കുറച്ച് ദിവസങ്ങൾക്ക് മുന്നേയാണ് മാത്യഭൂമിയിൽ ആണെന്ന് തോന്നുന്നു, ഒരു വാർത്ത കണ്ടിരുന്നു,
കരുനാഗപ്പള്ളി സ്വദേശിയായ ഒരു പ്രവാസി മൂന്നരക്കോടി മുടക്കിയ ഒരു സംരഭം തുടങ്ങാനാകാതെ ഉപേക്ഷിക്കാൻ ഒരുങ്ങിയതും, ഒടുവിൽ വ്യവസായ മന്ത്രി പി രാജീവിനെ കണ്ട ശേഷം അതിൽ നിന്ന് പിന്മാറിയതും, തടസ്സങ്ങൾ എല്ലാം മറി കടന്ന് തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതുമായിരുന്നു ആ വാർത്ത…!
ഇന്നിപ്പോ മനാരമ, വലിയ ഹൈപ്പൊക്കെ ഇട്ടു, ഒരു മണിക്കൂർ ചർച്ചയൊക്കെ വെച്ച് " ചില കള്ളങ്ങൾ പൊളിക്കേണ്ടതുണ്ട് " എന്ന ടൈറ്റിൽ ഒക്കെയിട്ട് നടത്തിയ ചർച്ച കണ്ടപ്പോഴാണ് ആ പ്രവാസിയുടെ വാർത്ത ഓർമ്മയിൽ വന്നത്…!!
സംരഭകവർഷം എന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചത് മുതൽ മാധ്യമങ്ങൾക്ക് , പ്രത്യേകിച്ച് മനോരമയ്ക്ക് വേവലാതി തുടങ്ങി. പദ്ധതി ലക്ഷ്യവും കടന്ന് മുന്നോട്ട് കുതിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായി, പിന്നെ എന്താ വഴി, ഇതിനെ ’ പൊളിച്ചടുക്കുക ’ തന്നെ …!
പദ്ധതി വിജയിച്ചാൽ തകരുന്നത്, കാലങ്ങളായി കേരളം വ്യവസായ സൗഹ്യദ സംസ്ഥാനമല്ല എന്ന് തങ്ങൾ കെട്ടിപ്പൊക്കിയ പെരും നുണയാകും എന്ന് ആർക്ക് അറിയില്ലങ്കിലും മനോരമയ്ക്ക് അറിയാം…!
അങ്ങനെ മനോരമയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, അവർ യാത്ര തുടങ്ങുകയയി, കള്ളങ്ങൾ പൊളിച്ചടുക്കുക എന്ന ലക്ഷ്യത്തോടെ…!
ഹൗ… എന്തൊരു ആത്ഥമാർത്ഥത…!
അങ്ങനെ അലച്ചിലിനൊടുവിൽ അവർ ത്യശൂർ എത്തി, അവിടെ ഒരാൾ അതാ സംരഭക വർഷം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടും സ്ഥാപനം ആരംഭിച്ചിട്ടില്ല, പിള്ളാർ കളിപ്പാട്ടം കിട്ടിയത് പോലെ മനോരോഗി തുള്ളിച്ചാടി…!
ദാ…മലപ്പുറത്ത് നിന്നും രണ്ട് പേരെ കിട്ടി…!
ലേഖകർ അലറി വിളിച്ചു… യുറേക്കാ… … അവസാനം ഞങ്ങൾ അത് കണ്ടെത്തിയിരിക്കുന്നു… 1.33 ലക്ഷം സംരഭകരിൽ മുന്ന് പേർ സ്ഥാപനം ആരഭിച്ചിട്ടില്ല… സംരഭവർഷം പദ്ധതി തട്ടിപ്പാണ്…!
മനോരോഗിയുടെ ഊളത്തരം അവിടെയും തീർന്നില്ല, കോല് നീട്ടി ഒറ്റ ചോദ്യം ആണ്, സർക്കാരിന്റെ സാമ്പത്തിക സഹായം വല്ലതും ലഭിച്ചിരുന്നോ…?
എടാ ഉവ്വേ, ഇത് സർക്കാർ പൈസ എടുത്ത് സ്വകാര്യ വ്യക്തിയ്ക്ക് സ്ഥാപനം ആരംഭിക്കാൻ ലോൺ കൊടുക്കുന്ന പദ്ധതിയല്ല…!
സംരഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുകയും, അതിന് വേണ്ട നിയമ തടസങ്ങളും മറ്റ് തടസ്സങ്ങളുമൊക്കെ ഒഴിവാക്കി,കരുനാഗപ്പള്ളിയിലെ സംരഭകൻ സനൽ കുമാർ പറഞ്ഞത് പോലെ, പൂട്ടിക്കെട്ടി നാട് വിടാൻ പോയ, സ്ഥാപനങ്ങൾ അടക്കം ആരംഭിക്കാൻ സഹായിക്കുന്നതാണ്…!
പുതുതായി സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സർക്കാർ അനുമതികൾ വേഗത്തിലാക്കാൻ സഹയിക്കലാണ്…
നൂലാമാലകളും ചുവപ്പ് നാടയുമൊക്കെ ഒഴിവാക്കി അവരെ പ്രോത്സാഹിപ്പിക്കലാണ്…!
മികച്ച വ്യവസായ സൗഹ്യദ അന്തരീക്ഷം ഒരുക്കി നൽകലാണ്…!
അതിനിടയിൽ കോൺഗ്രസ്സ് ഭരിക്കുന്ന ഹരിപ്പാട് പോലുള്ള നഗരസഭകളുടെ മുട്ടാപ്പോക്ക് തടസ്സങ്ങൾ ഒഴിവാക്കി നൽകലാണ്…!
ഉള്ളി തൊലിച്ചത് പോലെ എന്ന് പറയും. ശെരിക്കും മനോരമയുടെ ആ പൊളിച്ചടുക്കൽ കണ്ട ഏതൊരാൾക്കും തോന്നിയത് ആ ’ തൊലിക്കൽ ’ ആയിരുന്നു…!
ഇത് പോലെ മനോരമ മുന്മ്പ് ഒരു പൊളിച്ചടുക്കൽ നടത്തിയിരുന്നു. ഒന്നാം പിണറായി സർക്കാർ വിശപ്പ രഹിത കേരളം എന്ന ലക്ഷ്യത്തോടെ ഇരുപത് രൂപയ്ക്ക് ഉൺ നൽകാൻ കുടുംബശ്രീ ഹോട്ടലുകൾ ആരംഭിച്ചപ്പോഴായിരുന്നു അത്…!
രഹസ്യ ക്യാമറയുമായി കുടുംബശ്രി ഹോട്ടലിൽ പോകുന്നു, ഇരുപത് രൂപയ്ക്ക് തനിക്ക് വിഭവസമ്യദ്ധമായ സദ്യ. ലഭിച്ചില്ല എന്ന ഞെട്ടിക്കുന്ന സത്യം ലോകത്തോട് വെളിവാക്കുന്നു . അന്നും ഇമ്മാ
തിരി ഹൈപ്പ് ഒക്കെ ആയിരുന്നു. അവസാനം ജനങ്ങൾ മാപ്പിളയെ എടുത്ത് ഭി ത്തിയിൽ തൂ ക്കി.!
ഇവിടെയും സംഭവിക്കാൻ പോകുന്നത് മറ്റൊന്നാകില്ല എന്നുറപ്പ്. കോട്ടയത്തെ കല്ലറയിലെ തുമ്മലിനും …!
എന്തായാലും കുറ്റം കണ്ടെത്താൻ വേണ്ടിയാണെങ്കിലും ഇങ്ങനെ ഒന്ന് ഇവിടെ നടന്നു എന്ന് പറഞ്ഞല്ലോ…!