ന് ലഭ്യമാക്കും.

കേരളത്തിൽ നിർമിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനും സഹായിക്കുന്നതിനായി കേരള ബ്രാൻഡ് ഉപയോഗിക്കും.

സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനായി Open Network for Digital Commerce (ONDC) യുമായി ചേർന്ന് ഒരു ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്ഫോം നിര്‍മിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

കേരളമെങ്ങനെ മാറുന്നു?

50 കോടി രൂപ വരെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും കെ-സ്വിഫ്റ്റ് അക്നോളജ്മെൻ്റിലൂടെ മൂന്ന് വർഷത്തേക്ക് പ്രവർത്തനം സാധ്യമാക്കിക്കൊണ്ട് മാറ്റം കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചു.

50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കിയതിന് ശേഷം കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 7000 കോടി രൂപയിലധികമാണ്. ഇതിൽ തന്നെ ലോകോത്തര കമ്പനികളായ വെൻഷ്വർ, ടാറ്റ എലക്സി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

വ്യവസായ സൗഹൃദമാക്കുന്നതിനായുള്ള നിയമങ്ങൾ പാസാക്കുന്നതിനൊപ്പം ഇത് വ്യവസായ ലോകത്തിനെ അറിയിക്കുന്നതിനായും നിക്ഷേപകരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനായും ആസൂത്രണം ചെയ്ത പരിപാടിയാണ് മീറ്റ് ദി മിനിസ്റ്റർ. 13 ജില്ലകളിൽ നടന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിലൂടെ ലഭിച്ച 1516 പരാതികളിൽ 1137 പരാതികളും പരിഹരിക്കപ്പെട്ടു(75%).

നൂറു കോടി രൂപക്ക് മുകളിൽ നിക്ഷേപ സന്നദ്ധതയുമായി വരുന്ന വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി വ്യവസായ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന ആശയ വിനിമയ വേദിയാണ് ‘മീറ്റ് ദി ഇൻവെസ്റ്റർ’. മീറ്റ് ദി ഇൻവെസ്റ്ററിലൂടെ, 7,000 കോടി രൂപ നിക്ഷേപമുള്ള 19 പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്.

വ്യവസായ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ 5 വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴിൽ ഇതിനോടകം 5 ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. 10000 പരിശോധനകൾ പൂർത്തിയാക്കി.

വ്യവസായ സൗഹൃദ റാങ്ക് പട്ടികയിൽ 28ആം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഒരു വർഷം കൊണ്ട് കയറിയത് 13 പടികളാണ്. രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്‌നത്തിൽ വലിയ പ്രചോദനമായി സംരംഭക വർഷം മാറിയിട്ടുണ്ട്.

കേരളവിരുദ്ധ മാധ്യമങ്ങൾ

മാധ്യമങ്ങൾ പൂട്ടുമെന്ന് പറഞ്ഞ വയനാട്ടിലെ നെസ്റ്റോ സൂപ്പർ മാർക്കറ്റ് ഒരു മാസത്തിനുള്ളിൽ കേരളത്തിൽ 650 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു.

കേരളം വിട്ടു തെലങ്കാനയിൽ പോകുമെന്ന് പറഞ്ഞ സാബു തോമസിൻ്റെ കിറ്റക്സ് ഇപ്പോഴും പ്രവർത്തിക്കുന്നത് കിഴക്കമ്പലത്താണ്.

കേരളത്തിലെ വ്യവസായവിരുദ്ധതയെക്കുറിച്ച് ഏറ്റവും മോശം പ്രതികരണം നടത്തുമ്പോൾ മാധ്യമങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വ്യവസായ സ്ഥാപനങ്ങളും കേരളത്തിൽ തന്നെയാണ്.

കോൺഗ്രസ് ഭരിക്കുന്ന ഹരിപ്പാട് നഗരസഭ തുറക്കാൻ വിടാതെ കഷ്ടപ്പെടുത്തിയ സംരംഭകൻ്റെ സ്ഥാപനം മന്ത്രി നേരിട്ടിടപെട്ട് തുറന്നുകൊടുത്തു.

തലശ്ശേരിയിൽ 2 ദിവസം മാത്രം പൂട്ടിയ സ്ഥാപനത്തെക്കുറിച്ച് വലിയ വാർത്തകൾ വന്നെങ്കിലും ഇപ്പോഴും ആ സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത് ആരും വാർത്തയാക്കിയില്ല. ഇവിടെയും മന്ത്രി ഇടപെട്ടു.

ലംബോർഗിനി കേരളത്തിൽ വന്നപ്പോൾ നിങ്ങൾക്ക് വേറെവിടൊക്കെ പോകാമെന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്.

മനോരമ സ്റ്റാർട്ടപ്പ് കോൺക്ലേവിൽ പങ്കെടുത്ത പ്രധാന സംരംഭകരെല്ലാം കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷത്തെ പുകഴ്ത്തിയത് മനോരമ ചാനൽ ചർച്ച ചെയ്യാത്തതെന്താണ്? നല്ലത് ആരെയും അറിയിക്കരുതെന്നും കേരളം നശിക്കണമെന്നുള്ളതും കൊണ്ടാണോ?

https://industry.kerala.gov.in/index.php/year-of-enterprises

https://fb.watch/iMqI7fuDbE/