പ്രസ് ക്ലബ് ആഘോഷങ്ങൾ ചിലവ്

നാട്ടിൻപുറത്തെ ക്ലബ്ബ് കമ്മിറ്റികളിൽ പൈസ മുക്കിയവന്മാർ ഓഡിറ്റ് റിപോർട്ടിൽ അവതരിപ്പിക്കുന്നൊരു സ്ഥിരം നമ്പർ ഉണ്ട്.

" മുള വാങ്ങാൻ പോയി, മുള കിട്ടിയില്ല… ചിലവ് 3000 രൂപ"

ഏതാണ്ട് ഇതേ പരുവത്തിലാണ് തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബിന്റെ കണക്ക്‌ അവതരണം.

ആഘോഷം മാറ്റി വെയ്ക്കാൻ ചിലവായ തുക 14000 :ക

അപ്പോൾ അഘോഷം നടത്തിയതോ…?

അത്‌ വേറെ കണക്ക്‌…!!

സോഡ കൊണ്ട്‌ വന്ന ചിലവ്‌ :1000: ക

അപ്പോ സോഡക്ക്‌ ആയിരം രൂപ ആയോ…

ഇത്‌ സോഡ കൊണ്ട്‌ വന്ന ചിലവ്‌ ആണ്‌. സോഡ വാങ്ങിയത്‌, അത്‌ വേറെ കണക്ക്‌ ഉണ്ട്‌…

സോഡ : 4200 ക:

കോഴി മുട്ട : 1650 ക:

അതൊക്കെ പോട്ടെ, ക്ലബ്ബിൽ ആയിരുന്നല്ലോ ഫംഗ്ഷൻ, പിന്നെ എന്താണൊരൂ ക്ലീനിംഗ്‌ ചാർജ്ജ്‌…?

അത്‌ വാള്‌ വെച്ചത്‌ കോരി മാറ്റാൻ ആളെ ഏർപ്പാടാക്കിയത്‌ ആണ്‌: 2500 ക: , വാളിന്റെ അവസ്ഥ കണ്ടാൽ അത്‌ കുറഞ്ഞ്‌ പോയെന്നേ ആരും പറയു…!

ആകെ മൊത്തം ടോട്ടൽ വെള്ളമടിച്ച്‌ വാള്‌ വെച്ച ചിലവ്‌ എത്രയാണ്‌ സെക്രട്ടറി … അത്‌ പറയൂ…

നിസ്സാരം ഒന്നരലക്ഷത്തോളം…!

കള്ളിന്റെ പൈസ കൂട്ടിയിട്ടില്ല കേട്ടോ, അത്‌ സ്പോൺസർഷിപ്പ്‌ ആയിരുന്നു…!

എന്നാലും എന്റെ മാപ്രകളേ…!!