മലയാള മനോരമക്ക് കോൺഗ്രസിൻ്റെ പരസ്യ സഹായങ്ങൾ

ഏകദേശം ഏഴു കോടി രൂപ!.
ഒന്നും രണ്ടുമല്ല ഏഴു കോടി രൂപയാണ് സർക്കാർ പരസ്യത്തിനായി ചിലവഴിച്ചത്.
ഇപ്പോൾ നിങ്ങൾ കരുതും ഇത് കേരള സർക്കാർ ചിലവഴിച്ചതെന്ന്.
എന്നാൽ അല്ല, ഇത് മലയാളത്തിൽ വന്ന സർക്കാർ പരസ്യമാണെങ്കിലും കേരളസർക്കാരിന്റേതല്ല.

2022 ജനുവരി മുതൽ 2022 നവംബർ വരെ മലയാള മനോരമയിൽ വന്ന രാജസ്ഥാൻ സർക്കാരിന്റെ പരസ്യത്തിന് ചിലവാക്കിയ ഏകദേശ തുകയാണ് ഏഴു കോടിയോളം രൂപ!

എന്തായിരിക്കും രാജസ്ഥാൻ സർക്കാർ കേരളത്തിൽ മലയാള മനോരമക്ക് മലയാളത്തിൽ പരസ്യം ചെയ്യാൻ ഇത്രയും പൈസ ചിലവാക്കിയതിന്റെ കാരണം?
അതും മുൻപേജ് പരസ്യം
അതെന്തായാലും കേരളത്തിൽ നിന്നും രാജസ്ഥാനിലേക്ക് കുടിയേറാൻ പോകുന്ന ആൾക്കാർക്ക് വേണ്ടി ആകില്ലല്ലോ ?
മലയാളി രാജസ്ഥാനിലെ പരസ്യം കണ്ടു അവിടെ പോയി വോട്ട് ചെയ്യാനും പോകുന്നില്ല പിന്ന്നെന്താകും കാരണം ?

കഴിഞ്ഞവർഷം
ഏപ്രിൽ 24
may 11

may 22
july 22
august 21
october 7
oct 23
oct 31
nov 13 എന്നീ ദിവസങ്ങളിൽ മനോരമയിൽ രാജസ്ഥാൻ സർക്കാരിന്റെ പരസ്യമുണ്ട്.
മനോരമ ഒരു ദിവസം മുൻ പേജ് പരസ്യത്തിന് വാങ്ങുന്ന ഏറ്റവും കുറഞ്ഞ തുക (അതായത് കേരളത്തിന്റെ പി ആർ ഡി റേറ്റ് വച്ച്) അൻപത് ലക്ഷം രൂപയാണ് അങ്ങനെ ആണെങ്കിൽ പോലും ഏതാണ്ട് നാല് കോടിയിൽ കൂടുതൽ തുക വേണ്ടിവരും ഈ മുൻപേജ് പരസ്യങ്ങൾക്ക് മാത്രം ഇതുപോലെ അകത്തെ പേജിൽ പരസ്യം ചെയ്ത കണക്ക് വേറെയാണ്.
അത് ഏതാണ്ട് മൂന്നു കോടിയോളം രൂപ വേണ്ടി വരും. എന്തായാലും കഴിഞ്ഞ കൊല്ലത്തെ ബഡ്ജറ്റ് എടുത്തു വച്ച് ഈക്കൊല്ലം നിയമസഭയിൽ വായിച്ച അശോക് ഗെഹ്‌ലോട്ടിന്റെ പടം മാത്രം വച്ചാണ് ഈ പരസ്യങ്ങൾ. രാജസ്ഥാൻ സർക്കാർ നൽകിയ ഒറ്റ പരസ്യം പോലും നിക്ഷേപകരെ രാജസ്ഥാനിയിലേക്ക് ക്ഷണിക്കാൻ വേണ്ടിയുള്ളതല്ല.
രാജസ്ഥാൻ ടൂറിസത്തിന്റെ പരസ്യവുമല്ല. ഇത് രണ്ടുമാണല്ലോ മറ്റൊരു സംസ്ഥാനത്തിൽ പരസ്യം ചെയ്തതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നത്. എന്നാൽ ഇവിടെ അതൊന്നുമല്ല. പിന്നെ എന്തിനാണ് അവർ ഇവിടെ പരസ്യം ചെയ്യുന്നത്. അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ, കേരളത്തിലെ കോൺഗ്രസിനെ സഹായിക്കാൻ വേണ്ടിയുള്ള ഫണ്ട് ഇറക്കലാണത്.
സ്ഥാനത്തും അസ്ഥാനത്തും എന്ത് കള്ളത്തരവും ഉഡായിപ്പും പറഞ്ഞു യു ഡി എഫിനെ താങ്ങാൻ ഉള്ള കൊട്ടേഷൻ ഗെഹ്‌ലോട്ട് എന്ന രാജസ്ഥാൻ മുഖ്യമന്ത്രി മനോരമക്ക് കൊടുക്കുന്നത്
ഇത്രയും പച്ചക്ക്‌ ജനങ്ങളുടെ പൊതുപണം അപഹരിച്ചുകൊണ്ട് കൂലിത്തല്ലുകാരെപ്പോലെ കൊട്ടേഷൻ എടുത്തിട്ടാണ് കേരളത്തിലെ സംരംഭക വർഷത്തിനും കേരള സംസ്ഥാനത്തിനുമെതിരെ ഇത്തരം നുണ വാർത്തകൾ അടിച്ചുവിടുന്നത്.

കഴിഞ്ഞില്ല, കേരളത്തിലെ പത്രങ്ങളിൽ ലക്ഷക്കണക്കിന് വരിക്കാർ ഒറ്റയടിക്ക് കുറഞ്ഞ ഒരൊറ്റ പത്രമേ ഉള്ളു അതാണ് മനോരമ. മൂന്നുലക്ഷം എന്ന് അവർ പറയുന്നു സത്യത്തിൽ ഏതാണ്ട് അഞ്ചു ലക്ഷത്തോളം കുറഞ്ഞു.

എന്തായാലും ഇപ്പോൾ പരസ്യം എന്ന പേരിൽ കോടികൾ വരുന്നത് കൊണ്ട് രണ്ടുണ്ടുകാര്യം. രാജസ്ഥാനിലെ ജനങ്ങളുടെ നികുതിപ്പണം എടുത്തു കേരളത്തിൽ കോൺഗ്രസിനുവേണ്ടി കൂലിയെഴുതു നടത്തുന്നത് പച്ചയായ അഴിമതി അല്ലേ?

എന്തൊക്കെ പറഞ്ഞാലും കോൺഗ്രസ് ആണ് കൊൺഗ്രസ്. വല്ല നാട്ടുകാരുടേം പൈസ മനോരമക്ക് എറിഞ്ഞു കൊടുത്ത് കൈനനയാതെ തങ്ങളുടെ കാര്യം നടത്തുന്നു. നാല് കാശ് സ്വന്തമായി ഉണ്ടാക്കാതെ ‘കാശ് അണ്ണൻ തരും’ എന്ന ലൈനാണ്. രാജസ്ഥാനിലെ അണ്ണന്മാരുടെ കാശ് വച്ചിട്ടാണ് കേരളത്തിലെ അണ്ണന്മാരുടെ കളി!

മനോരമ കേരളത്തിലെ ഒരു ലക്ഷം സംരംഭങ്ങളുടെ കാര്യത്തിൽ കുത്തിത്തിരുപ്പുണ്ടാക്കുന്നത്തിനു മറ്റൊരു കാര്യം കൂടിയുണ്ട്, ഇവരൊന്നും മനോരമക്ക് പരസ്യം കൊടുക്കാൻ സാധ്യത ഇല്ലല്ലോ. സംരംഭം എന്ന നിലയിൽ ചായക്കടയും ബാർബർ ഷോപ്പും ഉണ്ടാക്കി എന്നാണല്ലോ ആക്ഷേപം.
അങ്ങനെ ഒന്നൊന്നര ലക്ഷം സംരംഭങ്ങൾ തുടങ്ങിയാലും മനോരമക്ക് അതുകൊണ്ട് കാര്യമില്ല എന്നറിയാം, വല്ല ബ്ലെയ്ഡ് കമ്പനിയോ ആട് തേക്ക് ഈട്ടി മാഞ്ചിയം രുദ്രാക്ഷം വലംപിരി ശംഖ് തട്ടിപ്പ് ഒക്കെ ആയിരുന്നെങ്കിൽ മനോരമ ഹാപ്പി ആയേനെ. പരസ്യവും കൊടുത്തേനെ!, മാത്രമല്ല, കുറച്ചു മനസുഖവും മസാലയും കിട്ടിയേനെ ഇതിപ്പോ ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം വരുന്നു, എന്നാൽ മനോരമക്ക് ഒരു കുന്തോം കിട്ടുന്നുമില്ല.
സഹിക്കുമോ മനോരമ? അതുകൊണ്ട് ഠാക്കൂറിന്റെയും കോൺഗ്രസിന്റെയും കൊട്ടേഷൻ ഒരുമിച്ചങ്ങ് എടുത്തിരിക്കുകയാണ് മനോരമ. രാജസ്ഥാൻ മരുഭൂമിയിൽ നിന്നുള്ള ഗെഹ്‌ലോട്ടിന്റെ കോടിയും പരസ്യവും കൊണ്ടിങ്ങോട്ട് വന്നാൽ ഇപ്പൊ അഞ്ചു ലക്ഷമേ സർക്കുലേഷൻ കുറഞ്ഞുള്ളൂ, അവസാനം കടല പൊതിയാനും ബാർബർ ഷോപ്പിലെ ഷേവിങ് ക്രീം തുടയ്ക്കാനും പോലും മനോരമ കിട്ടാതെ ആവും.